ICC Champions Trophy 2025 Schedule : കാത്തിരിപ്പുകള്‍ക്ക് വിരാമം, ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ഇന്ന് പുറത്തുവന്നേക്കും; നിര്‍ണായക യോഗം

ICC Champions Trophy 2025 Schedule Announcement : 2025ലെ ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനിലും, യുഎഇയിലുമായി സംഘടിപ്പിക്കുമെന്നും, ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കുമെന്നും ഐസിസി വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു

ICC Champions Trophy 2025 Schedule : കാത്തിരിപ്പുകള്‍ക്ക് വിരാമം, ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ഇന്ന് പുറത്തുവന്നേക്കും; നിര്‍ണായക യോഗം

ചാമ്പ്യന്‍സ് ട്രോഫി (image credits: Getty Images)

Published: 

07 Dec 2024 13:18 PM

ദുബായ്: ആരാധകര്‍ കാത്തിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂള്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന. ഹൈബ്രിഡ് മോഡല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ച പശ്ചാത്തലത്തിലാണ്, ടൂര്‍ണമെന്റിലെ തടസങ്ങള്‍ നീങ്ങിയത്.

ഇന്ന് പ്രഖ്യാപനമുണ്ടാകുമോയെന്ന കാര്യത്തില്‍ അന്തിമ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റ ജയ് ഷാ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുമായി 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയിരുന്നു.

2025ലെ ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനിലും, യുഎഇയിലുമായി സംഘടിപ്പിക്കുമെന്നും, ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കുമെന്നും ഐസിസി വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

നവംബര്‍ 11നാണ് ഷെഡ്യൂള്‍ പ്രഖ്യാപനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ ഹൈബ്രിഡ് മോഡലുമായി ബന്ധപ്പെട്ട തര്‍ക്കം മൂലം പ്രഖ്യാപനം നീണ്ടുപോവുകയായിരുന്നു. ബ്രോഡ്കാസ്റ്റര്‍മാരില്‍ നിന്നടക്കം ഐസിസിക്ക് സമ്മര്‍ദ്ദമേറുമെന്നതിനാല്‍ ഷെഡ്യൂള്‍ പ്രഖ്യാപനം എന്തായാലും ഉടനെയുണ്ടാകും.

കാത്തിരിക്കുന്നത് ഇന്ത്യ-പാക് പോരാട്ടം

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് പോരാട്ടം എന്ന് നടക്കുമെന്നറിയാനാണ് ആരാധകരുടെ ആകാംക്ഷ. ഷെഡ്യൂള്‍ പുറത്തുവിട്ടാല്‍ മാത്രമേ, ഇന്ത്യ-പാക് പോരാട്ടം എന്ന് നടക്കുമെന്ന് വ്യക്തമാകൂ.

ALSO READ: കുഴഞ്ഞുവീണ എഡ്വാര്‍ഡോ, വിടവാങ്ങിയ ക്രിസ്റ്റ്യാനോ; കാല്‍പന്തിലെ കണ്ണീരോര്‍മ

ഒടുവില്‍ പിസിബി വഴങ്ങി

ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഹൈബ്രിഡ് മോഡല്‍ എന്ന ആശയം ബിസിസിഐ മുന്നോട്ടുവച്ചു. ഐസിസിയും ഇക്കാര്യം പിന്തുണച്ചു. മിക്ക ക്രിക്കറ്റ് അസോസിയേഷനുകളും ഹൈബ്രിഡ് മോഡലിനെ പിന്തുണച്ചെങ്കിലും, പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വഴങ്ങിയില്ല.

എന്നാല്‍ പിന്നീട് പിസിബി ഐസിസി യോഗത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ആതിഥേയ അവകാശം വരെ നഷ്ടപ്പെടേക്കുമെന്ന സാഹചര്യവുമുണ്ടായി. തുടര്‍ന്ന് പാക് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ പിസിബി സാവകാശം തേടി. പിന്നാലെയാണ് ഉപാധികളോടെ ഹൈബ്രിഡ് മോഡലിനെ പിന്തുണയ്ക്കാന്‍ പിസിബി തീരുമാനിച്ചത്.

2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെൻ്റുകൾക്കും ഹൈബ്രിഡ് മോഡൽ നടപ്പാക്കണമെന്നായിരുന്നു പിസിബി മുന്നോട്ടുവച്ച ഒരു വ്യവസ്ഥ. 2031 വരെ ഇന്ത്യയില്‍ നടക്കുന്ന ഒരു മത്സരങ്ങള്‍ക്കും പാക് ടീമിനെ അയക്കില്ലെന്നും, പകരം വേദി ഏര്‍പ്പെടുത്തണമെന്നും പിസിബി നിലപാടെടുത്തു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സെമി ഫൈനലിന് മുമ്പ് പുറത്തായാല്‍, അവശേഷിക്കുന്ന മത്സരങ്ങള്‍ പാകിസ്ഥാനില്‍ തന്നെ നടത്തണമെന്നും പിസിബി ആവശ്യപ്പെട്ടു. നഷ്ടപരിഹാരമായി ഐസിസി വരുമാനത്തിൻ്റെ വലിയൊരു പങ്ക് പിസിബിയും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?