5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SA vs IND : കോവിഡ് ചതിച്ചാശാനേ: ദക്ഷിണാഫ്രിക്ക – ഇന്ത്യ പരമ്പരയിൽ നാല് മത്സരങ്ങളാവാൻ കാരണം ഇത്

Why South Africa vs India T20I Series Consists Four Matches : ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള പരമ്പരയിൽ എന്തുകൊണ്ട് നാല് മത്സരങ്ങളെന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണ ഉഭയകക്ഷി പരമ്പരകളിൽ ഒറ്റയക്കമായിരിക്കും മത്സരങ്ങളുടെ എണ്ണം. എന്നാൽ, ഈ പരമ്പരയിൽ അത് മാറി. അതിന് രണ്ട് വർഷം പഴക്കമുള്ളൊരു കാരണമുണ്ട്. കൊവിഡുമായൊക്കെ ബന്ധപ്പെട്ടൊരു കാരണം.

SA vs IND : കോവിഡ് ചതിച്ചാശാനേ: ദക്ഷിണാഫ്രിക്ക – ഇന്ത്യ പരമ്പരയിൽ നാല് മത്സരങ്ങളാവാൻ കാരണം ഇത്
ടീ ഇന്ത്യ (Image Courtesy : BCCI X)
abdul-basith
Abdul Basith | Updated On: 18 Nov 2024 19:46 PM

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ടി20 പരമ്പര പ്രഖ്യാപിക്കുമ്പോൾ തന്നെ പല ക്രിക്കറ്റ് ആരാധകരുടെയും നെറ്റി ചുളിഞ്ഞു. ഇതെന്താണൊരു പരമ്പരയിൽ നാല് മത്സരങ്ങൾ. ഒന്നുകിൽ അത് മൂന്നെണ്ണം ആക്കണമായിരുന്നു. അല്ലെങ്കിൽ അഞ്ചാക്കണമായിരുന്നു. പരമ്പരയിലെ രണ്ടാമത്തെ കളി ഇന്ത്യ തോറ്റപ്പോൾ ചുളിഞ്ഞ നെറ്റികളുടെ എണ്ണം കൂടി. ഇനി ഒരെണ്ണം ഇന്ത്യയും ഒരെണ്ണം ദക്ഷിണാഫ്രിക്കയും ജയിച്ചാൽ പരമ്പര സമനില ആവില്ലേ. അതിലെന്ത് ത്രില്ല് എന്നായി. കഥയുടെ ബാക്കിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നെ ഒരു അവസരം നൽകാതെ രണ്ട് കളിയും ജയിച്ച് ഇന്ത്യ പരമ്പര പിടിച്ചതാണ്. അതവിടെ നിൽക്കട്ടെ.

സാധാരണ പരിമിത ഓവർ പരമ്പരകളിൽ ഒറ്റയക്കമായിരിക്കും മത്സരങ്ങൾ. മൂന്നോ അഞ്ചോ മത്സരങ്ങളാണ് സാധാരണയായി ഉണ്ടാവുക. അപൂർവം അവസരങ്ങളിൽ ഏഴ് മത്സരങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ടെസ്റ്റ് പരമ്പരകളിൽ ഇരട്ടയക്ക മത്സരങ്ങൾ ഉണ്ടാവാറുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ തന്നെ സമനില സംഭവിക്കാമെന്നതിനാൽ മത്സരങ്ങളുടെ എണ്ണത്തിൽ വലിയ കാര്യമില്ല. എന്നാൽ, പരിമിത ഓവർ മത്സരങ്ങളിൽ കാര്യം അങ്ങനെയല്ല. പിന്നെ എന്തുകൊണ്ടാവും ഈ പരമ്പരയിൽ നാല് മത്സരങ്ങൾ തീരുമാനിച്ചത്? കാരണമറിഞ്ഞാൽ നിങ്ങൾ അതിശയിക്കും. മൂന്നുമല്ല, അഞ്ചുമല്ല എന്ന നിലയിൽ പരമ്പരയിലെ മത്സരങ്ങൾ നാലിലെത്തിയതിൻ്റെ കാരണം കൊവിഡ് ആണ്. അതെ, 2020ൽ ലോകമെങ്ങും പടർന്നുപിടിച്ച കൊവിഡ് ബാധയാണ് ഇതിന് കാരണം. വിശദമാക്കാം.

Also Read : Rohit Sharma : ജൂനിയർ ഹിറ്റ്മാന് ജന്മം നൽകി റിതിക; രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ കളിച്ചേക്കുമെന്ന് സൂചന

കൊവിഡ് ഏറെക്കുറെ അവസാനിച്ചുതുടങ്ങിയ സമയത്ത് 2021/2022 സീസണിൽ ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തിയിരുന്നു. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് പരമ്പരയിൽ ഉണ്ടായിരുന്നത്. രണ്ടും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ടെസ്റ്റിൽ 2-1 ഉം ഏകദിനത്തിൽ 3-0വുമായിരുന്നു സ്കോർ. കെഎൽ രാഹുലായിരുന്നു ക്യാപ്റ്റൻ. ഈ പര്യടനത്തിൽ ഒരു ടി20 പരമ്പരയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ആ സമയത്ത് ദക്ഷിണാഫ്രിക്കയിൽ കൊവിഡ് കേസുകൾ വർധിക്കുകയും ഈ പരമ്പര മാറ്റിവെക്കുകയും ചെയ്തു.

ആദ്യം തീരുമാനിച്ചിരുന്നത് മൂന്ന് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയായിരുന്നു. എന്നാൽ, ഇത് നടത്താൻ ഒരു വിൻഡോ ലഭിച്ചില്ല. ഇതിനിടെ 2023 ഡിസംബറിൽ ഇന്ത്യ വീണ്ടും ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തി. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഈ പര്യടനത്തിലുണ്ടായിരുന്നു. ഒരു ടി20 മഴ മൂലം മുടങ്ങി. ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയും 1-1 എന്ന സ്കോറിന് സമനില ആവുകയും ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു. അപ്പോഴും കൊവിഡ് കാരണം മാറ്റിവച്ച പരമ്പര നടന്നില്ല.

പിന്നീട് ടി20 ലോകകപ്പിന് ശേഷമുള്ള വിൻഡോയിൽ പരമ്പര കളിക്കാൻ തീരുമാനിച്ചു. ആ സമയത്ത് പരമ്പരയിൽ മൂന്ന് മത്സരങ്ങൾ എന്നത് അഞ്ച് മത്സരങ്ങളാക്കാമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിർദ്ദേശിച്ചു. എന്നാൽ, നേരത്തെ തീരുമാനിച്ചത് പ്രകാരം മൂന്ന് മത്സരങ്ങൾ മതിയെന്നായിരുന്നു ബിസിസിഐയുടെ അഭിപ്രായം. ഇരു ക്രിക്കറ്റ് ബോർഡുകളും ചർച്ചനടത്തി മൂന്നും വേണ്ട, അഞ്ചും വേണ്ട നാലിൽ ഉറപ്പിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് പരമ്പരയിൽ നാല് മത്സരങ്ങളായത്.

ടി20 പരമ്പരയിൽ ഇന്ത്യ വളരെ ആധികാരികമായാണ് വിജയിച്ചത്. രണ്ടാമത്തെ ടി20യിൽ പരാജയപ്പെട്ടെങ്കിലും ബാക്കി മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചു. ആദ്യ കളി 61 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആ കളി സെഞ്ചുറി നേടിയ സഞ്ജു സാംസൺ ആയിരുന്നു താരം. 50 പന്തിൽ 107 റൺസ് നേടി പുറത്തായ സഞ്ജു രാജ്യാന്തര ടി20യിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് കുറിച്ച മത്സരം കൂടിയായിരുന്നു ഇത്. ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക 141 റൺസിന് ഓൾ ഔട്ടായി. സഞ്ജു കളിയിലെ താരം.

രണ്ടാമതതെ ടി20യിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 124 റൺസ്. മറുപടി ബാറ്റിംഗിൽ പതറിയെങ്കിലും 41 പന്തിൽ 47 റൺസ് നേടി പുറത്താവാതെ നിന്ന ട്രിസ്റ്റൻ സ്റ്റബ്സ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചു. സ്കോർ 1-1. മാൻ ഓഫ് ദി മാച്ച്, സ്റ്റബ്സ്.

Also Read : SA vs IND : തിലകും സഞ്ജുവും തുടങ്ങി; അർഷ്ദീപ് തീർത്തു: നാലാം ടി20യിൽ കൂറ്റൻ ജയത്തോടെ പരമ്പര ഇന്ത്യക്ക്

മൂന്നാമത്തെ കളി, തിലക് വർമ്മയുടെ തകർപ്പൻ പ്രകടനം. മൂന്നാം നമ്പറിലിറങ്ങി സെഞ്ചുറിയടിച്ച തിലകും (56 പന്തിൽ 107 നോട്ടൗട്ട്) ഫിഫ്റ്റിയടിച്ച അഭിഷേക് ശർമ്മയും (25 പന്തിൽ 50) ചേർന്ന് ഇന്ത്യയെ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസിലെത്തിച്ചു. മറുപടി ബാറ്റിംഗിൽ പൊരുതിക്കളിച്ച ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208ലൊതുക്കി ഇന്ത്യക്ക് 11 റൺസ് ജയം. സ്കോർ 1-2. മാൻ ഓഫ് ദി മാച്ച് തിലക് വർമ്മ.

അവസാന കളി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി സഞ്ജുവും തിലവും സെഞ്ചുറി നേടി. ഇന്ത്യക്കായി തുടരെ രണ്ട് ടി20 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് നേടി തിലകും (47 പന്തിൽ 120) ഒരു കലണ്ടർ വർഷത്തിൽ മൂന്ന് ടി20 സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് നേടി സഞ്ജുവും (56 പന്തിൽ 109) ഇന്ത്യയെ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസിലെത്തിച്ചു. വെറും 148 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്ക ഓൾ ഔട്ട്. ഇന്ത്യയുടെ വിജയം 135 റൺസിന്. സ്കോർ 1-3. മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്- തിലക് വർമ്മ.