Olympics 2024 : ‘കുട്ടിയുടുപ്പിട്ട് കറക്കവും മോശം പെരുമാറ്റവും’; ആരാണ് ഒളിമ്പിക് വില്ലേജിൽ നിന്ന് പുറത്താക്കപ്പെട്ട ലുവാന അലോൻസോ?

Luana Alonso Kicked Out From Olympic Village : സ്വിമ്മിങ് താരം ലുവാന അലോൻസോയെ ഒളിമ്പിക് വില്ലേജിൽ നിന്ന് പുറത്താക്കിയെന്നറിയിച്ച് പരാഗ്വൻ ഒളിമ്പിക്സ് കമ്മറ്റി. താരം കുട്ടിയുടുപ്പിട്ട് ഒളിമ്പിക് വില്ലേജിൽ കറങ്ങിനടക്കുകയായിരുന്നു എന്നും പരാഗ്വൻ ടീമിന് പകരം ഡിസ്നിലാൻഡിൽ സമയം ചെലവഴിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

Olympics 2024 : കുട്ടിയുടുപ്പിട്ട് കറക്കവും മോശം പെരുമാറ്റവും; ആരാണ് ഒളിമ്പിക് വില്ലേജിൽ നിന്ന് പുറത്താക്കപ്പെട്ട ലുവാന അലോൻസോ?

uana Alonso Kicked Out From Olympic Village

Published: 

08 Aug 2024 18:18 PM

പരാഗ്വൻ സ്വിമ്മിങ് താരം ലുവാന അലോൻസോയെ ഒളിമ്പിക് വില്ലേജിൽ നിന്ന് പുറത്താക്കിയിരുന്നു. മോശം പെരുമാറ്റത്തെ തുടർന്ന് താരത്തെ ഒളിമ്പിക് വില്ലേജിൽ നിന്ന് പുറത്താക്കിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വനിതകളുടെ 100 മീറ്റർ ബട്ടർഫ്ലൈ നീന്തലിൽ മത്സരിച്ച ഈ 20 വയസുകാരി സെമിഫൈനൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇതോടെ താൻ കരിയർ അവസാനിപ്പിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.

ആരാണ് ലുവാന അലോൻസോ?

പരാഗ്വൻ നീന്തൽ താരമായ ലുവാന അലോൻസോ ബട്ടർഫ്ലൈ സ്ട്രോക്ക് മത്സരങ്ങളിൽ വിദഗ്ധയാണ്. 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ ദേശീയ റെക്കോർഡ് ജേതാവാണ് ലുവാന. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ മത്സരിച്ച ലുവാന 28ആമതാണ് ഫിനിഷ് ചെയ്തത്. ആ സമയത്ത് 17 വയസുകാരിയായിരുന്ന ലുവാനയ്ക്ക് അപ്പോഴും സെമി യോഗ്യത നേടാനായിരുന്നില്ല. ഒളിമ്പിക്സിന് മുൻപ്, തനിക്ക് അമേരിക്കയെ പ്രതിനിധീകരിക്കാൻ താത്പര്യമുണ്ടെന്ന് താരം പരസ്യമായി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. പരാഗ്വെയെക്കാൾ അമേരിക്കയെയാണ് താൻ ഒളിമ്പിക്സിൽ ഇഷ്ടപ്പെടുന്നതെന്നും ലുവാന വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തോളം ഫോളോവേഴ്സുള്ള ലുവാന സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്.

 

Also Read : Olympics 2024 : ഹോക്കി വെങ്കലപ്പോര്, ജാവലിൻ ത്രോ, ഗുസ്തി സെമി; ഇന്ന് ഇന്ത്യയുടെ പ്രതീക്ഷകൾ ഇങ്ങനെ

എന്താണ് വിവാദം?

ലുവാനയുടെ സാന്നിധ്യം പരാഗ്വൻ ടീം ചുറ്റുപാടിനെ മോശമായി ബാധിക്കുന്നു എന്നാണ് രാജ്യത്തിൻ്റെ ഒളിമ്പിക് കമ്മറ്റി ചെയർപേഴ്സൺ ലാരിസ ഷാരെർ അറിയിച്ചതോടെയാണ് വിവരം പുറത്തായത്. വില്ലേജിൽ രാത്രി കഴിയാതിരുന്നത് താരത്തിൻ്റെ വ്യക്തിഗത താത്പര്യമായിരുന്നു എന്നും അവർ പറഞ്ഞു.

പരാഗ്വൻ ടീമിനെ പ്രചോദിപ്പിക്കാതെ താരം സ്വന്തം ഇഷ്ടപ്രകാരം താരം കറങ്ങിനടക്കുകയാണെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു. കുട്ടിയുടുപ്പിട്ട് മറ്റ് അത്‌ലീറ്റുകളുടെ ശ്രദ്ധയും ഏകാഗ്രതയും നശിപ്പിച്ചാണ് താരം ഒളിമ്പിക് വില്ലേജിൽ കഴിയുന്നത്. പരാഗ്വൻ ടീമിനൊപ്പം സമയം ചെലവഴിക്കുന്നതിന് പകരം ലുവാന ഡിസ്നിലാൻഡിൽ കറങ്ങിനടക്കുകയായിരുന്നു എന്നും ഡെയിലി മെയിൽ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഈ റിപ്പോർട്ടുകളെ ലുവാന തള്ളി. തന്നെ വില്ലേജിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും താരം പറഞ്ഞു.

 

Related Stories
SA vs IND : ആദ്യമൊരു സെഞ്ചുറി, പിന്നൊരു ഡക്ക്; എല്ലാ കണ്ണുകളും സഞ്ജുവിൽ: ഇന്ന് മൂന്നാം ടി20
Border Gavaskar Trophy: എല്ലാം ടോപ്പ് സീക്രട്ട്! പെർത്തിൽ ഇന്ത്യക്ക് രഹസ്യ പരിശീലന ക്യാമ്പ്; ഫോണിനും വിലക്ക്
Mohammad Nabi: അഫ്​ഗാൻ ക്രിക്കറ്റിനെ ഉന്നതിയിലെത്തിച്ച താരം; മുഹമ്മദ് നബി കളമൊഴിയുന്നു
Mohammed Shami : കാത്തിരുന്ന തിരിച്ചുവരവ്; രഞ്ജി ട്രോഫിയിലൂടെ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു
Champions Trophy 2025 : ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറും; ഇന്ത്യയുമായി ഒരിക്കലും കളിക്കില്ല: കടുത്ത തീരുമാനങ്ങൾക്കൊരുങ്ങി പിസിബി
Champions Trophy: ട്വിസ്റ്റോട് ട്വിസ്റ്റ്! ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്താൻ പിന്മാറുന്നു, റിപ്പോർട്ട്
‍അടിമുടി മാറാൻ ഡൽഹി ക്യാപ്റ്റിൽസ്, പരിശീലക സംഘത്തിലേക്ക് ലോകകപ്പ് ജേതാവും
മല്ലിയില മുഴവൻ കീടനാശിനിയോ? കളയാൻ 2 മിനിട്ട് മതി
മുടികൊഴിച്ചിൽ പെട്ടെന്ന് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ.
ഹേ...കരച്ചിലിനും ഗുണങ്ങളോ?