5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Women’s Asia Cup : നേപ്പാളിനെ തുരത്തി; വനിതാ ഏഷ്യാ കപ്പിൽ ഒരു കളി പോലും തോൽക്കാതെ ഇന്ത്യ സെമിയിൽ

Womens Asia Cup India Defeated Nepal : വനിതാ ഏഷ്യാ കപ്പിൽ നേപ്പാളിനെ തകർത്തെറിഞ്ഞ് ഒരു കളി പോലും തോൽക്കാത്തെ ഇന്ത്യ സെമിയിൽ. 82 റൺസിനാണ് ഇന്ത്യയുടെ വിജയം. 81 റൺസ് നേടിയ ഷഫാലി വർമ കളിയിലെ താരമായി.

Women’s Asia Cup : നേപ്പാളിനെ തുരത്തി; വനിതാ ഏഷ്യാ കപ്പിൽ ഒരു കളി പോലും തോൽക്കാതെ ഇന്ത്യ സെമിയിൽ
Womens Asia Cup India Defeated Nepal (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 24 Jul 2024 06:47 AM

വനിതാ ഏഷ്യാ കപ്പിൽ ഒരു കളി പോലും തോൽക്കാതെ ഇന്ത്യ സെമിയിൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നേപ്പാളിനെ 82 റൺസിന് തറപറ്റിച്ചാണ് ഇന്ത്യ കലാശക്കളിയിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 179 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നേപ്പാളിന് 9 വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി 48 പന്തിൽ 81 റൺസ് നേടിയ ഷഫാലി വർമ ആണ് കളിയിലെ താരം.

സെമി ഉറപ്പിച്ചിരുന്നതിനാൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും പൂജ വസ്ട്രക്കറിനും വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. സ്മൃതി മന്ദനയായിരുന്നു ക്യാപ്റ്റൻ. എന്നാൽ, അപ്രധാന മത്സരത്തിൽ ഷഫാലി വർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് ഡയലൻ ഹേമലതയാണ്. ആദ്യ പന്ത് പുതൽ ആക്രമണം അഴിച്ചുവിട്ട ഷഫാലി ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. ഹേമലത ഷഫാലിക്ക് പിന്തുണ നൽകി. വെറും 26 പന്തിലാണ് ഷഫാലി ഫിഫ്റ്റി തികച്ചത്. ഇന്ത്യക്ക് 122 റൺസിൻ്റെ അതിഗംഭീര തുടക്കം നൽകാൻ ഓപ്പണിംഗ് സഖ്യത്തിന് സാധിച്ചു. 42 പന്തിൽ 47 റൺസെടുത്ത ഹേമലത മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. ഏറെ വൈകാതെ ഷഫാലിയും പുറത്തായി.

Also Read : Women’s Asia Cup 2024: ബൗളർമാരും ഓപ്പണർമാരും തിളങ്ങി; പാകിസ്താനെ വീഴ്ത്തി ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം

ഹർമനു പകരം ടീമിലിടം നേടിയ മലയാളി താരം എസ് സജനയ്ക്ക് മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിലെങ്കിലും അവസരം മുതലെടുക്കാനായില്ല. 12 പന്തിൽ 10 റൺസ് മാത്രമേ താരത്തിന് നേടാനായുള്ളൂ. 15 പന്തിൽ 28 റൺസ് നേടി പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. റിച്ച ഘോഷും (3 പന്തിൽ 6) നോട്ടൗട്ടാണ്.

മറുപടി ബാറ്റിംഗിൽ എങ്ങനെയും 20 ഓവർ ബാറ്റ് ചെയ്യുക എന്നതായിരുന്നു തായ്‌ലൻഡിൻ്റെ ലക്ഷ്യം. ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ബൗളിംഗ് നിരയെ പരീക്ഷിക്കാൻ അവർക്ക് സാധിച്ചില്ല. നാല് താരങ്ങൾക്ക് മാത്രമേ തായ്‌ലൻഡിൽ ഇരട്ടയക്കം കടക്കാനായുള്ളൂ. 18 റൺസ് നേടിയ സീത മഗർ ആണ് ടോപ്പ് സ്കോറർ. ഇന്ത്യക്കായി ദീപ്തി ശർമ മൂന്നും അരുന്ധതി റെഡ്ഡിയും രാധ യാദവും രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.