5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters: ചവിട്ടിപ്പൊളിച്ച പിച്ചിൽ താരങ്ങളുടെ അവസ്ഥ എന്താവും?; ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിൻ്റെ മത്സരം എവിടെ, എങ്ങനെ കാണാം?

When Where And How To Watch Kerala Blasters Match: കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലുള്ള മത്സരം ഇന്ന് നടക്കും. രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ഇത് എങ്ങനെ കാണാമെന്ന് നോക്കാം.

Kerala Blasters: ചവിട്ടിപ്പൊളിച്ച പിച്ചിൽ താരങ്ങളുടെ അവസ്ഥ എന്താവും?; ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിൻ്റെ മത്സരം എവിടെ, എങ്ങനെ കാണാം?
കേരള ബ്ലാസ്റ്റേഴ്സ് - ഒഡീഷImage Credit source: Kerala Blasters X
abdul-basith
Abdul Basith | Published: 13 Jan 2025 12:41 PM

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ ഇറങ്ങുകയാണ്. തങ്ങളുടെ തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൈക്കൽ സ്റ്റാറെയെ പുറത്താക്കിയതിന് പിന്നാലെ അസിസ്റ്റൻ്റ് പരിശീലകരുടെ കീഴിൽ മോശമല്ലാത്ത പ്രകടനങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഈ പ്രകടനം തുടരാനാവും ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമം.

തുടർ തോൽവികളിൽ മനം മടുത്ത ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മൂന്ന് മത്സരത്തിൽ രണ്ടും വിജയിച്ചിരുന്നു. പഞ്ചാബ് എഫ്സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ രണ്ട് പേർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയെങ്കിലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ആകെ 15 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് നിലവിൽ 17 പോയിൻ്റുമായി ഒൻപതാം സ്ഥാനത്താണ്. അഞ്ച് ജയവും രണ്ട് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം.

സിനിമാ താരം ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന ഭരതനാട്യം ഗിന്നസ് റെക്കോർഡ് ഷോ സ്റ്റേഡിയത്തിൻ്റെ പിച്ചിന് വലിയ കേടുപാടുകളുണ്ടാക്കിയിരുന്നു. സീസൺ തുടക്കത്തിൽ മനോഹരമാക്കിയ പിച്ച് ഇപ്പോൾ ചവിട്ടിപ്പൊളിച്ച നിലയിലാണ്. ഉയർന്ന തുക മുടക്കി സ്ഥാപിച്ച പിച്ചിലെ പുല്ലൊക്കെ ഭരതനാട്യം ഷോയിൽ നശിച്ചു. പിച്ചിൻ്റെ പല സ്ഥലത്തും ഇപ്പോൾ പുല്ലില്ല. ഇവിടെ കളിച്ചാൽ താരങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത അധികമാണെന്ന ആശങ്കയുണ്ട്. ഇതിനിടയിലാണ് സീസണിൽ ബ്ലാസ്റ്റേഴ്സ് വളരെ നിർണായകമായ മത്സരത്തിനിറങ്ങുന്നത്.

Also Read : KBFC Fan Advisory Board : കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍ അഡ്വൈസറി ബോര്‍ഡിന്റെ ഭാഗമാകണോ? ദേ, ഇത്രയും ചെയ്താല്‍ മതി

പരിക്കേറ്റ് പുറത്തിരുന്ന ഹെസൂസ് ഹിമനസും മുഹമ്മദ് ഐമനും ഇന്ന് കളിച്ചേക്കും. എന്നാൽ, മിലോസ് ഡ്രിഞ്ചിച്ച്, ഐബൻ എന്നിവർ കളിക്കില്ല. മിലോസും ഐബനും കഴിഞ്ഞ കളിയിൽ ചുവപ്പുകാർഡ് നേടി പുറത്തായിരുന്നു. ഇവർക്ക് പകരം ആരെ ഇറക്കുമെന്നതാവും ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിൻ്റെ പ്രധാന തലവേദന.

ബ്ലാസ്റ്റേഴ്സ് വിട്ട് ഒഡീഷയിലെത്തിയ കെപി രാഹുൽ ഇന്ന് കളിക്കില്ല. ഒഡീഷയുമായുള്ള കരാറിൽ ചില പ്രത്യേക നിബന്ധനകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിശ്ചിത സമയത്തേക്ക് ബ്ലാസ്റ്റേഴ്സിനെതിരായ മത്സരങ്ങളിൽ കളിക്കാൻ പാടില്ലെന്നാണ് കരാർ. കളിപ്പിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് പ്രത്യേകം തുക നൽകണം. അതുകൊണ്ട് തന്നെ രാഹുൽ ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ന് ഇറങ്ങില്ല. ഒഡീഷയ്ക്കായി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ചെന്നൈയിനെതിരെ രാഹുൽ ഗോൾ നേടിയെങ്കിലും പിന്നീട് ഇത് സെൽഫ് ഗോളായി രേഖപ്പെടുത്തുകയായിരുന്നു.

രാഹുൽ കെപിയ്ക്ക് പിന്നാലെ പലരും ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ട്. സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും ഈ സീസണൊടുവിൽ ക്ലബ് വിട്ടേക്കുമെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

ബ്ലാസ്റ്റേഴ്സിൻ്റെ മത്സരം എപ്പോൾ?
ഈ മാസം 13 തിങ്കളാഴ്ച രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ബ്ലാസ്റ്റേഴ്സിൻ്റെ 16ആം മത്സരമാണ് ഇത്.

മത്സരം എങ്ങനെ കാണാം?
സ്പോർട്സ് 18 നെറ്റ്‌വർക്കാണ് ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ടെലിവിഷനിൽ സ്പോർട്സ് 18 ചാനലുകളിലും ഒടിടിയിൽ ജിയോ സിനിമയിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും മത്സരം തത്സമയം കാണാം.