Saurabh Netravalkar : കെഎൽ രാഹുലിനൊപ്പം അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ചു; ഇന്നലെ പാകിസ്താനെതിരെ അമേരിക്കയുടെ വിജയശില്പി: ആരാണ് സൗരഭ് നേത്രാവൽക്കർ?

Who Is Saurabh Netravalkar Who Bowled Brilliantly Against Pakistan: കെഎൽ രാഹുലിനും മായങ്ക് അഗർവാളിനും സന്ദീപ് ശർമയ്ക്കുമൊപ്പം 2010 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച സൗരഭ് നേത്രാവൽകർ ഇന്നലെ പാകിസ്താനെതിരെ അമേരിക്കയുടെ വിജയശില്പി ആയത് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ്. ഒറാക്കിളിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ കൂടിയാണ് സൗരഭ്.

Saurabh Netravalkar : കെഎൽ രാഹുലിനൊപ്പം അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ചു; ഇന്നലെ പാകിസ്താനെതിരെ അമേരിക്കയുടെ വിജയശില്പി: ആരാണ് സൗരഭ് നേത്രാവൽക്കർ?

Who Is Saurabh Netravalkar (Image Courtesy- Social Media)

Updated On: 

07 Jun 2024 12:41 PM

ഇന്നലെ ടി20 ലോകകപ്പിൽ പാകിസ്താനെതിരെ അമേരിക്ക ഐതിഹാസിക വിജയം നേടുമ്പോൾ ഏറെ ശ്രദ്ധ നേടിയൊരു താരമുണ്ടായിരുന്നു. 32കാരനായ ഇടങ്കയ്യൻ പേസർ സൗരഭ് നേത്രാവൽകർ. പാക് ഇന്നിംഗ്സിൽ നാലോവറെറിഞ്ഞ് വെറും 18 റൺസ് വിട്ടുനൽകി മുഹമ്മദ് റിസ്‌വാൻ്റെയും ഇഫ്തിക്കാർ അഹ്മദിൻ്റെയും വിക്കറ്റ് വീഴ്ത്തിയ സൗരഭ് സൂപ്പർ ഓവറിൽ 19 റൺസ് വിജയലക്ഷ്യം പ്രതിരോധിച്ചു. ഇഫ്തിക്കാറിൻ്റെ വിക്കറ്റും ഈ ഓവറിൽ താരം നേടി. പാക് വിജയത്തിനു പിന്നാലെ സൗരഭ് ആരെന്ന ചോദ്യം സമൂഹമാധ്യമങ്ങളിലുയർന്നു. ആരാണ് സൗരഭ് നേത്രാവൽകർ.

അമേരിക്ക, കാനഡ പോലുള്ള അസോസിയേറ്റഡ് രാജ്യങ്ങളിലെ ക്രിക്കറ്റ് ടീമുകളിൽ ഏറെയുള്ളത് ഇന്ത്യ, പാകിസ്താൻ താരങ്ങളാണ്. സൗരഭ് ജനനം കൊണ്ട് ഇന്ത്യക്കാരനാണ്. ഇന്ത്യക്കായി ലോകകപ്പ് കളിച്ച താരം. സീനിയർ ലോകകപ്പല്ല, അണ്ടർ 19 ലോകകപ്പ്. മുംബൈ സ്വദേശിയായ സൗരഭിനൊപ്പം 2010 അണ്ടർ 19 ലോകകപ്പിൽ കളിച്ച ഇന്ത്യൻ താരങ്ങളിൽ കെഎൽ രാഹുലും മായങ്ക് അഗർവാളുമൊക്കെ ഉൾപ്പെടും. 2013-13 സീസണിൽ മുംബൈക്കായി രഞ്ജിയിലും വിജയ് ഹസാരെയിലും അരങ്ങേറിയ സൗരഭ് വേണ്ടത്ര അവസരം ലഭിക്കാത്തതിനാൽ അമേരിക്കയിലേക്ക് ചുവടുമാറുകയായിരുന്നു.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ സുപ്രധാന താരമായിരുന്നു സൗരഭ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെട്ടെങ്കിലും 10 ഓവറിൽ 25 റൺസ് വഴങ്ങി സൗരഭ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അന്ന് ഇംഗ്ലണ്ടിൻ്റെ മാച്ച് വിന്നറെ നമ്മളറിയും, ബെൻ സ്റ്റോക്സ്. സ്റ്റോക്സ് അന്ന് നേടിയത് 88 പന്തിൽ 100 റൺസ്. ആദ്യ കളി അഫ്ഗാനെതിരെ രണ്ടും രണ്ടാമത്തെ കളി ഹോങ്കോങിനെതിരെ ഒരു വിക്കറ്റും വീഴ്ത്തിയ സൗരഭ് ഇന്ത്യൻ ബൗളിംഗ് നിരയുടെ നട്ടെല്ലായിക്കഴിഞ്ഞിരുന്നു. ക്വാർട്ടർ ഫൈനലിൽ പാകിസ്താനെതിരെ പരാജയപ്പെട്ട് ഇന്ത്യ ടൂർണമെൻ്റിൽ നിന്ന് പുറത്താവുകയായിരുന്നു. ആ കളിയും സൗരഭ് ഒരു വിക്കറ്റ് നേടിയിരുന്നു.

Read Also: T20 World Cup : ടി20 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ച് യുഎസ്എ; ആതിഥേയരുടെ ജയം സൂപ്പർ ഓവറിൽ

ജൂനിയർ ക്രിക്കറ്റിലെ മികച്ച പ്രകടനം ആഭ്യന്തര ക്രിക്കറ്റിൽ തുടരാൻ സൗരഭിനായില്ല. ഇതിനിടെ മുംബൈയിൽ നിന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് പാസായ താരം ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾക്കായി മറ്റ് പലരെയും പോലെ അമേരിക്കയിലേക്ക് പറന്നു. 2015ൽ അമേരിക്കയിലെത്തിയ അദ്ദേഹം 2016ൽ ഒറാക്കിളിൽ ജോലി ആരംഭിച്ചു. ടെക്നിക്കൽ സ്റ്റാഫ് അംഗമായായിരുന്നു തുടക്കം. ഈ സമയത്ത് താരം അമേരിക്കയിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ദേശീയ ടീമിലേക്ക് കളിക്കാൻ യോഗ്യത നേടുകയും ചെയ്തു. 2018 ലാണ് സൗരഭ് അമേരിക്കൻ ടീമിൽ അരങ്ങേറുന്നത്. 2019ൽ താരം ടി-20 ടീം ക്യാപ്റ്റനായി. 2019ൽ പാപ്പുവ ന്യൂ ഗിനിയക്കെതിരെ അമേരിക്ക ആദ്യ ഏകദിന മത്സരം കളിക്കുമ്പോൾ സൗരഭും ടീമിലുണ്ടായിരുന്നു. 2019ൽ യുഎഇക്കെതിരെ 32 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സൗരഭ് ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കുറിയ്ക്കുന്ന ആദ്യ അമേരിക്കൻ താരമായി. 2022ൽ സിംഗപ്പൂരിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം ടി20യിൽ അമേരിക്കക്കായി അഞ്ച് വിക്കറ്റ് നേട്ടം കുറിയ്ക്കുന്ന ആദ്യ താരമായി. നിലവിൽ പരിമിത ഓവർ മത്സരങ്ങളിൽ അമേരിക്കയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമാണ് സൗരഭ്.

Related Stories
Sanju Samson : കെസിഎയുമായുള്ള പോരില്‍ സഞ്ജു കേരളം വിടുമോ? തല പൊക്കിയത് ആരുടെ ഈഗോ? വിവാദങ്ങളുടെ നാള്‍വഴികളിലൂടെ
Kho Kho World Cup: ചരിത്രമെഴുതി താരങ്ങള്‍; ഖോ ഖോ ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍