Womens T20 World Cup : സജനയും ആശയും; മലയാളിയുടെ ലോകകപ്പ് മോഹങ്ങൾക്ക് നിറം പകരുന്ന രണ്ട് സ്ത്രീകൾ

Womens T20 World Cup Sajana Sajeevan Asha Shobhana : സജന സജീവനും ആശ ശോഭനയും. കേരള ക്രിക്കറ്റ് ഫ്രറ്റേണിയ്ക്ക് ഇന്ന് ഏറ്റവും അറിയാവുന്ന രണ്ട് പേരുകൾ. വളരെ മുൻപേ ഇന്ത്യൻ ടീമിൽ സ്ഥിരമാവേണ്ടിയിരുന്ന ഈ രണ്ട് മലയാളികളും ഡബ്ല്യുപിഎൽ വന്നതുകൊണ്ട് വൈകിയാണെങ്കിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. ഇപ്പോഴിതാ ഇരുവരും ടി20 ലോകകപ്പ് ടീമിലും.

Womens T20 World Cup : സജനയും ആശയും; മലയാളിയുടെ ലോകകപ്പ് മോഹങ്ങൾക്ക് നിറം പകരുന്ന രണ്ട് സ്ത്രീകൾ

Womens T20 World Cup Sajana Sajeevan Asha Shobhana (Image Courtesy - Social Media)

Updated On: 

28 Aug 2024 22:45 PM

വനിതാ ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ നമ്മൾ മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്ന രണ്ട് പേരുകളുണ്ടായിരുന്നു. സജന സജീവനും ആശ ശോഭനയും. കുറച്ച് പരമ്പരകളായി ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിരമായ ഈ മലയാളികൾ ലോകകപ്പ് ടീമിലും (WT20 World Cup) ഇടം നിലനിർത്തി. സഞ്ജു സാംസണ് ശേഷം ലോകകപ്പ് ടീമിൽ ഇടം നേടുന്ന മലയാളികൾ. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ടീമിൽ കളിക്കുന്ന മലയാളി വനിതകൾ. ഒരു ലോകകപ്പ് ടീമിൽ ഉൾപ്പെടുന്ന രണ്ട് മലയാളികൾ ഉൾപ്പെടുന്നത് ഇതാദ്യമായാണ്. റെക്കോർഡുകൾ കടപുഴക്കിയാണ് ഇരുവരും ടീമിൽ ഇടം നേടിയത്.

വനിതാ പ്രീമിയർ ലീഗാണ് ഇരുവരുടെയും തലവര മാറ്റിയത്. അതിനും വളരെ മുൻപ് തന്നെ ഇന്ത്യൻ ജഴ്സി അണിയേണ്ടവരായിരുന്നു ഇവർ എന്നത് മറ്റൊരു സത്യം. രാജ്യത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായാണ് ആശ ശോഭന മുൻപും ഇപ്പോഴും അറിയപ്പെടുന്നത്. ഇക്കാര്യം ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന അടക്കം പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആശയ്ക്ക് ഇന്ത്യൻ ജഴ്സി അണിയാൻ ഡബ്ല്യുപിഎൽ വേണ്ടിവന്നു. സജനയാവട്ടെ, വർഷങ്ങളായി കേരള ടീമിനായി നടത്തുന്ന ബ്ലോക്ക് ബസ്റ്റർ പ്രകടനങ്ങൾക്കൊപ്പം എ ടീമിലും മറ്റ് ആഭ്യന്തര മത്സരങ്ങളിലുമൊക്കെ തുടരെ നല്ല പ്രകടനങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ ടീം വാതിൽ തുറന്നിരുന്നില്ല. ഒടുവിൽ ഇരുവർക്കും അർഹിക്കുന്ന അംഗീകാരം.

തിരുവനന്തപുരം സ്വദേശിനിയായ ആശ കേരള ടീമിനെ മുൻപ് നയിച്ചിട്ടുണ്ട്. റെയിൽവേയ്സിലും ഏറെക്കാലം കളിച്ച ആശ ഇപ്പോൾ പോണ്ടിച്ചേരി ടീമിൻ്റെ ക്യാപ്റ്റനാണ്. ആദ്യ സീസണിൽ റോയൽ ചലഞ്ചേഴ്സ് ടീമിലെത്തിയ ആശ നടത്തിയത് നിർണായക പ്രകടനങ്ങൾ.ഇതിന് പിന്നാലെ ഇന്ത്യയുടെ ടി20 ടീമിലേക്കും ഏകദിന ടീമിലേക്കും ആശയ്ക്ക് വിളിയെത്തി. ഇക്കഴിഞ്ഞ സീസണിൽ കിരീടം നേടിയ ആർസിബിയുടെ പ്രകടനങ്ങളിൽ ആശ നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു. ഇതിൽ യുപി വാരിയേഴ്സിനെതിരായ അഞ്ച് വിക്കറ്റ് നേട്ടവും പെടും. ഡിപ്പിങ് ഗൂഗ്ലികളും റിപ്പിങ് ലെഗ് ബ്രേക്കുകളുമൊക്കെ ശേഖരത്തിലുള്ള തലച്ചോറ് കൊണ്ട് പന്തെറിയുന്ന ഒരു കംപ്ലീറ്റ് ലെഗ്ഗി. ലോവർ ഓർഡറിൽ ബൗണ്ടറി ക്ലിയർ ചെയ്യാൻ കഴിവുള്ള ആശയുടെ ഈ വശം ഡബ്ല്യുപിഎലിലോ ദേശീയ ടീമിലോ കണ്ടിട്ടില്ല. ഏഷ്യാ കപ്പിന് പിന്നാലെ ലോകകപ്പ് ടീമിലും ഇടം നേടിയ ആശയുടെ ആ വശം കൂടി ആരാധകർ ഉടൻ കാണും.

Also Read : Women’s T20 World Cup : ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ നാലിന്; എതിരാളികൾ ന്യൂസിലൻഡ്

സജന സജീവനും മുൻപ് കേരള ടീമിനെ നയിച്ചിരുന്നു. വയനാട് മാനന്തവാടി സ്വദേശിയാണ് സജന. ഡബ്ല്യുപിഎലിൻ്റെ ആദ്യ എഡിഷൻ ലേലത്തിൽ സജന തഴയപ്പെട്ടത് ഏറെ അവിശ്വസനീയതയായിരുന്നു. 2024ൽ മുംബൈ ഇന്ത്യൻസ് അത് തിരുത്തി. അനായാസം ബൗണ്ടറി ക്ലിയർ ചെയ്യുന്ന ബാറ്ററും റൺ വരൾച്ച തടഞ്ഞ് വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ഓഫ് ബ്രേക്ക് ബൗളർ കൂടിയായ സജനയുടെ റേഞ്ച് ഇന്ത്യൻ ക്രിക്കറ്റ് കൃത്യമായി അറിയാൻ പോവുകയായിരുന്നു. അതിന് ഏറെ താമസമുണ്ടായില്ല. സീസണിൽ ആദ്യ കളി ഡൽഹിക്കെതിരെ. 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് അവസാന പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 5 റൺസ്. ഡബ്ല്യുപിഎലിൽ സജനയുടെ ആദ്യ ഗ്ലിമ്പ്സ്. ബാറ്റ് ചുഴറ്റി ക്രീസിലേക്ക്. ക്രീസ് വിട്ടിറങ്ങുന്ന സജന. ആലിസ് കാപ്സിയുടെ അവസാന പന്ത് ചെന്ന് വീഴുന്നത് ലോംഗ് ഓൺ ബൗണ്ടറിയ്ക്ക് പുറത്ത് ആർത്തലയ്ക്കുന്ന ജനക്കൂട്ടത്തിലേക്കാണ്. മുംബൈക്ക് നാടകീയ ജയം. അതാണ് സജന. വെല്ലുവിളികൾ നേർക്കുനേർ നിന്ന് നേരിടാൻ മടിയില്ല. സീസണിൽ വീണ്ടും സജനയുടെ ചില നല്ല ഇന്നിംഗ്സുകൾ. ഇടയ്ക്ക് പന്ത് കൊണ്ടും നല്ല പ്രകടനങ്ങൾ. മുംബൈയ്ക്ക് കിരീടം നിലനിർത്താനായില്ലെങ്കിലും സജനയെ തേടി ഇന്ത്യൻ ജേഴ്സിയെത്തി. ഇന്ത്യൻ ജഴ്സിയിലും സജന മോശമാക്കിയില്ല. ഒടുവിൽ ഏഷ്യാ കപ്പ് ടീമിലും ലോകകപ്പ് ടീമിലും.

ഇവരെ ഓർമിക്കുമ്പോൾ മറന്നുപോകരുതാത്ത ഒരു പേരുണ്ട്, മിന്നു മണി. ഇവർക്കൊക്കെ മുൻപ് ഇന്ത്യൻ ടീമിൽ കളിച്ച താരം. കേരള ടീം ക്യാപ്റ്റൻ. ഓസ്ട്രേലിയ എ ടീമിനെതിരെ ഇക്കഴിഞ്ഞ ദിവസം അവസാനിച്ച ടെസ്റ്റിൽ ഇന്ത്യ എ ടീമിനെ നയിച്ച് 10 വിക്കറ്റിട്ട അസാധ്യ പ്രതിഭ. കഴിഞ്ഞ സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിനായി പന്ത് കൊണ്ട് മികച്ച പ്രകടനങ്ങൾ നടത്തിയ മിന്നുവിന് ടീമിൽ ഇടം ലഭിച്ചില്ലെന്നത് നിരാശയാണ്. ഒരുപക്ഷേ, മിന്നുവിനെക്കാൾ വേഗതയിൽ ബാറ്റ് ചെയ്യുന്ന ഓഫ് സ്പിന്നർമാർ ഉള്ളതുകൊണ്ടാവാം ഇത്. എങ്കിലും നമ്മുടെ രണ്ട് പിള്ളേരാണ് ലോകകപ്പ് ടീമിൽ! മച്ചാനത് പോരേ അളിയാ.

 

Related Stories
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
BCCI: പണത്തിന് മീതെ പറക്കാത്ത ഐസിസി; ബിസിസിഐയുടെ വാശികൾ എപ്പോഴും വിജയിക്കാൻ കാരണം ഇത്
BCCI Guidelines: സ്കൂൾ കുട്ടികളെ നിയന്ത്രിക്കുന്നത് പോലെ താരങ്ങളെ നിയന്ത്രിക്കാൻ ബിസിസിഐ; നിബന്ധനകൾ ഇങ്ങനെ
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ