Viral Video : ഇത് പറക്കും അലീന! ഇടക്കിക്കാരിയുടെ തകർപ്പൻ ക്യാച്ച് കണ്ട് കൈയ്യടിച്ച് സ്മൃതി മന്ദന
ഒരു പ്രാദേശിക ടൂർണമെൻ്റിനിടെയാണ് ഇടുക്കി സ്വദേശിനിയായ അലീന സുരേന്ദ്രൻ ഈ സൂപ്പർ ക്യാച്ച് എടുത്തത്
അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങൾ സൃഷ്ടിക്കപ്പടുന്ന ഇടമാണ് മൈതാനം. ഒരു സൂപ്പർ താരത്തെ തന്നെ വളർത്തിയെടുക്കാൻ ഓരോ മൈതാനങ്ങൾക്കും സാധിച്ചേക്കും. അതിനായി നിരവധി നിമിഷങ്ങളാണ് മൈതാനത്ത് ആരും അറിയാതെ സൃഷ്ടിക്കപ്പെടുന്നത്.അത് കൃത്യമായി വിനയോഗിക്കുന്നവർ നാളെത്തെ താരമായേക്കും. അങ്ങനെ താരത്തെ ഇനി പരിചയപ്പെടുത്താൻ പോകുന്നത്.
ഇടുക്കിക്കാരിയായ ഒരു കൊച്ചുമിടുക്കി. ഒരു പറവയെ പോലെ തനിക്ക് ലഭിച്ച അവസരം വിനയോഗിച്ചു. അത് കണ്ട എല്ലാവരും ഒരേ ശബ്ദത്തിൽ പറഞ്ഞു പറക്കും അലീന.കോടിയേരി ബാലകൃഷ്ണൻ സ്‌മാരക വനിത ക്രിക്കറ്റ് ടൂർണമെൻ്റി ഇടുക്കി സ്വദേശിനിയായ അലീന സുരേന്ദ്ര പറന്ന് പിടിക്കുന്ന ക്യാച്ചാണ് ഇപ്പോൾ വൈറലും ചർച്ചയുമായിരിക്കുന്നത്.
ഇങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് ഇന്ത്യൻ ടീമിൽ പോലും അലീനയുടെ ക്യാച്ച് ചർച്ചയായി കഴിഞ്ഞു. ക്യാച്ച് പറന്നെടുക്കുന്ന അലീനയുടെ വീഡിയോ കണ്ട് ഇന്ത്യൻ വനിത സീനിയർ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാ, ജെമീമ റോഡ്രിഗസ്, അഞ്ജലി സരവണി തുടങ്ങിയവർ ആശംസയുമായി എത്തി. അലീനയുടെ പറക്കും ക്യാച്ച് ഒന്ന് കാണാം:
ഇടുക്കി ഉടുമ്പൻചോല പണിക്കൻക്കുടി സ്വദേശിനിയാണ് അലീന. ക്രിക്കറ്റ് പുറമെ മറ്റ് കായിക ഇനങ്ങളിലും അലീന താരമാണ്. ഹോങ്കങ്ങിൽ വെച്ച് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ടീമിലേക്ക് അലീന തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ പുറമെ എംജി യൂണിവേഴ്സിറ്റി താരവും കൂടിയാണ് അലീന.