5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Womens T20 World Cup : വനിതാ ലോകകപ്പ് ഇന്ന് തുടങ്ങുന്നു; ഇന്ത്യ നാളെ കളത്തിൽ

Womens T20 World Cup Starts Today : വനിതാ ടി20 ലോകകപ്പ് ഇന്ന് മുതൽ ആരംഭിക്കുന്നു. ബംഗ്ലാദേശും സ്കോട്ട്ലൻഡും തമ്മിലുള്ള ആദ്യ മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ബാറ്റിംഗ് തിരഞ്ഞെടുത്തു. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Womens T20 World Cup : വനിതാ ലോകകപ്പ് ഇന്ന് തുടങ്ങുന്നു; ഇന്ത്യ നാളെ കളത്തിൽ
വനിതാ ടി20 ലോകകപ്പ് (Image Courtesy - Bangladesh Cricket Facebook)
abdul-basith
Abdul Basith | Updated On: 03 Oct 2024 15:39 PM

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം. ആതിഥേയരായ ബംഗ്ലാദേശും സ്കോട്ട്ലൻഡും തമ്മിലാണ് ആദ്യ മത്സരം. നാട്ടിലെ കലാപത്തെ തുടർന്നാണ് ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. നാലാം തീയതിയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാളെ നടക്കുന്ന മത്സരത്തിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

ആദ്യ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. നിഗർ സുൽത്താനയാണ് ടീമിനെ നയിക്കുക. മുർഷിദ ഖാത്തൂൻ, ശോഭന മോസ്റ്ററി നാഹിത അക്തർ, ഋതു മോനി തുടങ്ങി പ്രമുഖരെല്ലാം ടീമിലുണ്ട്. സ്കോട്ട്ലൻഡിനെ കാതറിൻ ബ്രൈസ് നയിക്കും. ഒലീവിയ ബെൽ, ഐൽസ ലിസ്റ്റർ തുടങ്ങിയവരനാണ് സ്കോട്ടിഷ് നിരയിലെ പ്രമുഖർ.

Also Read : Womens T20 World Cup 2024 : രണ്ടാം സന്നാഹമത്സരത്തിലും ജയം ഇന്ത്യക്ക്; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 28 റൺസിന്

ടീമുകൾ :
Scotland Women : Saskia Horley, Sarah Bryce(w), Kathryn Bryce(c), Ailsa Lister, Priyanaz Chatterji, Darcey Carter, Lorna Jack, Katherine Fraser, Rachel Slater, Abtaha Maqsood, Olivia Bell

Bangladesh Women: Murshida Khatun, Shathi Rani, Sobhana Mostary, Nigar Sultana(w/c), Taj Nehar, Shorna Akter, Ritu Moni, Fahima Khatun, Rabeya Khan, Nahida Akter, Marufa Akter

യുഎഇയിലെ രണ്ട് വേദികളിലായാണ് മത്സരങ്ങൾ. ഒക്ടോബർ മൂന്ന് മുതൽ 20 വരെ ദുബായിലും ഷാർജയിലുമായി ലോകകപ്പ് മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് എയിൽ ഇന്ത്യക്കൊപ്പം പാകിസ്താൻ, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ ഏഴിന് പാകിസ്താനും 10ന് ശ്രീലങ്കയും 14ന് ഓസ്ട്രേലിയയുമായി ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കും. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളികളായ സജന സജീവനും ആശാ ശോഭനയും ഉൾപ്പെട്ടിട്ടുണ്ട്. സന്നാഹമത്സരങ്ങൾ ആശ ശോഭന മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. സജനയ്ക്ക് രണ്ട് മത്സരത്തിലും അവസരം ലഭിച്ചില്ല.

ആദ്യ സന്നാഹമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 20 റൺസിനും രണ്ടാം സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 28 റൺസിനുമാണ് ഇന്ത്യ തോല്പിച്ചത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഈ മാസം 15ന് പൂർത്തിയാകും. 17, 18 തീയതികളിൽ സെമി ഫൈനലും 20ന് ഫൈനലും നടക്കും. ദുബായിൽ വെച്ചാണ് ഫൈനൽ. 2023 ലോകകപ്പിൽ ഓസ്ട്രേലിയക്കായിരുന്നു കിരീടം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഓസ്ട്രേലിയ ആറാം കിരീടം നേടിയത്. സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ഓസീസ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിത ടീം : ഹർമപ്രീത് കൗർ, സ്മൃതി മന്ദന, ഷെഫാലി വർമ്മ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ത്രാക്കർ, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, ദയാലൻ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രെയങ്ക പാട്ടിൽ, സജന സജീവൻ. ഉമാ ഛേത്രി, തനുജ കൻവെർ, സെയ്മ താക്കൂർ എന്നിവർ റിസർവ് താരങ്ങളായി ഇന്ത്യൻ സംഘത്തിനൊപ്പമുണ്ടാകും. രാഘവി ബിശ്റ്റ്, പ്രിയ മിശ്ര എന്നിവർ നോൺ റിസർവ് താരങ്ങളാണ്.

Also Read : Mohammed Enaan : 9 വിക്കറ്റുമായി മലയാളി താരത്തിൻ്റെ സ്പിൻ മായാജാലം; ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ

ടി20 ലോകകപ്പ് സമ്മാനത്തുകയിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തുല്യത വരുത്തിയിരുന്നു. ഈ ലോകകപ്പ് മുതൽ പുരുഷന്മാർക്കും വനിതകൾക്കും തുല്യമായ സമ്മാനത്തുകയാവും ഉണ്ടാവുക. 2023ലെ വനിതാ ടി20 ലോകകപ്പ് സമ്മാനത്തുകയിൽ നിന്ന് 225 ശതമാനം ഉയർത്തിയാണ് ഇക്കുറി ജേതാക്കൾക്ക് നൽകുക.

2.34 മില്യൺ യുഎസ് ഡോളാറാണ് വിജയികളാകുന്ന ടീമിന് ഇത്തവണ ലഭിക്കുക. ഇന്ത്യൻ രൂപയിൽ ഏകദേശം 19.5 കോടി രൂപ. കഴിഞ്ഞ തവണ ജേതാക്കൾക്ക് നൽകിയത് വെറും എട്ട് കോടി രൂപയായിരുന്നു. റണ്ണേഴ്സപ്പിന് ലഭിക്കുന്ന സമ്മാനത്തുകയും ഇരട്ടിയിലധികം വർധിച്ചു. 1.17 മില്യൺ ഡോളറാണ് (14 കോടി രൂപ) ഇത്തവണ രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുന്ന തുക.