5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Women’s Asia Cup: ഏഷ്യാ കപ്പ് ഫൈനൽ; ശ്രീലങ്കയ്ക്ക് കന്നിക്കിരീടം, ഇന്ത്യക്ക് നഷ്ടമായത് എട്ടാം കിരീടം

Women’s Asia Cup Final: അഞ്ചുവട്ടം ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽപോലും ശ്രീലങ്കയ്ക്ക് കിരീടമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. എല്ലാ തവണയും തോറ്റതാകട്ടെ ഇന്ത്യയോടും. ഇത്തവണ ഇതിനെല്ലാമുള്ള മറുപടിയായാണ് ശ്രീലങ്ക കിരീടം സ്വന്തമാക്കിയത്.

Women’s Asia Cup: ഏഷ്യാ കപ്പ് ഫൈനൽ; ശ്രീലങ്കയ്ക്ക് കന്നിക്കിരീടം, ഇന്ത്യക്ക് നഷ്ടമായത് എട്ടാം കിരീടം
Women’s Asia Cup Final.
neethu-vijayan
Neethu Vijayan | Published: 28 Jul 2024 19:35 PM

ദാംബുള്ള: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ (Women’s Asia Cup) കന്നിക്കിരീടം സ്വന്തമാക്കി ശ്രീലങ്ക (Sri Lanka). എട്ടാം കിരീടമെന്ന മോഹവുമായി കളത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് (India) കനത്ത തിരിച്ചടി നൽകികൊണ്ടാണ് 166 റൺസെന്ന വിജയലക്ഷ്യം ശ്രീലങ്ക അനായാസം മറികടന്നത്. സ്കോർ: ഇന്ത്യ: 20 ഓവറുകളിൽ 165/6, ശ്രീലങ്ക: 18.4 ഓവറിൽ 167/2. അഞ്ചുവട്ടം ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽപോലും ശ്രീലങ്കയ്ക്ക് കിരീടമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചിരുന്നില്ല.

എല്ലാ തവണയും തോറ്റതാകട്ടെ ഇന്ത്യയോടും. ഇത്തവണ ഇതിനെല്ലാമുള്ള മറുപടിയായാണ് ശ്രീലങ്ക കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന്റെ ബാറ്റിങ് മികവാണ് ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. 43 പന്തുകളിൽ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 61 റൺസ് നേടി 12-ാം ഓവറിൽ അട്ടപ്പട്ടു മടങ്ങുമ്പോഴേക്കും ശ്രീലങ്ക ഏതാണ്ട് ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിയിരുന്നു.

ALSO READ: ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഷൂട്ടിങ്ങില്‍ രാജ്യത്തിന് വെങ്കലം ചാര്‍ത്തി മനു ഭകാര്‍

അട്ടപ്പട്ടു പുറത്തായതോടെ ഹർഷിദ സമരവിക്രമ (69) ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. 51 പന്തുകളിൽ ആറ് ബൗണ്ടറികളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ഹർഷിദയുടെ ഇന്നിങ്സ്. കാവിഷ ദിൽഹരിയുടെ ഓൾ റൗണ്ടർ മികവും ശ്രീലങ്കയ്ക്ക് പിന്തുണയായി. ടീമിനുവേണ്ടി രണ്ട് വിക്കറ്റുകൾ നേടിയ കാവിഷ 16 പന്തുകളിൽ 30 റൺസും തന്റെ പേരിൽ കുറിച്ചു.

ഗ്രൂപ്പ് എ-യിലെ മൂന്നുമത്സരങ്ങളിലും ആധികാരികജയം നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇന്ത്യ യോ​ഗ്യത നേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ടീം സ്മൃതി മന്ദാനയുടെ ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയതെന്ന് പറയാം. 47 പന്തുകൾ നേരിട്ട സ്മൃതി പത്ത് ബൗണ്ടറികളോടെ 60 റൺസ് സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്. മറ്റൊരു ഓപ്പണർ ഷഫാലി വർമ 19 പന്തിൽ നിന്ന് ഒരു ബൗണ്ടറിയടക്കം 16 റൺസാണ് നേടിയത്.

അവസാന ഓവറുകളിൽ ജമീമ റോഡ്രിഗസ്, റിച്ചഘോഷ് എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങും ഇന്ത്യയക്ക് ആശ്വാസമായി. 16 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്സും അടക്കം 29 റൺസ് ജെമീമ റോഡ്രിഗസ് സ്വന്തമാക്കിയപ്പോൾ നാല് ബൗണ്ടറികളും ഒരു സിക്സും അടക്കം 30 റൺസെടുത്താണ് റിച്ച ​ഗ്രൗണ്ടിന് പുറത്ത് പോയത്.