5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Womens Asia Cup T20 2024: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിന് ഇന്ന് തുടക്കം; രാത്രി ഏഴ് മണിക്ക് ഇന്ത്യ പാകിസ്ഥാനെ നേരിടും

Womens Asia Cup T20: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുകയാണ് മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും. കഴിഞ്ഞ വനിതാ ഐപിഎല്ലിന് ശേഷമാണ് ഇരുതാരങ്ങളും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്.

Womens Asia Cup T20 2024: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിന് ഇന്ന് തുടക്കം; രാത്രി ഏഴ് മണിക്ക് ഇന്ത്യ പാകിസ്ഥാനെ നേരിടും
Womens Asia Cup T20. (Image Credits: X)
Follow Us
neethu-vijayan
Neethu Vijayan | Published: 19 Jul 2024 10:14 AM

കൊളംബോ: ഏഷ്യാ കപ്പ് ട്വൻ്റി 20 വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ (Womens Asia Cup T20) ഒൻപതാം പതിപ്പിന് ഇന്ന് തുടക്കം. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യുഎഇ- നേപ്പാൾ മത്സരത്തോടെ ശ്രീലങ്കയിൽ ടൂർണമെന്റിന് തുടക്കമാവും. രാത്രി ഏഴ് മണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്ഥാനെ നേരിടും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടാനെത്തുന്നത്. ഇതിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, യുഎഇ, നേപ്പാൾ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകൾ. മലേഷ്യ, തായ്‌ലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ള ടീമുകൾ. രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിഫൈനലിലേക്ക് യോഗ്യത നേടുക.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന വനിതാ പരമ്പരയിലെ ആധികാരിക വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനിറങ്ങുന്നത്. ടീം ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് ടൂർണമെന്റ ഒക്ടോബറിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നൊരുക്കം കൂടിയായിരിക്കും. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യ കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്.

ALSO READ: സൂര്യകുമാർ യാദവ് ടി20 ടീമിനെ നയിക്കും

കഴിഞ്ഞ തവണ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയർത്തിയത്. അഞ്ച് ചാമ്പ്യൻഷിപ്പുകളിൽ നാലുതവണയും ഇന്ത്യ കിരീടം നേടിയിരുന്നു. പാകിസ്ഥാനെതിരെയും ഇന്ത്യൻ വനിതകൾക്ക് മികച്ച റെക്കോർഡാണുള്ളത്. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ 14 മത്സരങ്ങളിൽ 11 തവണയും ഇന്ത്യയ്ക്കായിരുന്നു വിജയം.

അതേസമയം ടീമിലെ മലയാളി സാന്നിധ്യവും ശ്രദ്ധേയമാവുകയാണ്. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുകയാണ് മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ മിന്നും പ്രകടനം പുറത്തെടുത്തതാണ് ഓൾറൗണ്ടറായ സജന സജീവനും ലെഗ് സ്പിന്നർ ആശ ശോഭനയും ഏഷ്യാ കപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വനിതാ ഐപിഎല്ലിന് ശേഷമാണ് ഇരുതാരങ്ങളും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്.

 

Latest News