5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli Restaurant: തീപിടിച്ച വിലയാണല്ലോ കോലി ഇത്; ഒരു പ്ലേറ്റ് ചോളത്തിന് 525 രൂപ

One Plate Bhutta Rate at Virat Kohli's Restaurant: മറ്റ് റസ്റ്റോറന്റുകളെ അപേക്ഷിച്ച് ഇവിടങ്ങളില്‍ ഭക്ഷണങ്ങള്‍ക്ക് തീവിലയായിരിക്കും നല്‍കേണ്ടതായി വരാറുള്ളത്. അത്തരത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ എന്ന യുവതി. മറ്റെവിടെ നിന്നുമല്ല സ്‌നേഹയ്ക്ക് ഈ അനുഭവം ഉണ്ടായിരിക്കുന്നത്, ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ റസ്‌റ്റോറന്റിലാണ് സംഭവം നടക്കുന്നത്.

Virat Kohli Restaurant: തീപിടിച്ച വിലയാണല്ലോ കോലി ഇത്; ഒരു പ്ലേറ്റ് ചോളത്തിന് 525 രൂപ
വിരാട് കോലി Image Credit source: X
shiji-mk
Shiji M K | Published: 14 Jan 2025 19:42 PM

ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ ഉപരി റസ്റ്റോറന്റുകളുടെ വൈബ് ആസ്വദിക്കാനായി പോകുന്നവരാണ് നമ്മളില്‍ പലരും. രുചിയുള്ള ഭക്ഷണവും അതിമനോഹരമായ അന്തരീക്ഷവുമാണ് ആളുകളെ ഫാന്‍സി റസ്റ്റോറന്റുകളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇത്തരം ഫാന്‍സി റസ്റ്റോറന്റുകള്‍ ഉപഭോക്താക്കള്‍ക്ക് കാത്തിവെക്കുന്നത് പലപ്പോഴും നല്ല അനുഭവങ്ങളായിരിക്കില്ല. നല്ല അന്തരീക്ഷം തേടി പോകുന്ന പലര്‍ക്കും എട്ടന്റെ പണി കിട്ടിയ അനുഭവമുണ്ട്.

മറ്റ് റസ്റ്റോറന്റുകളെ അപേക്ഷിച്ച് ഇവിടങ്ങളില്‍ ഭക്ഷണങ്ങള്‍ക്ക് തീവിലയായിരിക്കും നല്‍കേണ്ടതായി വരാറുള്ളത്. അത്തരത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ എന്ന യുവതി. മറ്റെവിടെ നിന്നുമല്ല സ്‌നേഹയ്ക്ക് ഈ അനുഭവം ഉണ്ടായിരിക്കുന്നത്, ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ റസ്‌റ്റോറന്റിലാണ് സംഭവം നടക്കുന്നത്.

കോലിയുടെ റസ്റ്റോറന്റില്‍ നിന്ന് കഴിച്ച ഒരു പ്ലേറ്റ് ചോളത്തിന് ഈടാക്കിയ വിലയാണ് യുവതിയെ അമ്പരപ്പിച്ചത്. അമിത വില ഈടാക്കിയെന്ന് ചൂണ്ടിക്കാട്ടി കഴിച്ച ഭക്ഷണത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രതികരണം. ചോളത്തിന് 525 രൂപയാണ് വാങ്ങിച്ചതെന്ന് യുവതി വെളിപ്പെടുത്തി. എക്‌സിലൂടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പോസ്റ്റ് പങ്കുവെച്ച് നിമിഷ നേരം കൊണ്ട് വൈറലായി. നിരവധിയാളുകളാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. ഭക്ഷണത്തിനല്ല, റസ്റ്റോറന്റിലെ വൈബിനാണ് ഇത്രയും വില ഈടാക്കുന്നതെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. മികച്ച അന്തരീക്ഷത്തിനും സര്‍വീസിനും അവിടുത്തെ വൃത്തിക്കുമാണ് പണം ഈടാക്കുന്നത്, മനോഹരമായ പാത്രങ്ങളും കസേരകളും അവിടെയുണ്ട്, പുറത്തുനിന്ന് വെറും 30 രൂപയ്ക്ക് ഇതേ ചോളം ലഭിക്കും തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്.

Also Read: Nitish Kumar Reddy: ‘എല്ലാം വെങ്കിടേശ്വരൻ്റെ അനുഗ്രഹം’; തിരുമല ക്ഷേത്രത്തിലെത്തി മുട്ടുകാലിൽ ഇഴഞ്ഞ് പടികൾ കയറി നിതീഷ് കുമാർ റെഡ്ഡി

സ്‌നേഹയുടെ എക്‌സ് പോസ്റ്റ്‌

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ വിലയെ കുറിച്ച് അറിയാന്‍ സാധിക്കില്ലേ എന്നാണ് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ഒരാള്‍ ചോദിച്ചത്. പോസ്റ്റ് വൈറലായതോടെ യുവതിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. ഭക്ഷണത്തിന് ഈടാക്കിയത് തീവിലയാണെന്നാണ് യുവതിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

അതേസമയം, ഇന്ത്യയിലെ മെട്രോ നിഗരങ്ങളിലെല്ലാം കോലിയുടെ റസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.