5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WPL Auction 2025: കപ്പ് തൂക്കുമോ വീണ്ടും ആർസിബി! വനിതാ പ്രീമിയർ ലീ​ഗിലേക്ക് വീണ്ടും മലയാളി എത്തും? താരലേലം ഇന്ന്

Women's Premier League 2025: ഐപിഎൽ മാതൃകയിൽ 2023-ലാണ് രാജ്യത്ത് വനിതാ പ്രീമിയർ ലീ​ഗിന് തുടക്കമായത്. പ്രഥമ സീസണിൽ മുംബെെ ഇന്ത്യൻസ് കിരീടം നേടിയപ്പോൾ കഴിഞ്ഞ സീസണിൽ ആർസിബിയാണ് കിരീടത്തിൽ മുത്തമിട്ടത്.

WPL Auction 2025: കപ്പ് തൂക്കുമോ വീണ്ടും ആർസിബി! വനിതാ പ്രീമിയർ ലീ​ഗിലേക്ക് വീണ്ടും മലയാളി എത്തും? താരലേലം ഇന്ന്
WPL Trophy (Image Credits: Social Media)
athira-ajithkumar
Athira CA | Published: 15 Dec 2024 08:26 AM

ബെംഗളൂരു: രാജ്യം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. വനിതാ പ്രീമിയർ ലീ​ഗിന്റെ മൂന്നാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന്. ബെംഗളൂരുവാണ് താരലേലത്തിന്റെ വേദി. ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിക്കുന്ന ലേലം സ്പോർട്സ് 18 നെറ്റ്‌വർക്കിലും ജിയോ സിനിമയിലും ആരാധകർക്ക് തത്സമയം കാണാനാകും. 5 ടീമുകളിലേക്കായി 19 പേരെ മാത്രം കണ്ടെത്താനുള്ള ലേലത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 120 താരങ്ങളാണ്. ഇതിൽ 91 പേർ ഇന്ത്യൻ താരങ്ങളും 29 പേർ വിദേശതാരങ്ങളുമാണ്.

നാജില സിഎംസിയും ജോഷിത വിജെയുമാണ് ലേലത്തിൽ ഉൾപ്പെട്ടിരുന്ന മലയാളിതാരങ്ങൾ. കഴിഞ്ഞ സീസണിൽ ഡബ്യൂപിഎല്ലിന്റെ ഭാ​ഗമായ മൂന്ന് മലയാളി താരങ്ങളെയും ഫ്രാഞ്ചെെസികൾ നിലനിർത്തിയിട്ടുണ്ട്. മിന്നു മണി (ഡൽ​ഹി ക്യാപിറ്റൽസ്), സജന സജീവൻ (മുംബെെ ഇന്ത്യൻസ്), ആശാ ശോഭന (റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു) എന്നിവരെയാണ് ടീമുകൾ നിലനിർത്തിയിരിത്തുന്നത്.

പരമാവധി 18 താരങ്ങൾ ഓരോ ടീമിലും നിർബന്ധമായും ഉണ്ടായിരിക്കണം. ആറ് വിദേശതാരങ്ങളെ ഫ്രാഞ്ചെെസികൾക്ക് ടീമിൽ ഉൾപ്പെടുത്താനാവും. ഡൽഹി ക്യാപിറ്റൽസ്, ​ഗുജറാത്ത് ജയന്റസ്, മുംബെെ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു എന്നീ ടീമുകൾ 14 താരങ്ങളെ വീതവും യുപി വാരിയേഴ്സ് 15 താരങ്ങളെയും ലേലത്തിന് മുമ്പ് നിലനിർത്തിയിരുന്നു. ഗുജറാത്ത് ജയന്റ്സ് നാല് താരങ്ങളെ ടീമിലെത്തിക്കണം. ഇതിൽ രണ്ട് പേർ വിദേശതാരങ്ങളായിരിക്കണം. ഒരു വിദേശതാരമടക്കം മൂന്ന് താരങ്ങളെൃ യുപി വാരിയേഴ്സിനും നാല് താരങ്ങളെ വീതം ഡൽഹി ക്യാപിറ്റൽസിനും ആർസിബിക്കും മുംബെെ ഇന്ത്യൻസിനും ലേലത്തിലൂടെ ടീമിലെത്തിക്കേണ്ടതുണ്ട്.

ഐപിഎൽ മാതൃകയിൽ 2023-ലാണ് രാജ്യത്ത് വനിതാ പ്രീമിയർ ലീ​ഗിന് തുടക്കമായത്. പ്രഥമ സീസണിൽ മുംബെെ ഇന്ത്യൻസ് കിരീടം നേടിയപ്പോൾ കഴിഞ്ഞ സീസണിൽ ആർസിബിയാണ് കിരീടത്തിൽ മുത്തമിട്ടത്. ഈ രണ്ട് സീസണുകളിലും ഡൽഹി ക്യാപിറ്റൽസായിരുന്നു റണ്ണേഴ്സപ്പ്. 2023 സീസണിൽ 3.4 കോടി രൂപയ്ക്ക് ബെം​ഗളൂരു ടീമിലെത്തിയ സ്മൃതി മന്ഥാനയാണ് വനിതാ പ്രീമിയർ ലീ​ഗിലെ മൂല്യമേറിയ താരം.

ടീമുകൾ നിലനിർത്തിയ താരങ്ങൾ

  • ആർസിബി

സ്മൃതി മന്ഥാന, സബ്ബിനേനി മേഘന, റിച്ച ഘോഷ്, എൽസിസ് പെറി, ജോർജിയ വെയർഹാം, ശ്രേയങ്ക പാട്ടീൽ, ആശാ ശോഭന, സോഫി ഡിവൈൻ, രേണുക സിംഗ്, സോഫി മൊളിനെക്‌സ്, ഏക്താ ബിഷ്ട്, കേറ്റ് ക്രോസ്, കനിക അഹുജത്, ഡാവി വ്യാറ്റ്.

  • മുംബൈ ഇന്ത്യൻസ്
    ഹർമൻപ്രീത് കൗർ, അമൻജോത് കൗർ, അമേലിയ കെർ, ക്ലോ ട്രിയോൺ, ഹെയ്‌ലി മാത്യൂസ്, ജിൻറിമണി കാലിത, നതാലി സ്കൈവർ, പൂജ വസ്ട്രക്കർ, സൈക ഇസ്ഹാക്ക്, യാസ്തിക ഭാട്ടിയ, ഷബ്നിം ഇസ്മായിൽ, അമൻദീപ് കൗർ, സജന സജീവൻ, കീർത്തന.
  • ഡൽഹി ക്യാപിറ്റൽസ്
    മെഗ് ലാനിംഗ്, ആലീസ് കാപ്സെ, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ജെസ് ജോനാസെൻ, മരിസാനെ ക്യാപ്പ്, മിന്നു മണി, രാധാ യാദവ്, ഷഫാലി വർമ, ശിഖ പാണ്ഡെ, സ്‌നേഹ ദീപ്തി, തനിയാ ഭാട്ടിയ, ടിറ്റാസ് സാധു, അന്നാബെൽ സതർലാൻഡ്.
  • യുപി വാരിയേഴ്സ്
    ഹാരിസ്, കിരൺ നവ്ഗിരെ, രാജേശ്വരി ഗെയയ്ക്‌വാദ്, ശ്വേത ഷെരാവത്, സോഫി എക്ലെസ്റ്റോൺ, തഹ്‌ലിയ മഗ്രാത്ത്, വൃന്ദ ദിനേശ്, സൈമ താക്കൂർ, പൂനം ഖേംനാർ, ഗൗഹർ സുൽത്താന, ചമരി അത്തപത്തു, ഉമാ ചേത്രി.
  • ഗുജറാത്ത് ടൈറ്റൻസ്
    ആഷ്‌ലീ ഗാഡ്‌നർ, ബേത്ത് മൂണി, ദയാലൻ ഹേമലത, ഹർലീൻ ഡിയോൾ, ലോറ വോൾവാർഡ്, ഷബ്‌നം ഷക്കിൽ, തനൂജ കൻവർ, പോബെ ലിച്ച്‌ഫീൽഡ്, മേഘ്‌ന സിംഗ്, കഷ്‌വീ ഗൗതം, പ്രിയ മിശ്ര, മന്നത്ത് കശ്യപ്, ഭാരതി ഫുൽമാലി, സയാലി സത്ഗരെ.