WPL 2025: പെൺകളിയാട്ടത്തിലും കോടിതിളക്കം! വനിതാ പ്രീമിയർ ലീഗിലെ ഈ വർഷത്തെ കോടിപതികൾ ഇവർ
WPL 2025 Costliest Players: ഇന്ത്യൻ താരങ്ങളും വിദേശതാരങ്ങളും ഉൾപ്പെടെ 120 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്. താരങ്ങൾക്ക് 50 ലക്ഷം മുതൽ 10 ലക്ഷം വരെയായിരുന്നു അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.
ബെംഗളൂരു: കോടിതിളക്കത്തിൽ വീണ്ടും വനിതാ പ്രീമിയർ ലീഗ് താരലേലം. ഇന്ത്യൻ താരങ്ങൾക്കും വിദേശതാരങ്ങൾക്കുമാണ് ഡബ്യൂപിഎല്ലിൽ കോടികളുടെ മൂല്യം ലഭിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്ക് വേണ്ടി പാഡണിയുന്ന സിമ്രാൻ ഷെയ്ഖിനെ 1.9 കോടി രൂപയ്ക്കാണ് ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത്. വിൻഡീസ് ഓൾറൗണ്ടർ ദിയാന്ദ്ര ഡോട്ടിനെ 1.7 കോടി രൂപ നൽകി ഗുജറാത്ത് ടീമിലെത്തിച്ചിട്ടുണ്ട്. ലേലത്തിലൂടെ കോടിപതിയായ മറ്റൊരു താരം 16-കാരി ജി.കമലിനിയാണ്. തമിഴ്നാടിന് വേണ്ടി കളിക്കുന്ന താരത്തെ 1.6 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് വിളിച്ചെടുത്തത്.
ഫ്രാഞ്ചെെസികൾ ലേലത്തിലൂടെ ടീമിലെത്തിച്ച താരങ്ങൾ
സിമ്രാൻ ഷെയ്ഖ് – ഗുജറാത്ത് ജയൻ്റ്സ് ( 1.90 കോടി)
ദിയാന്ദ്ര ഡോട്ടിൻ – ഗുജറാത്ത് ജയൻ്റ്സ് ( 1.70 കോടി)
ജി കമലിനി – മുംബൈ ഇന്ത്യൻസ് ( 1.60 കോടി)
പ്രേമ റാവത്ത് – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ( 1.20 കോടി)
എൻ ചരണി – ഡൽഹി ക്യാപിറ്റൽസ് ( 55 ലക്ഷം)
നദീൻ ഡി ക്ലർക്ക് – മുംബൈ ഇന്ത്യൻസ് ( 33 ലക്ഷം)
ഡാനിയേൽ ഗിബ്സൺ – ഗുജറാത്ത് ജയൻ്റ്സ് ( 30 ലക്ഷം)
അലാന കിംഗ് – യുപി വാരിയോർസ് ( 30 ലക്ഷം)
അക്ഷിത മഹേശ്വരി – മുംബൈ ഇന്ത്യൻസ് ( 20 ലക്ഷം)
നന്ദിനി കശ്യപ് – ഡൽഹി ക്യാപിറ്റൽസ് ( 10 ലക്ഷം)
ആരുഷി ഗോസ് – യുപി വാരിയോർസ് ( 10 ലക്ഷം)
ക്രാന്തി ഗൗഡ് – യുപി വാരിയോർസ് ( 10 ലക്ഷം)
സംസ്‌കൃതി ഗുപ്ത – മുംബൈ ഇന്ത്യൻസ് ( 10 ലക്ഷം)
ജോഷിത വിജെ – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ( 10 ലക്ഷം)
സാറാ ബ്രൈസ് – ഡൽഹി ക്യാപിറ്റൽസ് ( 10 ലക്ഷം)
രാഘ്വി ബിസ്റ്റ് – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ( 10 ലക്ഷം)
ജാഗ്രവി പവാർ – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ( 10 ലക്ഷം)
നിക്കി പ്രസാദ് – ഡൽഹി ക്യാപിറ്റൽസ് ( 10 ലക്ഷം)
പ്രകാശിക നായിക് – ഗുജറാത്ത് ജയൻ്റ്സ് ( 10 ലക്ഷം)
ഇന്ത്യൻ അണ്ടർ 19 കളിക്കുന്ന മലയാളിതാരം വി ജെ ജോഷിതയും ഡബ്യൂപിഎല്ലിൽ ഇടംനേടിയിട്ടുണ്ട‍്. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആര്‍സിബി ജോഷിതയെ ടീമിലെത്തിച്ചിരിക്കുന്നത്. വയനാട്ടിൽ നിന്നുള്ള താരമാണ് വി ജെ ജോഷിത.
ലേലത്തിൽ മൂന്ന് താരങ്ങൾക്ക് മാത്രമാണ് ഒരു കോടി രൂപയിൽ കൂടുതൽ നൽകാൻ ടീമുകൾ നൽകാൻ തയ്യാറായത്. 10 താരങ്ങൾക്ക് അടിസ്ഥാനവിലയായ 10 ലക്ഷം രൂപയും ലഭിച്ചു. വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും മൂല്യമേറിയ താരം സ്മൃതി മന്ഥാനയാണ്. 2023 സീസണിൽ ഇന്ത്യൻ ടീമിന്റെ വെെസ് ക്യാപ്റ്റൻ കൂടിയായ മന്ഥാനയെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 3.4 കോടി രൂപയ്ക്കാണ് ടീമിലെത്തിച്ചത്.
ഇന്ത്യൻ താരം പൂനം യാദവിനെയും ഇംഗ്ലണ്ട് വനിതാ ടീം ക്യാപ്റ്റൻ ഹെതർ നൈറ്റിനെയും ഫ്രാഞ്ചെസികൾ വിളിച്ചെടുത്തില്ല. ഇന്ത്യൻ താരങ്ങളും വിദേശതാരങ്ങളും ഉൾപ്പെടെ 120 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, യുപി വാരിയേഴ്‌സ്, ഗുജറാത്ത ജയന്റ്സ് എന്നീ ഫ്രാഞ്ചൈസികൾ മൂന്നാം പതിപ്പിന് മുന്നോടിയായി വിളിച്ചെടുത്ത് 19 താരങ്ങളെയാണ്. താരങ്ങൾക്ക് 50 ലക്ഷം മുതൽ 10 ലക്ഷം വരെയായിരുന്നു അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.