WPL 2025 Auction : ടീമുകൾക്കാവശ്യമുള്ളത് 19 പേർ; ആകെ ലേലത്തിലെത്തുക 120 പേർ; വിശദമായി അറിയാം

WPL 2025 Auction 19 Slots Left For Teams : വനിതാ പ്രീമിയർ ലീഗ് ലേലം ഈ മാസം 15ന് നടക്കാനിരിക്കുകയാണ്. ആകെ 19 സ്ലോട്ടുകളാണ് ബാക്കിയുള്ളത്. 120 താരങ്ങൾ ലേലത്തിലെത്തും. ഓരോ ടീമുകളുടെയും ആവശ്യകതയെപ്പറ്റി അറിയാം.

WPL 2025 Auction : ടീമുകൾക്കാവശ്യമുള്ളത് 19 പേർ; ആകെ ലേലത്തിലെത്തുക 120 പേർ; വിശദമായി അറിയാം

ഡബ്ല്യുപിഎൽ 2025 (Image Courtesy- WPL X)

Published: 

13 Dec 2024 17:34 PM

വനിതാ പ്രീമിയർ ലീഗ് മിനി ലേലം ഈ മാസം 15നാണ് നടക്കുക. ബെംഗളൂരുവിൽ വച്ച് നടക്കുന്ന ലേലത്തിൽ ആകെ 120 താരങ്ങളാണ് അവസാനപട്ടികയിലുള്ളത്. ഈ 120 താരങ്ങളിൽ നിന്ന് പരമാവധി 19 താരങ്ങൾ മാത്രമേ വിവിധ ടീമുകളിലെത്തൂ. ആകെ 19 സ്ലോട്ടുകളാണ് അവശേഷിക്കുന്നത്. ഓരോ ടീമുകളുടെയും സ്ലോട്ടുകളും അവർക്കാവശ്യമുള്ള താരങ്ങളും പരിശോധിക്കാം.

ഡൽഹി ക്യാപിറ്റൽസ്
ശക്തരായ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ആദ്യ സീസണിൽ തന്നെ കരുത്തുറ്റ ടീമിനെ അണിനിരത്താൻ മാനേജ്മെൻ്റിന് സാധിച്ചു. കഴിഞ്ഞ മിനി ലേലത്തിൽ അന്നബെൽ സതർലൻഡിനെപ്പോലുള്ള താരങ്ങളെ സ്വന്തമാക്കി ടീം കരുത്ത് വർധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് തവണയും റണ്ണർ അപ്പായ ഡൽഹിയിൽ നാല് സ്ലോട്ടുകൾ അവശേഷിക്കുന്നു. ഇതിൽ ഒരാൾ വിദേശതാരമാവാം. പഴ്സിൽ ബാക്കിയുള്ളത് രണ്ടരക്കോടി രൂപ. പ്രധാനമായും ബാക്കപ്പുകളാണ് ഡൽഹിയ്ക്ക് വേണ്ടത്. ബാക്കപ്പ് വിക്കറ്റ് കീപ്പറും പേസർമാരുമാവും ഡൽഹി ലക്ഷ്യമിടുക. പൂനം യാദവിനെ റിലീസ് ചെയ്തതിനാൽ ഒരു സ്പിന്നറെയും ഡൽഹി ടീമിലെടുത്തേക്കും.

ഗുജറാത്ത് ജയൻ്റ്സ്
കഴിഞ്ഞ രണ്ട് തവണയും അവസാന സ്ഥാനക്കാരായ ടീമാണ് ഗുജറാത്ത് ജയൻ്റ്സ്. ആഷ് ഗാർഡ്നർ, ബെത്ത് മൂണി, ലോറ വോൾവാർട്ട് തുടങ്ങി മികച്ച താരങ്ങളുണ്ടെങ്കിലും ഇതുവരെ അവർക്ക് പ്ലേഓഫിലെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്കും നാല് സ്ലോട്ടുകൾ ഒഴിവുണ്ട്. 4.4 കോടി രൂപ പഴ്സിൽ ബാക്കിയുമുണ്ട്. രണ്ട് വിദേശതാരങ്ങളടക്കമാണിത്. ഒരു മികച്ച ബൗളിംഗ് യൂണിറ്റാണ് ഗുജറാത്തിനാവശ്യം. സ്നേഹ് റാണ അടക്കം തങ്ങളുടെ നാല് ബൗളർമാരെ ഗുജറാത്ത് റിലീസ് ചെയ്തത് ഇത് തെളിയിക്കുന്നു.

Also Read : WPL 2025 Auction : വനിതാ പ്രീമിയർ ലീഗ് മിനി ലേലം ഈ മാസം 15ന്; പട്ടികയിൽ രണ്ട് മലയാളി താരങ്ങൾ

മുംബൈ ഇന്ത്യൻസ്
ആദ്യ സീസണിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് മികച്ച മധ്യനിര ആവശ്യമുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും ടോപ്പ് ഓർഡറിൻ്റെ കരുത്തിലാണ് മുംബൈ കളിച്ചത്. കഴിഞ്ഞ സീസണിൽ അത് തിരിച്ചടിയാവുകയും ചെയ്തു. ഒരു ഫിനിഷർ അടക്കം മുംബൈക്ക് ആവശ്യമുണ്ട്. ബാക്കപ്പ് വിക്കറ്റ് കീപ്പറെയും ആവശ്യമുള്ള മുംബൈക്ക് ഒരു വിദേശ സ്ലോട്ട് അടക്കം ആകെ നാല് സ്ലോട്ടുകളുണ്ട്. 2.65 കോടി രൂപയാണ് പഴ്സിൽ ബാക്കിയുള്ളത്.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
നിലവിലെ ജേതാക്കളാണ് ആർസിബി. പ്രത്യേകിച്ച് ആശങ്കകളില്ലെങ്കിലും ബാക്കപ്പ് പേസർമാരും മധ്യനിരയിലേക്ക് ബാക്കപ്പ് ബാറ്ററെയും ആർസിബിയ്ക്ക് വേണ്ടതുണ്ട്. ഒരു പ്രധാന പേസറെ ബെംഗളൂരു ലേലത്തിൽ പരിഗണിച്ചേക്കും. പഴ്സിൽ 3.25 കോടി രൂപ ബാക്കിയുണ്ട്. നാല് സ്ലോട്ടുകളാണ് ഒഴിവുള്ളത്. വിദേശതാരങ്ങൾക്ക് സ്ലോട്ടുകൾ ഒഴിവില്ല.

യുപി വാരിയേഴ്സ്
യുപി വാരിയേഴ്സിൻ്റെ പഴ്സിൽ 3.9 കോടി രൂപ ബാക്കിയുണ്ട്. ഒരു വിദേശ താരമടക്കം മൂന്ന് താരങ്ങളെ പരമാവധി ടീമിലെത്തിക്കാം. ദീപ്തി ശർമ്മ ഫിനിഷറായി കളിക്കുന്ന ടീമിൽ ഒരു ഫിനിഷറെയാണ് ആവശ്യം. ഒപ്പം മധ്യനിരയിൽ ബാക്കപ്പ് ബാറ്ററെയും യുപിയ്ക്ക് ആവശ്യമുണ്ട്. ഒരു വിദേശ പേസറെയും യുപി പരിഗണിച്ചേക്കും.

ആകെ ചുരുക്കപ്പട്ടികയിലുള്ള 120 പേരിൽ രണ്ട് പേർ മലയാളി താരങ്ങളാണ്. ഇന്ത്യ അണ്ടർ 19 ടീമിൽ കളിച്ച നാജില സിഎംസിയും 18കാരി ജോഷിത വിജെയുമാണ് ലേലപ്പട്ടികയിലുള്ള മലയാളി താരങ്ങൾ. ജോഷിതയെ അണ്ടർ 19 ഏഷ്യാ കപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ആകെ 29 വിദേശതാരങ്ങളാണ് പട്ടികയിൽ ഉള്ളത്. 91 ഇന്ത്യൻ താരങ്ങൾ പട്ടികയിലുണ്ട്. ഇതിൽ 9 പേർ രാജ്യാന്തര താരങ്ങളും 82 പേർ അൺകാപ്പ്ഡ് താരങ്ങളുമാണ്. ആകെയുള്ള 29 വിദേശതാരങ്ങളിൽ 8 പേർ അൺകാപ്പ്ഡ് താരങ്ങളും 21 പേർ കാപ്പ്ഡ് താരങ്ങളും. ഡൽഹി പ്രീമിയർ ലീഗിലൂടെ ശ്രദ്ധേയയായ 13 വയസുകാരി പേസർ അൻഷു നാഗർ ആണ് ഏറ്റവും പ്രായം കുറഞ്ഞ താരം. 34 വയസുകാരിയായ ഓസ്ട്രേലിയൻ ബാറ്റർ ലോറ ഹാരിസ് ലേലപ്പട്ടികയിലുള്ള ഏറ്റവും പ്രായം കൂടിയ താരമാണ്.

ഈ മാസം 15ന് നടക്കുന്ന ലേലം വൈകുന്നേരം മൂന്ന് മണിയ്ക്ക് ആരംഭിക്കും. സ്പോർട്സ് 18ലും ജിയോ സിനിമയിലും ലേലം തത്സമയം കാണാനാവും.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ