WPL Auction 2025 : വനിതാ പ്രമീയർ ലീഗിൽ വയനാടിൻ്റെ താരത്തിളക്കം കൂട്ടാൻ ഒരു താരംകൂടി; സജ്‌നക്കും മിന്നുമണിക്കും പിന്നാലെ വിജെ ജോഷിതയും
Joshitha VJ Sold to RCB for INR 10 Lakh at Women's Premier: കല്‍പ്പറ്റ സ്വദേശിനിയായ വിജെ ജോഷിതക്കാണ് ഡബ്ലുപിഎല്ലില്‍ കരാര്‍ ലഭിച്ചിരിക്കുന്നത്. അടിസ്ഥാന വിലയായ 10 ലക്ഷം രൂപക്ക് ലേലത്തിലേക്കെത്തിയ ജോഷിതയെ ഇതേ തുകയ്ക്കാണ് ആര്‍സിബി ടീമിലെടുത്തത്.
വനിത പ്രീമിയര്‍ ലീഗിൽ വീണ്ടും മലയാളി താര തിളക്കം. സജ്‌നക്കും മിന്നുമണിക്കും പിന്നാലെ വനിത പ്രീമിയർ ലീഗിൽ പാഡ് അണിയാൻ ഇന്ത്യൻ അണ്ടർ 19 താരം വിജെ ജോഷിതയും. കല്‍പ്പറ്റ സ്വദേശിനിയായ വിജെ ജോഷിതക്കാണ് ഡബ്ലുപിഎല്ലില്‍ കരാര്‍ ലഭിച്ചിരിക്കുന്നത്. അടിസ്ഥാന വിലയായ 10 ലക്ഷം രൂപക്ക് ലേലത്തിലേക്കെത്തിയ ജോഷിതയെ ഇതേ തുകയ്ക്കാണ് ആര്‍സിബി ടീമിലെടുത്തത്. ഡിസംബര്‍ 15 ബെംഗളൂരുവില്‍ താര ലേലം നടന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് താര ലേലം ആരംഭിച്ചത്. മീഡിയം പേസ് ഓള്‍റൗണ്ടറായ ജോഷിതയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമാണിത്.
ആരാണ് വി.ജെ. ജോഷിത
വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നിന്ന് ഒരു താരോദയം കൂടി വനിതാ പ്രീമിയര്‍ ലീഗിലേക്ക്. കല്‍പ്പറ്റ സ്വദേശിനിയായ വിജെ ജോഷിതയാണ് ഡബ്ലുപിഎല്ലിലേക്ക് തിരഞ്ഞെടുത്തത് . ഇതോടെ പരിമിതികളേറെയുള്ള വയനാട്ടിൽ നിന്ന് വനിതാ പ്രീമിയര്‍ ലീഗിലേക്ക് തിരഞ്ഞെടുക്കുന്ന മൂന്നാമത്തെ താരമാണ് ജോഷിത. സഞ്ജനയും മിന്നു മണിയുമാണ് ഇതിനു മുൻപ് ഡബ്ലുപിഎല്ലിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക ജോഷിതക്ക് ക്ഷണം ലഭിച്ചത്. ദിവസങ്ങള്‍ക്കിപ്പുറം വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരവും ജോഷിതക്ക് മുന്നില്‍ തുറന്നിരിക്കുകയാണ്.
Joshitha VJ is SOLD to @RCBTweets for INR 10 Lakh 👌👌#TATAWPLAuction | #TATAWPL
— Women’s Premier League (WPL) (@wplt20) December 15, 2024
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് ഈ വര്‍ഷം ജോഷിത കാഴ്ചവച്ചത്. ഇതാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കും ഇപ്പോള്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയിലേക്കും അവസരം നേടിക്കൊടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു ജോഷിത. കേരള അണ്ടര്‍ 19 ടീം ക്യാപ്റ്റനായിരുന്ന ജോഷിത അണ്ടര്‍ 23, സീനിയര്‍ ടീമുകളുടേയും ഭാഗ്യമായി കളിച്ചിട്ടുണ്ട്. വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് കീഴിലെ ചിട്ടയായ പരിശീലനമാണ് കേരള ക്രിക്കറ്റ് അക്കാദമിയിലേക്ക് താരത്തിന് ക്ഷണമെത്താന്‍ കാരണമായത്.
വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകനായ അമല്‍ ബാബുവാണ് ജോഷിതയുടെ ക്രിക്കറ്റ് വളര്‍ച്ചയില്‍ കൂടെ നിന്നത്. കെസിഎയില്‍ ടി ദീപ്തി, ജസ്റ്റിന്‍ ഫെര്‍ണാണ്ടസ് എന്നീ പരിശീലകരുടെ കഠിനപ്രയ്തനവും ജോഷിതയ്ക്ക് മുന്നേറാൻ അവസരം ഒരുക്കി.സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.
അതേസമയം ലേലം പുരോഗമിക്കുമ്പോള്‍ സിമ്രാന്‍ ഷെയ്ഖ് 1.9 കോടിക്കാണ് ഗുജറാത്ത് ജയ്ന്റ്‌സിലേക്കെത്തിയത്. ഡിയാന്‍ഡ്ര ടോട്ടിനെ 1.7 കോടിക്ക് ഗുജറാത്ത് തന്നെ ഒപ്പം കൂട്ടി. ജി കമാലിനിയെ 1.6 കോടിക്ക് മുംബൈ ടീമിലെത്തിച്ചപ്പോള്‍ പ്രേമ റാവത്തിനെ 1.2 കോടിക്ക് ആര്‍സിബിയാണ് വാങ്ങിയത്.