IPL 2025 Auction: താരലേലത്തിലെ ടീമുകളുടെ തുറുപ്പുചീട്ടായ ‘അൽ ആർടിഎം’.. അറിയാം നിയമത്തെ കുറിച്ച്
IPL 2025 Mega Auction RTM new rule: 2018 മുതല്‍ ഐപിഎൽ ലേലത്തിൽ നിന്നും ആർടിഎം നിയമം എടുത്തു കളഞ്ഞിരുന്നു. 18-ാം പതിപ്പിലേക്ക് നിയമം തിരിച്ചു കൊണ്ടുവന്നത് എംഎസ് ധോണിയെ നിലനിർത്താൻ വേണ്ടിയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ന്യൂഡൽഹി: ഐപിഎൽ 18-ാം പതിപ്പിന് മുന്നോടിയായി നടക്കുന്ന നടക്കുന്ന മെഗാ താരലേലത്തിന് ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ തുടക്കമാവും. ഇന്ത്യൻ സമയം വെെകിട്ട് 3 മണിക്ക് അബാദി അൽ ജോഹർ അരീനയിൽ(ബെഞ്ച്‌മാർക്ക് അരീന) ആരംഭിക്കുന്ന ലേലം നാളെയും തുടരും. ലേലത്തിൽ പുതിയ റെക്കോർഡുകൾ ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മുഹമ്മദ് ഷമി ഉൾപ്പെടെയുള്ള താരങ്ങൾ ലേലത്തിനെത്തുമ്പോൾ തീപാറുമെന്ന് ഉറപ്പാണ്.
ഐപിഎൽ താരലേലത്തിലെ ശ്രദ്ധേയമായ നിയമങ്ങളിലൊന്നാണ് റൈറ്റ് ടു മാച്ച് കാർഡുകൾ അഥവാ ആർടിഎം. റിലീസ് ചെയ്ത താരത്തെ ആർടിഎം എന്ന മാജിക് കാർഡ് ഉപയോഗിച്ച് ഫ്രാഞ്ചെെസികൾക്ക് തിരികെ ടീമിലെത്തിക്കാനാവും. ഈ മാജിക് കാർഡ് എന്താണെന്നും അത് ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നോക്കാം…
2014-ലെ ഐപിഎൽ താരലേലത്തിലാണ് ആർടിഎം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. എന്നാൽ ആർടിഎമ്മിലൂടെ സ്വന്തമാക്കുന്ന താരത്തിന് ലേലത്തിൽ എത്ര തുക ലഭിക്കുന്നുവോ അതോ അതിലധികമോ നിലനിർത്തുന്ന ടീം നൽകണം. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2018 സീസണിൽ ഒരു ടീമിന് 3 ആർടിഎം കാർഡായിരുന്നു ഉപയോഗിക്കാൻ സാധിക്കുന്നത്. എന്നാൽ ഈ സീസണിൽ ഓരോ ഫ്രാഞ്ചെെസിക്കും പരാമാവധി ആറ് താരങ്ങളെയാണ് നിലനിർത്താൻ സാധിക്കുക. 5 ക്യാപ്ഡ് താരങ്ങളെയും ഒരു അൺ ക്യാപ്ഡ് താരങ്ങളെയുമാണ് ടീമുകൾ നിലനിർത്തേണ്ടത്.
4 താരങ്ങളെ നിലനിർത്തിയിരിക്കുന്ന ടീമിന് 2 ആർടിഎം ഓപ്ഷൻ ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ ആറ് താരങ്ങളെ നിലനിർത്തിയ ടീമിന് ആർടിഎം ഓപ്ഷൻ ഉപയോഗിക്കാൻ സാധിക്കില്ലാ എന്ന് സാരം. ആർടിഎം ഉപയോഗിക്കുന്ന ഫ്രാഞ്ചെെസിക്ക് താരത്തിന്റെ മേൽ അവസാനമായി ലേലം വിളിക്കാനുള്ള അവകാശവും ഉണ്ടായിരിക്കും.
2018 മുതല്‍ ഐപിഎൽ ലേലത്തിൽ നിന്നും ആർടിഎം നിയമം എടുത്തു കളഞ്ഞിരുന്നു. 18-ാം പതിപ്പിലേക്ക് നിയമം തിരിച്ചു കൊണ്ടുവന്നത് എംഎസ് ധോണിയെ നിലനിർത്താൻ വേണ്ടിയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സീസണ് മുന്നോടിയായി ഫ്രാഞ്ചെെസി ഉടമകളും ബിസിസിഐയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ആർടിഎം തിരികെ കൊണ്ടു വരാൻ തീരുമാനിച്ചത്.
120 കോടിയാണ് ഓരോ ഫ്രാഞ്ചെസിക്കും താരങ്ങളെ ടീമിലെത്തിക്കുന്നതിനായി പരമാവധി ചെലവഴിക്കാൻ കഴിയുന്ന തുക. ആഴ്ചകൾക്ക് മുമ്പ് ഫ്രാഞ്ചെെസികൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നിരുന്നു. ഇപ്രകാരം ഏറ്റവും കുറവ് തുക പേഴ്സിലുള്ള ടീം രാജസ്ഥാൻ റോയൽസാണ്. 41 കോടി മാത്രമാണ് രാജസ്ഥാന്റെ കെെവശമുള്ളത്. രണ്ട് അൺക്യാപ്ഡ് താരങ്ങളെ മാത്രം നിലനിർത്തിയ പഞ്ചാബ് കിംഗ്സിന്റെ കെെവശമാണ് ഏറ്റവും കൂടുതൽ പണമുള്ളത്. 110 കോടി രൂപയാണ് പഞ്ചാബിന്റെ പക്കലുള്ളത്.
Major IPL updates:- (Gaurav Gupta, TOI)
– Teams might be allowed to keep 5 or 6 players.
– Teams could have an extra slot to keep uncapped players.
– The impact player rule is likely to continue.
– Each team might get one Right to Match (RTM) card.
– The salary cap for teams is… pic.twitter.com/2v26soc09u— Hari Sarswatt (@HariSarswatt) July 31, 2024
പഞ്ചാബ് കിംഗ്സ് നിലനിർത്തിയ രണ്ട് താരങ്ങളും അൺക്യാപ്ഡ് വിഭാഗത്തിൽ നിന്നുള്ളവരായതിനാൽ ലേലത്തിൽ നാല് റെെറ്റ് ടു മാച്ച് കാർഡ് ഉപയോഗിക്കാം. പക്ഷേ നിയമപ്രകാരം ആഭ്യന്തര താരങ്ങളെ ടീമിലെത്തിക്കാനാവില്ല. ഇന്ത്യൻ ടീമിൽ അരങ്ങേറാത്ത താരങ്ങളും, അഞ്ച് വർഷമായി ഇന്ത്യൻ ടീമിൽ കളിക്കാത്ത സീനിയർ താരങ്ങളുമാണ് അൺക്യാപ്ഡ് വിഭാഗത്തിൽ ഉൾപ്പെടുന്നത്. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ ചെന്നെെ സൂപ്പർ കിംഗ്സ് നിലനിർത്തിയത് അൺക്യാപ്ഡ് വിഭാഗത്തിലാണ്. രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമ്മയെ നിലനിർത്തിയതും ഇതേവിഭാഗത്തിലാണ്.