സഞ്ജു ചെയ്തത് മണ്ടത്തരം; കടുത്ത വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം മുന്നില്‍ കണ്ട് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു

സഞ്ജു ചെയ്തത് മണ്ടത്തരം; കടുത്ത വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്

Harbhajan Singh

Published: 

17 Apr 2024 16:27 PM

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് രണ്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിക്ക് 7 കളികളില്‍ നിന്ന് 12 പോയിന്റുണ്ട്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം മുന്നില്‍ കണ്ട് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

എന്നാലും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാരയുടെയും ഒരു വലിയ തന്ത്രപരമായ പിഴവ് അവരുടെ ടീമിനെ പരായപ്പെടുത്തുമായിരുന്നു. ഷിംറോണ്‍ ഹെറ്റ്മയര്‍, റോവ്മാന്‍ പവല്‍ തുടങ്ങിയ വമ്പന്‍ ഹിറ്റര്‍മാര്‍ ഉണ്ടായിരുന്നിട്ടും രവിചന്ദ്രന്‍ അശ്വിനെ ബട്ട്ലറിനൊപ്പം ബാറ്റിംഗിന് നേരത്തെ അയച്ചത് ഒരു വലിയ പിഴവായി മാറാന്‍ സാധ്യതയുണ്ടായിരുന്നു.
11 പന്തില്‍ എട്ട് റണ്‍സ് നേടിയ ശേഷം ഓഫ് സ്പിന്നര്‍ പന്ത് ടൈം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അശ്വിന്‍ ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ ബട്ട്‌ലര്‍ തന്നെ ബുദ്ധിമുട്ടുക ആയിരുന്നു.

ഈ പിഴവ് ചൂണ്ടികാണിച്ചിരിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷിംറോണ്‍ ഹെറ്റ്മെയറും റോവ്മാന്‍ പവലും ടീമിലുണ്ടെങ്കിലും നിങ്ങള്‍ അവര്‍ക്ക് മുന്നില്‍ അശ്വിനെയാണ് തെരഞ്ഞെടുത്തത്. കളി തോറ്റിരുന്നെങ്കില്‍ ഈ നീക്കം ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു, ഹര്‍ഭജന്‍ സിങ് പറഞ്ഞു.

 

 

 

Related Stories
India Vs England T20: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു തുടരും, ഷമി തിരിച്ചെത്തി
KL Rahul : രാഹുലിനോട് ‘വിശ്രമിക്കേണ്ടെ’ന്ന് ബിസിസിഐ; ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കും; സഞ്ജുവിന് പണിയാകുമോ ?
KBFC Fan Advisory Board : കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍ അഡ്വൈസറി ബോര്‍ഡിന്റെ ഭാഗമാകണോ? ദേ, ഇത്രയും ചെയ്താല്‍ മതി
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Sanju Samson – KL Rahul : വിശ്രമം വേണമെന്ന് കെഎൽ രാഹുൽ; ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിൻ്റെ സ്ഥാനം ഉറപ്പ്
Champions Trophy 2025: ‘അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണം’; ആവശ്യവുമായി ദക്ഷിണാഫ്രിക്കൻ കായികമന്ത്രി
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍