5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

WT20 World Cup 2024 : ലോകകപ്പ് കളിക്കാനിറങ്ങുന്ന ടീമിന് ശമ്പളം കിട്ടിയിട്ട് നാല് മാസം; പാകിസ്താൻ ക്രിക്കറ്റിൽ പ്രതിസന്ധി രൂക്ഷം

Pakistan Womens Team Hasnt Received Salaries : പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീമിന് നാല് മാസമായി ശമ്പളം ലഭിച്ചില്ലെന്ന് റിപ്പോർട്ട്. നിലവിൽ ലോകകപ്പ് കളിക്കുന്ന ടീമിന് 2024 ജൂൺ മുതലുള്ള ശമ്പളം ലഭിച്ചിട്ടില്ലെന്ന് ക്രിക്ക്ബസ് ആണ് റിപ്പോർട്ട് ചെയ്തത്.

WT20 World Cup 2024 : ലോകകപ്പ് കളിക്കാനിറങ്ങുന്ന ടീമിന് ശമ്പളം കിട്ടിയിട്ട് നാല് മാസം; പാകിസ്താൻ ക്രിക്കറ്റിൽ പ്രതിസന്ധി രൂക്ഷം
പാകിസ്റ്റാൻ വനിതാ ക്രിക്കറ്റ് ടീം (Image Credits – Sameera Peiris#1170793#51C ED/Getty Images)
Follow Us
abdul-basithtv9-com
Abdul Basith | Published: 04 Oct 2024 16:28 PM

പാകിസ്താൻ ക്രിക്കറ്റിൽ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്. വനിതാ ക്രിക്കറ്റ് ടീമിന് നാല് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കെയാണ് ബോർഡിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്. ക്രിക്ക്ബസിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ജൂൺ മുതലുള്ള ശമ്പളം ഇവർക്ക് ലഭിച്ചിട്ടില്ല. ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താൻ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു.

Also Read : WT20 World Cup 2024 : ലക്ഷ്യം ആദ്യ കിരീടം; ഇന്ത്യ ഇന്ന് കിവീസിനെതിരെ; മത്സരം എവിടെ, എപ്പോൾ, എങ്ങനെ കാണാം

നിലവിലെ ലോകകപ്പ് ടീമിൽ കളിക്കുന്ന താരങ്ങളെല്ലാം ബോർഡുമായി 23 മാസത്തെ കരാറിലാണുള്ളത്. 2023 ഓഗസ്റ്റ് 1നാണ് ഈ കരാർ ആരംഭിച്ചത്. 2025 ജൂൺ 30ന് കരാർ അവസാനിക്കും. എന്നാൽ, ഈ വർഷം ജൂൺ മുതൽ, അതായത് കരാറിൽ ഒരു വർഷം പൂർത്തിയാതിന് ശേഷം ഈ താരങ്ങൾക്കൊന്നും ശമ്പളം ലഭിച്ചിട്ടില്ല. കുടിശ്ശികയുള്ള ശമ്പളം എപ്പോൾ ലഭിക്കുമെന്നതിനെപ്പറ്റി ബോർഡ് ഒന്നും അറിയിച്ചിട്ടുമില്ല.

ശമ്പളവിതരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പിസിബി പറഞ്ഞതായി ക്രിക്ക്ബസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കാര്യങ്ങളെല്ലാം തീരുമാനിച്ചതിന് ശേഷം 2024 ജൂൺ മുതലുള്ള പുതിയ കരാർ നൽകും. ഇപ്പോൾ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. അതിനിടയിൽ ഇത് വൈകിപ്പോയതാണെന്നും പിസിബി അറിയിച്ചു. പുരുഷ ടീമിനുള്ള ശമ്പളവും കഴിഞ്ഞ നാല് മാസമായി മുടങ്ങിയിരിക്കുകയാണ്. എന്നാൽ, ഇരു ടീമുകൾക്കും ശമ്പളം മുടങ്ങിയതിൻ്റെ കാരണങ്ങൾ വ്യത്യസ്തമാണ്.

പിസിബിയുടെ നിയമപ്രകാരം ട്രെയിനിങ് ക്യാമ്പിനിടെ പുരുഷ, വനിതാ താരങ്ങൾക്ക് താമസിക്കാനുള്ള സൗകര്യവും ദിവസവും ഡയറ്റനുസരിച്ചുള്ള മൂന്ന് നേരത്തെ ഭക്ഷണവും നൽകുന്നുണ്ടെങ്കിൽ ദിവസബത്ത ലഭിക്കില്ല. ഇതുകൊണ്ട് തന്നെ സെപ്തംബർ ഒന്നിന് മുൾട്ടാനിൽ ആരംഭിച്ച പരിശീലന ക്യാമ്പിൽ താരങ്ങൾക്കൊന്നും ദിവസബത്ത ലഭിച്ചതുമില്ല. എന്നാൽ, ക്യാമ്പിലുണ്ടായിരുന്ന പരിശീലക സംഘത്തിന് ദിവസബത്ത നൽകിയെന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.

ഐസിസിയുടെ മുഴുവൻ സമയ അംഗങ്ങളിൽ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന താരങ്ങളിൽ പെട്ടതാണ് പാകിസ്താൻ വനിതാ ടീം. ലോകത്തെ നാലാമത്തെ സമ്പന്ന ബോർഡായിട്ടും ഇത് പരിഹരിക്കാൻ പിസിബി ഒന്നും ചെയ്തിട്ടില്ല. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡുകൾ പുരുഷ, വനിതാ താരങ്ങൾക്ക് മാച്ച് ഫീ തുല്യമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഉടൻ തന്നെ മാച്ച് ഫീ തുല്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ, പാകിസ്താനിൽ ഇങ്ങനെയല്ല. ഈ അവകാശത്തിനായി പോരാടാൻ പാകിസ്താനിൽ പ്ലയേഴ്സ് അസോസിയേഷനുമില്ല. ശ്രീലങ്ക, ബംഗ്ലാദേശ് വനിതാ താരങ്ങൾക്ക് പോലും പാകിസ്താൻ താരങ്ങൾക്ക് ലഭിക്കുന്നതിനെക്കാൾ മാച്ച് ഫീ ലഭിക്കുന്നുണ്ട്. ശ്രീലങ്കൻ താരങ്ങൾക്ക് 750 ഡോളർ മാച്ച് ഫീയും ജയിച്ചാൽ അധികമായി 250 ഡോളറും ലഭിക്കും. ബംഗ്ലാദേശ് താരങ്ങൾക്ക് 427 ഡോളറാണ് മാച്ച് ഫീ.

ഈ സീസണിൽ വനിതാ ക്രിക്കറ്റിനായുള്ള ഫണ്ട് 6 ലക്ഷം യുഎസ് ഡോളറായി പിസിബി ഉയർത്തിയിരുന്നു. എന്നാൽ, വനിതാ ക്രിക്കറ്റിൽ വരുത്തിയ പുതിയ മാറ്റങ്ങൾ എന്താണെന്നോ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെന്താണെന്നോ ബോർഡ് അറിയിച്ചിട്ടില്ല. പുരുഷ ക്രിക്കറ്റിന് മാറ്റിവച്ചിരിക്കുന്ന തുകയേക്കാൾ വളരെ കുറഞ്ഞ തുകയാണിത്. പുരുഷ, വനിതാ താരങ്ങൾക്കുള്ള മാച്ച് ഫീ തമ്മിൽ ഏറ്റവുമധികം വ്യത്യാസമുള്ള മുഴുവൻ സമയ അംഗരാജ്യങ്ങളിലൊന്നാണ് പാകിസ്താൻ.

Also Read : Mohammed Enaan : 9 വിക്കറ്റുമായി മലയാളി താരത്തിൻ്റെ സ്പിൻ മായാജാലം; ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ

ശ്രീലങ്കക്കെതിരായ മത്സരത്തിൽ 31 റൺസിന് വിജയിച്ച പാകിസ്താന് തകർപ്പൻ തുടക്കമാണ് ലോകകപ്പിൽ ലഭിച്ചത്. 116 റൺസിന് പുറത്തായെങ്കിലും ശ്രീലങ്കയെ 9 വിക്കറ്റ് നഷ്ടത്തിൽ 85 റൺസിലൊതുക്കാൻ പാകിസ്താന് സാധിച്ചു. 20 പന്തിൽ 30 റൺസ് നേടി ബാറ്റിങിലും 2 വിക്കറ്റ് നേടി ബൗളിംഗിലും തിളങ്ങിയ ക്യാപ്റ്റൻ ഫാത്തിമ സനയാണ് പാകിസ്താൻ്റെ വിജയശില്പി. ശ്രീലങ്കൻ ക്യാപ്റ്റനും അപകടകാരിയുമായ ചമരി അത്തപ്പത്തുവിൻ്റെയടക്കം വിക്കറ്റ് നേടിയത് ഫാത്തിമ സനയായിരുന്നു. ഈ മാസം ആറിന് ഇന്ത്യക്കെതിരെയാണ് പാകിസ്താൻ്റെ അടുത്ത മത്സരം.

Latest News