T20 World Cup 2024 : ചരിത്രം ആവർത്തിക്കുമോ? സഞ്ജു ഇന്ത്യൻ ടീമിൻ്റെ മലയാളി ഭാഗ്യമാകുമോ?

T20 World Cup 2024 Indian Team : ഇന്ത്യ നേടിയ മൂന്ന് ഐസിസി ലോകകപ്പിലെ ടീമിൽ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു

T20 World Cup 2024 : ചരിത്രം ആവർത്തിക്കുമോ? സഞ്ജു ഇന്ത്യൻ ടീമിൻ്റെ മലയാളി ഭാഗ്യമാകുമോ?

Sunil Valson, S Sreesanth, Sanju Samson

Published: 

01 May 2024 10:07 AM

ഐസിസി ട്വൻ്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത 15 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ലോകകപ്പിനുള്ള ടീമിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു സാംസൺ. നേരത്തെ 1983 കപിലിൻ്റെ കറുത്ത കുതിരകളിൽ ഒരാളായ സുനിൽ വൽസനാണ് ഈ പട്ടികയിലെ ആദ്യ മലയാളി. പിന്നീട് 2007, 2011 ലോകകപ്പ് ടീമിൻ്റെ ഭാഗ്യമായ എസ് ശ്രീശാന്ത്. ഈ രണ്ട് പേരിൽ ഒതുങ്ങിയ പട്ടികയിലേക്കാണ് സഞ്ജു സാംസണും എത്തി ചേർന്നിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട ഒരു കാര്യം മലയാളി താരങ്ങൾ പങ്കെടുത്ത ഈ മൂന്ന് ലോകകപ്പ് മാത്രമെ ഇന്ത്യ ക്രിക്കറ്റ് ചരിത്രത്തിൽ ഉയർത്തിട്ടുള്ളൂ. കഴിവ് മാത്രമല്ല ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിൽ ആരും ശ്രദ്ധിക്കാത്ത ഈ ഭാഗ്യം കൂടി ഉണ്ടെന്ന് പറയേണ്ടി വരും. അതേ മലയാളി ഭാഗ്യം. കേൾക്കുന്നവർക്ക് തമാശ എന്ന പറഞ്ഞ് തള്ളി കളഞ്ഞേക്കാം, പക്ഷെ ചരിത്രം ഇത് വാസ്തവമാണെന്ന് പറയും.

2007ന് ശേഷം കഴിവും മികവും കൊണ്ട് ഇന്ത്യ ഇന്ന് ക്രിക്കറ്റിലെ ഒന്നാം നമ്പർ രാജ്യമായി മാറി. 2007ലെ പ്രഥമ ടി20 ലോകകപ്പും പിന്നീട് 2011 എം എസ് ധോണിയുടെ നേതൃത്വത്തിൽ ഏകദിന ലോകകപ്പ് ഉയർത്തിയതല്ലാതെ മറ്റൊരു കിരീടം ഇന്ത്യക്ക് ഉയർത്താൻ സാധിച്ചില്ല. ഇപ്പോൾ ഒരു ഐസിസി കിരീടം ഇന്ത്യൻ മണ്ണിൽ എത്തിട്ട് പത്ത് വർഷം പിന്നിട്ടു. 2013ൽ ചാമ്പ്യൻസ് ട്രോഫിയിലാണ് ഇന്ത്യ ഏറ്റവും അവസാനമായി മുത്തമിട്ടത്. അതിന് ശേഷം പല തവണ ഇന്ത്യ പോരാടിയെങ്കിലും കിരീടം മാത്രം സ്വന്തമാക്കാനായില്ല.

ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഒരു തോൽവി പോലും നേരിടാതെ എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ രോഹിത് ശർമയും സംഘവും ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റു. കഴിവും മികവും ഉണ്ടെങ്കിൽ ഇന്ത്യൻ ടീമിന് ഇല്ലാത്തത് ഭാഗ്യം മാത്രമാണ്. അത് മലയാളി ഭാഗ്യം!. ഇന്ത്യൻ ടീമിലെ മലയാളി ഭാഗ്യം എങ്ങനെ എന്ന് പരിശോധിക്കാം…

കപിലിൻ്റെ കറുത്ത കുതിരകളിൽ ഉണ്ടായിരുന്ന ഒരു മലയാളി ഭാഗ്യം

1983ൽ കപിൽ ദേവിൻ്റെ നേതൃത്വത്തിലാണ് ഇന്ത്യ ചരിത്രലാദ്യമായി ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിടുന്നത്.ഹാട്രിക് കിരീടം നേട്ടം ലക്ഷ്യമിട്ടെത്തിയ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ചാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുന്നത്. അന്നത്തെ കപിലിൻ്റെ കറുത്ത കുതിരകളിൽ ഒരു മലയാളി ഭാഗ്യം ഒളിച്ചിരിപ്പുണ്ടായിരുന്നു, സുനിൽ വൽസൻ. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ താരമായിട്ടാണ് സുനിൽ വൽസൻ ഇന്ത്യൻ ടീമിൽ എത്തിയെങ്കിലും ഒരു മലയാളിയും കൂടിയാണ്. 1983 ലോകകപ്പ് ടീമിൻ്റെ ഭാഗമായിരുന്നെങ്കിലും മീഡയം പേസറായ സുനിൽ ഒരു തവണ പോലും ആ ടൂർണമെൻ്റിൽ പന്തെറിയാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ സുനിലിൻ്റെ സാന്നിധ്യമെന്ന ഭാഗ്യം ഇന്ത്യയെ തുണച്ചു എന്ന പറയേണ്ടി വരും

ഭാഗ്യശ്രീയിലൂടെ രണ്ട് തവണ ഇന്ത്യ ലോകകപ്പ് ഉയർത്തി 

1983ന് ശേഷം ഇന്ത്യൻ ടീമിൽ മലയാളി സാന്നിധ്യം വളരെ വിരളമായിരുന്നു. ടിനു യോഹന്നാനും എബി കുരുവളയും ഇന്ത്യൻ ടീമിൽ എത്തിയെങ്കിലും ഇവർക്ക് തങ്ങളുടെ സാന്നിധ്യം സ്ഥിരപ്പെടുത്താൻ സാധിച്ചിരുന്നില്ല. അങ്ങനെയാണ് മലയാളത്തിൻ്റെ മുഖമായി ശ്രീശാന്ത് ഇന്ത്യൻ ടീമിൽ എത്തുന്നത്. മലയാളി പേസർക്ക് പ്രഥമ ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യൻ ഭാഗമാകാൻ സാധിച്ചു. 2007ൽ ടി20 ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ടീമിൻ്റെ അഭിവാജ്യഘടകമായിരുന്നു ശ്രീശാന്ത്. സെമി ഫൈനലിലെയും ഫൈനലിലെയും ശ്രീയുടെ ബോളിങ് ഒരിക്കലും ഇന്ത്യൻ ക്രിക്കറ്റ് പ്രേമിക്ക് മറക്കാൻ സാധിക്കില്ല.

2011ൽ ഇന്ത്യയുടെ പ്രധാന ബോളറായ പ്രവീൺ കുമാറിന് പരിക്കേറ്റ സാഹചര്യത്തിലാണ് ശ്രീശാന്തിന് ഇന്ത്യൻ ടീമിലേക്ക് വിളി വരുന്നത്. ടൂർണമെൻ്റിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലും ഫൈനലിലും മാത്രമായിരുന്നു ശ്രീശാന്ത് പന്തെറിഞ്ഞത്. ഈ രണ്ട് മത്സരങ്ങളിലും അടിവാങ്ങിയ കൂട്ടിയെങ്കിലും ഇന്ത്യയുടെ ഭാഗ്യശ്രീയായിമാറുകയായിരുന്നു ശ്രീശാന്ത്. ഈ ഭാഗ്യശ്രീയുടെ സാന്നിധ്യം കൊണ്ട് 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ഏകദിന ലോകകപ്പ് എത്തി.

ഇനി മലയാളി ഭാഗ്യമാകാൻ സഞ്ജു

ഇന്ത്യൻ ടീമിൻ്റെ മലയാളി ഭാഗ്യമാകാൻ അവസരം ലഭിച്ചിരിക്കുന്നത് ഇനി സഞ്ജു സാംസണിനാണ്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വിക്കറ്റ് കീപ്പർ ബാറ്ററായിട്ടാണ് സഞ്ജു ഇടം നേടിയത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ താരത്തെ തഴഞ്ഞത് വലിയ ചർച്ച വിഷയമായിരുന്നു. തുടർന്ന് നിലവിൽ പ്രകടന മികവിൻ്റെ ബലത്തിൽ സഞ്ജു ലോകകപ്പ് ടീമിലേക്കെത്തുന്നത്. ശ്രദ്ധേയമായ മറ്റൊരു ഈ മലയാളി ഭാഗ്യക്കാരായി എത്തുന്നവരുടെ പേരിൻ്റെ ആദ്യ അക്ഷരം ഇംഗ്ലീഷിൽ എസ്-ൽ ആണ് ആരംഭിക്കുന്നത്. കാത്തിരുന്ന് കാണാം സഞ്ജു ഇന്ത്യൻ ടീമിൻ്റെ മലയാളി ഭാഗ്യമാകുമോ ഇല്ലയോ എന്ന്

Related Stories
IPL Auction 2025: ആദ്യഘട്ടത്തില്‍ ആരുമെത്തിയില്ല, ഒടുവില്‍ ദേവ്ദത്തിനെ സ്വന്തമാക്കി ആര്‍സിബി, ഐപിഎല്ലിലെ മലയാളി പ്രാതിനിധ്യം ഇങ്ങനെ
IPL 2025 Auction : വിഗ്നേഷ് പുത്തൂർ ഇനി രോഹിതിനും ബുംറയ്ക്കുമൊപ്പം കളിക്കും; സീനിയർ ടീമിൽ കളിച്ചിട്ടില്ലാത്ത മലയാളി താരം മുംബൈയിൽ
IPL MEGA AUCTION 2025: ദേശ്പാണ്ഡെയ്ക്ക് 6.5 കോടി, മഫാക്കയ്ക്ക് ഒന്നരക്കോടി, രാജസ്ഥാന്റെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ തീരുമാനം; എയറില്‍ക്കേറ്റി ആരാധകര്‍
IPL 2025 Auction : ആദ്യ ഘട്ടത്തിൽ ടീമിലെടുത്തില്ല; അവസാന റൗണ്ടിൽ അർജുൻ തെണ്ടുൽക്കർ മുംബൈയിൽ തിരികെ
IPL Auction 2025: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക്‌ ഒരു ഒന്നൊന്നര തിരിച്ചുവരവ്, സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സില്‍
IPL 2025 Auction : 13 വയസുകാരൻ വൈഭവ് സൂര്യവൻശി ഈ സീസണിൽ രാജസ്ഥാനിൽ കളിക്കും; ടീമിലെത്തിയത് 1.1 കോടി രൂപയ്ക്ക്
കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം
അടുത്ത വര്‍ഷം വിവാഹം; വരനെ അപ്പോള്‍ പറയാമെന്ന് ആര്യ
പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്