Womens T20 World Cup : ഇന്ത്യക്ക് ഇന്ന് ജയിക്കണം; എതിരാളികൾ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ ഞെട്ടിച്ച ശ്രീലങ്ക

Womens T20 World Cup India vs Srilanka : വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ. പോയിൻ്റ് പട്ടികയിൽ നാലാമതുള്ള ഇന്ത്യക്ക് ഇന്ന് ഉയർന്ന മാർജിനിൽ വിജയിച്ചെങ്കിലേ സെമി സാധ്യത നിലനിർത്താനാവൂ.

Womens T20 World Cup : ഇന്ത്യക്ക് ഇന്ന് ജയിക്കണം; എതിരാളികൾ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ ഞെട്ടിച്ച ശ്രീലങ്ക

ഇന്ത്യൻ വനിതാ ടീം (Image Credits - PTI)

Updated On: 

09 Oct 2024 08:51 AM

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് മൂന്നാം മത്സരം. ശ്രീലങ്കയാണ് എതിരാളികൾ. രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വിജയിച്ച് പോയിൻ്റ് പട്ടികയിൽ നാലാമതുള്ള ഇന്ത്യക്ക് സെമി സാധ്യത നിലനിർത്താൻ ഇന്ന് ജയം അനിവാര്യമാണ്. എന്നാൽ, കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ വീഴ്ത്തിയ ശ്രീലങ്കയെ വിലകുറച്ച് കാണാനാവില്ല. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ശ്രീലങ്ക ഇന്ത്യക്ക് ശക്തരായ എതിരാളികളായിരിക്കും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

Also Read : Women’s T20 World Cup: ഇന്ത്യക്ക് ജയം സമ്മാനിച്ച് വരവറിയിച്ച് സജന; ഇന്ത്യക്ക് ലോകകപ്പിൽ ആദ്യ ജയം

ന്യൂസീലൻഡിനെതിരെ ദയനീയ തോൽവിയോടെ തുടങ്ങിയ ഇന്ത്യ പാകിസ്താനെതിരായ രണ്ടാം മത്സരത്തിൽ വിജയിച്ചെങ്കിലും അതത്ര ആധികാരികമായിരുന്നില്ല. ഫീൽഡിൽ ക്യാച്ചുകൾ നിലത്തിട്ട താരങ്ങൾക്കെതിരെ വിമർശനം ശക്തമാണ്. ഇന്ത്യൻ ടീമിൻ്റെ മുൻ പരിശീലകനും മലയാളിയുമായ ബിജു ജോർജ് അടക്കം താരങ്ങളെ വിമർശിച്ചു. ഇതിനൊപ്പം പാകിസ്താനെതിരെ പരിക്കേറ്റ് കളം വിട്ട ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ന് കളിക്കുമോ എന്നതും കണ്ടറിയണം. ഹർമൻ കളിച്ചില്ലെങ്കിൽ ഇന്ത്യ വിയർക്കും. ഹർമനൊപ്പം പരിക്കേറ്റ ഓൾറൗണ്ടർ പൂജ വസ്ട്രക്കറും ഇന്ന് കളിച്ചേക്കില്ല. ഹർമന് പകരം യസ്തിക ഭാട്ടിയ ടീമിലെത്തിയേക്കും. പൂജയ്ക്ക് പകരം സജന തുടരും.

ഓപ്പണിംഗ് മുതൽ തുടങ്ങുന്നു ഇന്ത്യയുടെ പ്രശ്നങ്ങൾ. ഷഫാലി വർമ്മയും സ്മൃതി മന്ദനയും ചേർന്ന എക്സ്പ്ലോസിവ് ഓപ്പണിംഗ് സഖ്യം ഇതുവരെ ഫോമിലെത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഷഫാലി യഥാക്രമം 2, 32 (35 പന്ത്) റൺസ് സ്കോർ ചെയ്തപ്പോൾ മന്ദന 12, 7 എന്നിങ്ങനെയാണ് കണ്ടെത്തിയത്. രണ്ട് കളിയിലും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. പാകിസ്താനെതിരെ 29 റൺസ് നേടിയ ഹർമൻപ്രീത് മാത്രമാണ് ഒരു കളിയെങ്കിലും നന്നായി കളിച്ചത്.

ബൗളിംഗ് പരിഗണിക്കുമ്പോൾ ഇന്ത്യ അത്ര മോശമല്ല. എന്നാൽ, ന്യൂസീലൻഡിനെതിരെ 160 റൺസ് വഴങ്ങിയത് ഇന്ത്യയുടെ ടൂർണമെൻ്റ് സാധ്യതകളെത്തന്നെയാണ് തകിടം മറിച്ചത്. 4 ഓവറിൽ 45 റൺസ് വഴങ്ങിയ ദീപ്തി ശർമ ഒഴികെ മറ്റുള്ളവർ മോശമല്ലാതെ പന്തെറിഞ്ഞെങ്കിലും ദീപ്തിയുടെ സ്പെല്ലിൽ അധികം വന്ന 20 റൺസ് ഇന്ത്യക്ക് വലിയ സമ്മർദ്ദമുണ്ടാക്കിയിരുന്നു. ഇതിൽ ഫീൽഡർമാരുടെ മോശം പ്രകടനം കാരണം ന്യൂസീലൻഡിന് ഏറെ മെച്ചമുണ്ടായി. കളിച്ച രണ്ട് കളിയിലും മലയാളി താരം ആശ ശോഭന തിളങ്ങിയപ്പോൾ പാകിസ്താനെതിരെ ഇറങ്ങിയ സജന നേരിട്ട ആദ്യ പന്തിൽ ഫോറടിച്ച് വിജയറൺ കുറിച്ചു.

Also Read : WT20 World Cup : അടിപതറിയ ബൗളിംഗ്; മോശം ഫീൽഡിംഗ്: ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോൽവി

ഇങ്ങനെ ആകെ പ്രശ്നത്തിലാണ് ഇന്ത്യൻ ടീം. ഈ മാസം 13ന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്ട്രേലിയയെ തോല്പിക്കുക എന്നത് നിലവിൽ വളരെ ബുദ്ധിമുട്ടായതിനാൽ ഇന്ന്, ശ്രീലങ്കക്കെതിരെ വമ്പൻ മാർജിനിൽ ജയിക്കുക മാത്രമാണ് സെമിയിലേക്കുള്ള ഇന്ത്യയുടെ വഴി. പാകിസ്താൻ, ഇന്ത്യ, ന്യൂസീലൻഡ് എന്നീ ടീമുകൾ ഓരോ കളി വീതം വിജയിച്ച് തുല്യ പോയിൻ്റുകളിലാണുള്ളത്. ഇതിൽ മികച്ച റൺ റേറ്റുള്ള പാകിസ്താൻ രണ്ടാമതും ന്യൂസീലൻഡ് മൂന്നാമതുമാണ്. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ഇനി പാകിസ്താൻ്റെ എതിരാളികൾ. അതുകൊണ്ട് തന്നെ പാകിസ്താൻ സെമി കളിക്കുക വളരെ ബുദ്ധിമുട്ടാണ്. ശ്രീലങ്ക, പാകിസ്താൻ എന്നീ ടീമുകളുമായി അടുത്ത മത്സരങ്ങൾക്കിറങ്ങുന്ന ന്യൂസീലൻഡ് ആണ് ഓസ്ട്രേലിയക്കൊപ്പം സെമി കളിക്കാൻ ഏറ്റവുമധികം സാധ്യതയുള്ള ടീം. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രം ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ഇന്ത്യ അവസാന നാലിലെത്തും.

Related Stories
Rashid Khan: ഖുറാനും ഇസ്ലാമും പറയുന്നത് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനാണ്; താലിബാൻ വിലക്കിനെ പരസ്യമായി എതിർത്ത് റാഷിദ് ഖാൻ
BCCI : മോശം പെരുമാറ്റം, ബോഡി ഷെയ്മിങ് ! അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ ടീമിന് ആരാധകശല്യം; ബിസിസിഐ കര്‍ശന നടപടിയിലേക്ക്‌
Vaibhav Suryavanshi : അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ സെമിയില്‍, ആഞ്ഞടിച്ച് വൈഭവ് സൂര്യവന്‍ശി, രാജസ്ഥാന്‍ റോയല്‍സിനും ആശ്വാസം
Sanju Samson : ഒരു വശത്ത് നിരാശപ്പെടുത്തി സഞ്ജുവും സംഘവും, മറുവശത്ത് സൂര്യയുടെയും കൂട്ടരുടെയും തൂക്കിയടി
PV Sindhu Marriage: ബാഡ്മിന്റൺ കോർട്ടിലെ സൂപ്പർ താരം! പിവി സിന്ധുവിന്റെ വരൻ ആരെന്ന് അറിയേണ്ടേ?
MS Dhoni: അന്യായം അണ്ണാ… ക്രിക്കറ്റല്ല, ഇവിടെ ടെന്നീസും പോകും; വെെറലായി ധോണിയുടെ വീഡിയോ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനം
നെയിൽ പോളിഷ് തൈറോയ്ഡിന് വരെ കാരണമാകും
കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുണ്ടോ? കാരണം ഇതാണ്
തേങ്ങ പൊട്ടിച്ചതിന് ശേഷം ഏത് ഭാഗം ആദ്യം ചിരകണം?