Paddy Upton: 2011 ലോകകപ്പ് വിജയത്തിലുണ്ട്, ഹോക്കി ഒളിമ്പിക്സ് മെഡലിലുണ്ട്, ഇപ്പോൾ ഗുകേഷിനൊപ്പവുമുണ്ട്; പാഡി അപ്ടൺ എന്ന സ്റ്റാർമേക്കർ

Who Is Paddy Upton The Mental Coditioning Coach : ക്രിക്കറ്റ് ലോകകപ്പ്, ഹോക്കി ഒളിമ്പിക്സ് മെഡൽ, ലോക ചെസ് ചാമ്പ്യൻഷിപ്പ്. ഇതൊക്കെ ഒരാളുടെ പ്രൊഫൈലാണ്. എംഎസ് ധോണിക്കൊപ്പവും പിആർ ശ്രീജേഷിനൊപ്പവും ഡി ഗുകേഷിനൊപ്പവും ഒരുപോലെ ഉറച്ചുനിന്ന സ്റ്റാർമേക്കർ. പാഡി അപ്ടൺ.

Paddy Upton: 2011 ലോകകപ്പ് വിജയത്തിലുണ്ട്, ഹോക്കി ഒളിമ്പിക്സ് മെഡലിലുണ്ട്, ഇപ്പോൾ ഗുകേഷിനൊപ്പവുമുണ്ട്; പാഡി അപ്ടൺ എന്ന സ്റ്റാർമേക്കർ

പാഡി അപ്ടൺ

Updated On: 

13 Dec 2024 16:52 PM

സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച്, മെൻ്റൽ കോച്ച്, പ്രൊഫസർ എന്നിങ്ങനെ പാഡി അപ്ടൺ എന്ന ദക്ഷിണാഫ്രിക്കക്കാരൻ കായികരംഗത്ത് അറിയപ്പെടുന്നൊരു പേരാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം, ഹോക്കി ടീം, ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് എന്നിങ്ങനെ പരന്നുകിടക്കുന്ന കരിയറിലെ ഏറ്റവും പുതിയ പേരാണ് ഗുകേഷ് ദൊമ്മരാജു. അതെ, വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാമ്പ്യനാവുന്ന ഇന്ത്യക്കാരനും ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായ ഗുകേഷിൻ്റെ മെൻ്റൽ കോച്ചും പാഡി അപ്ടൺ തന്നെയായിരുന്നു.

കുറച്ചധികം ഏജ് ഗ്രൂപ്പ് ക്രിക്കറ്റ് മത്സരങ്ങളും വളരെ കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ദക്ഷിണാഫ്രിക്കായി രാജ്യാന്തര തലത്തിൽ റഗ്ബിയും കളിച്ച അപ്ടൺ 2008ലാണ് ഇന്ത്യയുമായുള്ള ബന്ധം തുടങ്ങുന്നത്. ആ സമയത്ത് ഗാരി കേസ്റ്റൺ ആയിരുന്നു ഇന്ത്യയുടെ പ്രധാന പരിശീലകൻ. കേസ്റ്റണ് അപ്ടണെ മുൻപ് പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് പാഡി അപ്ടൺ ഇന്ത്യൻ സ്പോർട്സ് സിസ്റ്റത്തിലെത്തുന്നത്. മെൻ്റൽ കണ്ടീഷനിങ്, സ്ട്രറ്റേജിക് ലീഡർഷിപ്പ് എന്നീ രണ്ട് മേഖലകൾ അപ്ടൺ കൈകാര്യം ചെയ്തു. തൊട്ടടുത്ത വർഷം ടീം ഇന്ത്യ ചരിത്രത്തിലാദ്യമായി ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തി. രണ്ട് വർഷങ്ങൾക്ക് ശേഷം, 2011ൽ ഇന്ത്യ ലോകകപ്പ് നേടി. 28 വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. കേസ്റ്റണൊപ്പം ഈ നേട്ടത്തിൻ്റെ തുല്യ പങ്ക് അപ്ടണ് കൂടി അവകാശപ്പെട്ടതാണ്.

Also Read : Gukesh Dommaraju Profile: വിശ്വനാഥ് ആനന്ദിന് പിന്‍ഗാമി; ഇന്ത്യക്ക് അഭിമാനമാകുന്ന ഗുകേഷ്‌

ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമുള്ള വിജയകരമായ സഞ്ചാരത്തിന് പിന്നാലെ, 2011ൽ ദഷിണാഫ്രിക്ക ക്രിക്കറ്റ് ടീമിൻ്റെ പെർഫോമൻസ് ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. 2014 വരെ അദ്ദേഹം ഈ സ്ഥാനത്തുണ്ടായിരുന്നു. 2012 മുതൽ 2015 വരെ ടെസ്റ്റ്, ഏകദിന, ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ദക്ഷിണാഫ്രിക്ക ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമായി.

2012ൽ പൂനെ വാരിയേഴ്സിൻ്റെ പ്രധാന പരിശീലകനായി സ്ഥാനമേറ്റ അദ്ദേഹം 2013 മുതൽ 2015 വരെ രാജസ്ഥാൻ റോയൽസിനെയും 2016-17 സീസണിൽ ഡൽഹി ഡെയർഡെവിൾസിനെയും പരിശീലിപ്പിച്ചു. ഐപിഎൽ പട്ടികയിൽ തുടരെ അവസാന സ്ഥാനങ്ങളിലായിരുന്ന രാജസ്ഥാൻ ഐപിഎൽ സെമിഫൈനലിസ്റ്റുകളും ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളുമായത് അപ്ടണിൻ്റെ ആദ്യ സീസണായ 2013ലായിരുന്നു. സീസണിൽ, തങ്ങളുടെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ തുടരെ 13 മത്സരങ്ങൾ വിജയിച്ച് രാജസ്ഥാൻ റെക്കോർഡിട്ടിരുന്നു. 2022ൽ അദ്ദേഹം വീണ്ടും രാജസ്ഥാനൊപ്പം പ്രവർത്തിച്ചു. 2014ൽ അപ്ടൺ ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിൻ്റെ പരിശീലകനായി. മുൻപ് കളിച്ച 22ൽ 21 മത്സരങ്ങളും തോറ്റ തണ്ടർ പിന്നീട് ബിബിഎൽ ചാമ്പ്യന്മാരായി.

ഈ വർഷം നടന്ന പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിൻ്റെ മെൻ്റൽ കണ്ടീഷനിങ് കോച്ചായിരുന്നു അപ്ടൺ. ഒളിമ്പിക്സിൽ ഇന്ത്യൻ ടീം വെങ്കലമെഡൽ നേടി. ഒളിമ്പിക്സിന് മുൻപ് ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി എന്നീ ടൂർണമെൻ്റുകളിലും അദ്ദേഹം ഹോക്കി ടീമിനൊപ്പമുണ്ടായിരുന്നു. ഈ രണ്ട് ടൂർണമെൻ്റിലും ഹോക്കി ടീം സ്വർണം സ്വന്തമാക്കി. ഇതിനൊടുവിലാണ് ഡിങ് ലിറനെതിരായ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ തൻ്റെ മെൻ്റൽ കണ്ടീഷനിങ് കോച്ചായിൽ ഗുകേഷ് പാഡി അപ്ടണെ നിയമിക്കുന്നത്.

നാല് സർവകലാശാലകളിൽ നിന്ന് വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങളുള്ള അദ്ദേഹം നിലവിൽ ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഡീക്കിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിസിനസ് ആൻഡ് ലോയിൽ പ്രൊഫസറാണ്. 2017ലാണ് അദ്ദേഹം പ്രൊഫസറായി നിയമിതനാവുന്നത്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ