Women’s T20 World Cup: ഇന്ത്യക്ക് ജയം സമ്മാനിച്ച് വരവറിയിച്ച് സജന; ഇന്ത്യക്ക് ലോകകപ്പിൽ ആദ്യ ജയം
India VS Pakistan: പകരക്കാരിയായെത്തിയ മലയാളി താരം സജന സജീവനാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് കന്നി ലോകകപ്പില്‍ സജന തിളങ്ങി. 7 റണ്‍സുമായി ദീപ്തി ശര്‍മ്മയും 4 റണ്‍സുമായി സജനയും പുറത്താകാതെ നിന്നു.
ചിരവൈരികളായ പാകിസ്താനെ വീഴ്ത്തി വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ വിജയവഴിയില്‍. വിജയം അനിവാര്യമായ മത്സരത്തില്‍ 6 വിക്കറ്റിനായിരുന്നു ഹര്‍മന്‍പ്രീതിന്റെയും സംഘത്തിന്റെയും ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ശേഷിക്കെയാണ് പെണ്‍പ്പട മറികടന്നത്. 18.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ ഷെഫാലി വര്‍മ്മയാണ് (32) ടോപ് സ്‌കോറര്‍.
ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗറും ജെമീമ റോഡ്രിഗസുമാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതിനിടെ ഫാത്തിമ സന ഇന്ത്യന്‍ സംഘത്തിന് വെല്ലുവിളിയുയര്‍ത്തി. ജമൈമയെയും(23) റിച്ചാ ഘോഷിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഫാത്തിമ പെണ്‍പുലികളെ പ്രതിരോധത്തിലാഴ്ത്തി. എന്നാല്‍ പൊരുതാന്‍ ഉറച്ച ഹര്‍മ്മന്‍ പ്രീത് കൗറും റിച്ചാ ഘോഷും ചേര്‍ന്ന് ടീമിനെ വിജയത്തേക്ക് അടുപ്പിച്ചു. ഇതിനിടെ ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത്(29) പരിക്കേറ്റ് കളംവിട്ടു. ക്രീസില്‍ നിലതെറ്റി വീണതാരം റിട്ടേര്‍ട്ട് ഹേര്‍ട്ടായാണ് മടങ്ങിയത്. 24 പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
Also Read: IPL 2025: ആർസിബിയിലേക്ക് ചുവടുമാറാൻ രോഹിത് ശർമ്മ? അഭ്യൂഹങ്ങളിൽ പ്രതികരണവുമായി എ.ബി. ഡിവില്ലിയേഴ്സ്
പകരക്കാരിയായെത്തിയ മലയാളി താരം സജന സജീവനാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് കന്നി ലോകകപ്പില്‍ സജന തിളങ്ങി. 7 റണ്‍സുമായി ദീപ്തി ശര്‍മ്മയും 4 റണ്‍സുമായി സജനയും പുറത്താകാതെ നിന്നു. സ്മതി മഥാന(7), റിച്ചാ ഘോഷ് (0), എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പാക്‌സിതാന് വേണ്ടി ഫാത്തിമ സന രണ്ടുപേരെ മടക്കിയപ്പോള്‍, സാദിയ ഇഖ്ബാല്‍, ഒമൈന സൊഹൈല്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ന്യൂസിലന്‍ഡിനോട് ആദ്യ മത്സരത്തില്‍ ഏറ്റുവാങ്ങിയ തോല്‍വി മറക്കാനും പാകിസ്താനെതിരായ ജയം വനിതകളെ സഹായിച്ചു. റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിക്കാതിരുന്നത് ഇന്ത്യക്ക് വെല്ലുവിളിയാണ്. അതുകൊണ്ട് ഇനിയുള്ള ഓരോ മത്സരങ്ങളും വനിതകളെ സംബന്ധിച്ച് നിര്‍ണായകമാണ്.
Also Read: WT20 World Cup : അടിപതറിയ ബൗളിംഗ്; മോശം ഫീൽഡിംഗ്: ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോൽവി
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കിയിരുന്നു. നിശ്ചിത 20ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് പാക് വനിതകള്‍ 105 റണ്‍സ് നേടിയത്. ഇന്ത്യക്കായി അരുദ്ധതി റോയ് 3 വിക്കറ്റും ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം ആശാ ശോഭന ഒരു വിക്കറ്റുമായി തിളങ്ങയെങ്കിലും രണ്ട് ക്യാച്ചുകള്‍ കൈവിട്ടത് ഫീല്‍ഡിംഗിലെ കല്ലുകടിയായി മാറി. രേണുക സിംഗ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി. നിദാധര്‍ (34 പന്തില്‍ 28) ആണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. മുനീബ അലി(17), ഫാത്തിമ സന(13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.