Super League Kerala : സൂപ്പർ ലീഗ് കേരള സൂപ്പർ ഹിറ്റ്; എവിടെ, എങ്ങനെ മത്സരങ്ങൾ കാണാം?
How And Where To Watch Super League Kerala : സൂപ്പർ കേരള മത്സരങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ലീഗിൻ്റെ ക്വാളിറ്റി ചർച്ചയായിട്ടുണ്ട്. മത്സരങ്ങൾ എങ്ങനെ, എവിടെ കാണാമെന്ന് നോക്കാം.
സൂപ്പർ ലീഗ് കേരള ഫുട്ബോൾ ലീഗിലെ മൂന്ന് മത്സരങ്ങളാണ് നിലവിൽ അവസാനിച്ചത്. ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സി ഫോഴ്സാ കൊച്ചി എഫ്സിയെ തോല്പിച്ചപ്പോൾ രണ്ടാമത്തെ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ കണ്ണൂർ വാരിയേഴ്സ് എഫ്സി പരാജയപ്പെടുത്തി. ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും കാലിക്കറ്റ് എഫ്സിയും തമ്മിലുള്ള മത്സരം സമനിലയിലായി. ഓരോ ഗോൾ വീതമടിച്ചാണ് കളി സമനിലയായത്.
പ്രമുഖ വാഹനനിർമ്മാണക്കമ്പനിയായ മഹീന്ദ്രയാണ് സൂപ്പർ ലീഗ് കേരളയുടെ ടൈറ്റിൽ സ്പോൺസർ. ലീഗിലെ ചാമ്പ്യന്മാർക്ക് ഒരു കോടി രൂപയാണ് സമ്മാനത്തുക ലഭിക്കുക. റണ്ണേഴ്സ് അപ്പാവുന്ന ടീമിന് 50 ലക്ഷം രൂപ ലഭിക്കും. ലീഗിൻ്റെ പ്രൊഫഷണലിസവും ക്വാളിറ്റിയും ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. എന്നാൽ, സ്റ്റേഡിയത്തിൽ ആള് കുറവാണെന്നത് തിരിച്ചടിയായും ടീമുകൾ കാണുന്നുണ്ട്.
ഇത്രയും ക്വാളിറ്റിയുള്ള ലീഗ് രാജ്യത്തെ പ്രമുഖ ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സ് തന്നെയാണ് സംപ്രേഷണം ചെയ്യുന്നത്. ടെലിവിഷനിൽ കാണുന്നവർക്ക് സ്റ്റാർ സ്പോർട്സ് ഫസ്റ്റിലും ഒടിടിയിൽ കാണുന്നവർക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം മത്സരങ്ങൾ വീക്ഷിക്കാം. രാത്രി 7.30നാണ് മത്സരങ്ങൾ ആരംഭിക്കുക. ഇനി സെപ്തംബർ 13നാണ് അടുത്ത മത്സരം. കണ്ണൂർ വാരിയേഴ്സും ഫോഴ്സ കൊച്ചിയും തമ്മിലാണ് മത്സരം നടക്കുക.
തിരുവനന്തപുരം കൊമ്പൻസ്, ഫോഴ്സ കൊച്ചി എഫ് സി, മലപ്പുറം എഫ്സി, കണ്ണൂർ വാരിയേഴ്സ്, തൃശൂർ എഫ്സി, കാലിക്കറ്റ് എഫ്സി എന്നിങ്ങനെ ആറു ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുക. സൂപ്പർ ലീഗിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും മലപ്പുറത്തും പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലെ സ്റ്റേഡിയം കേരള ഫുട്ബോൾ അസോസിയേഷനായിരിക്കും നിർമ്മിക്കുക. തിരുവനന്തപുരത്തും മലപ്പുറത്തും അതാത് ഫ്രാഞ്ചെെസികളായിരിക്കും സ്റ്റേഡിയം നിർമ്മിക്കുക.
33 മത്സരങ്ങളാണ് ലീഗിൽ ഉണ്ടാകുക. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, മലപ്പുറം പയ്യനാട് സ്റ്റേഡിയം എന്നിവയാണ് മത്സര വേദികൾ.
എല്ലാ ടീമുകളും ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ആദ്യ റൗണ്ടിൽ രണ്ടുതവണ ഏറ്റുമുട്ടും. പത്ത് റൗണ്ട് നീളുന്ന പ്രാഥമിക റൗണ്ടിനൊടുവിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ സെമിയിലെത്തും. ആദ്യ സെമി നവംബർ അഞ്ചിന് കോഴിക്കോട്ടും രണ്ടാം സെമി ആറിന് മലപ്പുറത്തും നടക്കും. നവംബർ 10-ന് നടക്കുന്ന ഫൈനലിന് വേദിയാകുക കൊച്ചിയാണ്.
Also Read : Sanju Samson: ഫുട്ബോളിൽ കസറാൻ സഞ്ജു; ഇനി മലപ്പുറം എഫ്സിയുടെ സഹ ഉടമ
സൂപ്പർ ലീഗ് കേരള സെപ്തംബറിൽ ആരംഭിക്കുകയാണ്. ആറ് ടീമുകൾ അടങ്ങിയ ലീഗിൻ്റെ ഉടമകളിൽ സിനിമാ താരങ്ങളായ പൃഥ്വിരാജും ആസിഫ് അലിയുമൊക്കെയുണ്ട്. പൃഥിരാജ് കൊച്ചി ആസ്ഥാനമായ ഫോഴ്സ കൊച്ചിയുടെ ഉടമയും ആസിഫ് അലി കണ്ണൂർ ആസ്ഥാനമായ കണ്ണൂർ വാരിയേഴ്സ് എഫ്സിയുടെ ഉടമയുമാണ്. ഇക്കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം സഞ്ജു സാംസൺ മലപ്പുറം എഫ്സിയുടെ സഹ ഉടമയായിരുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തൃശൂർ മാജിക് എഫ്സിയുടെ ചെയർമാനാണ്. ഇങ്ങനെ സിനിമാ ബന്ധങ്ങൾക്കിടെ വ്യത്യസ്തമായ ഉടമയുള്ള ഒരു ക്ലബുണ്ട്. തിരുവനന്തപുരം ആസ്ഥാനമായ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയുടെ ഉടമകളിൽ പത്മശ്രീ ഗൗരി ലക്ഷ്മി ബായിയുടെ പേരും കാണാം.
സൂപ്പർ ലീഗ് കേരള സെപ്തംബറിൽ ആരംഭിക്കുകയാണ്. ആറ് ടീമുകൾ അടങ്ങിയ ലീഗിൻ്റെ ഉടമകളിൽ സിനിമാ താരങ്ങളായ പൃഥ്വിരാജും ആസിഫ് അലിയുമൊക്കെയുണ്ട്. പൃഥിരാജ് കൊച്ചി ആസ്ഥാനമായ ഫോഴ്സ കൊച്ചിയുടെ ഉടമയും ആസിഫ് അലി കണ്ണൂർ ആസ്ഥാനമായ കണ്ണൂർ വാരിയേഴ്സ് എഫ്സിയുടെ ഉടമയുമാണ്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തൃശൂർ മാജിക് എഫ്സിയുടെ ചെയർമാനാണ്. ഇങ്ങനെ സിനിമാ ബന്ധങ്ങൾക്കിടെ വ്യത്യസ്തമായ ഉടമയുള്ള ഒരു ക്ലബുണ്ട്. തിരുവനന്തപുരം ആസ്ഥാനമായ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയുടെ ഉടമകളിൽ പത്മശ്രീ ഗൗരി ലക്ഷ്മി ബായിയുടെ പേരും കാണാം.