IPL Auction 2025: മലയാളി പൊളിയല്ലേ..! വിഷ്ണു വിനോദ് ഐപിഎൽ കളിക്കും; താരത്തെ ടീമിലെത്തിച്ച് പഞ്ചാബ്

Vishnu Vinod: കഴിഞ്ഞ സീസണിൽ മുംബെെ ഇന്ത്യൻസിന്റെ താരമായിരുന്നു വിഷ്ണു വിനോദ്. വിക്കറ്റ് കീപ്പർ ബാറ്റായ വിഷ്ണു ഐപിഎല്ലിലെ ആറ് ഇന്നിം​ഗ്സുകളിൽ നിന്നായി 56 റൺസാണ് നേടിയിട്ടുള്ളത്.

IPL Auction 2025: മലയാളി പൊളിയല്ലേ..! വിഷ്ണു വിനോദ് ഐപിഎൽ കളിക്കും; താരത്തെ ടീമിലെത്തിച്ച് പഞ്ചാബ്

Vishnu Vinod (Image Credits: Vishnu Vinod)

Updated On: 

24 Nov 2024 23:32 PM

ജിദ്ദ: ഐപിഎൽ മെ​ഗാ താരലേലത്തിൽ 2025 സീസണായി ഫ്രാഞ്ചെെസികൾ സ്വന്തമാക്കുന്ന ആദ്യ മലയാളി താരമായി വിഷ്ണു വിനോദ്. 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിം​ഗ്സാണ് താരത്തെ ടീമിൽ എത്തിച്ചിരിക്കുന്നത്. കൊൽക്കത്തയായിരുന്നു താരത്തിനായി ആദ്യം രം​ഗത്ത് വന്നത്. പിന്നാലെയാണ് ലേലം ചൂടുപിടിച്ചത്. പഞ്ചാബിനെ കൂടാതെ താരത്തിന് വേണ്ടി തുടക്കത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സും മുംബെെ ഇന്ത്യൻസും മുമ്പിലുണ്ടായിരുന്നു. പിന്നീട് മത്സരം മുംബെെയും പഞ്ചാബും തമ്മിലായി. ഒടുവിൽ 95 ലക്ഷം രൂപയ്ക്ക് വിഷ്ണു വിനോദിനെ ‌പ്രീത സിൻ്റ ഉടമയായ പഞ്ചാബ് കിം​ഗ്സ് സ്വന്തമാക്കുകായിരുന്നു.

 

കഴിഞ്ഞ സീസണിൽ മുംബെെ ഇന്ത്യൻസിന്റെ താരമായിരുന്നു വിഷ്ണു വിനോദ്. വിക്കറ്റ് കീപ്പർ ബാറ്റായ വിഷ്ണു ഐപിഎല്ലിലെ ആറ് ഇന്നിം​ഗ്സുകളിൽ നിന്നായി 56 റൺസാണ് നേടിയിട്ടുള്ളത്. 30 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. മുംബെെയുടെ ഭാ​ഗമായിരുന്നപ്പോൾ ​ഗുജറാത്ത് ടെെറ്റൻസിന് വേണ്ടിയാണ് വിഷ്ണു അവസാനമായി കളിച്ചത്. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടി വിഷ്ണു വിനോദ് മുമ്പ് കളത്തിലിറങ്ങിയിട്ടുണ്ട്. പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗിൽ തൃശൂർ ടൈറ്റൻസിനായി വിഷ്ണു മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ 45 പന്തില്‍ നിന്നും 139 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 17 സിക്‌സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടുന്ന ഇന്നിം​ഗ്സായിരുന്നു ഇത്. ഐപിഎല്ലിൽ കഴിവ് തെളിയിക്കാൻ സാധിക്കാതിരുന്ന വിഷ്ണുവിന് പഞ്ചാബിലൂടെ അതിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മുൻ കൊൽക്കത്ത താരം ശ്രേയസ് അയ്യരാണ് പഞ്ചാബ് കിം​ഗ്സ് ടീമിലെത്തിച്ചവരിൽ പ്രധാനി. വലം കൈയൻ ബാറ്ററെ 26.75 കോടിക്കാണ് പഞ്ചാബ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്.

ലേലത്തിലൂടെ പഞ്ചാബ് സ്വന്തമാക്കിയ താരങ്ങൾ

1. അർഷ്ദീപ് സിംഗ് (18 കോടി; RTM)

2. ശ്രേയസ് അയ്യർ (26.75 കോടി രൂപ)

3. യുസ്വേന്ദ്ര ചാഹൽ (18 കോടി രൂപ)

4. മാർക്കസ് സ്റ്റോയിനിസ് (11 കോടി രൂപ)

5. ഗ്ലെൻ മാക്സ്വെൽ (4.2 കോടി രൂപ)

6. നെഹൽ വധേര (4.2 കോടി രൂപ)

7. ഹർപ്രീത് ബ്രാർ (1.5 കോടി രൂപ)

8. വിഷ്ണു വിനോദ് (95 ലക്ഷം)

9. വിജയ്കുമാർ വൈശാഖ് (1.8 കോടി രൂപ)

10. യാഷ് താക്കൂർ (1.8 കോടി രൂപ)

മെ​ഗാ താരലേലത്തിൽ പങ്കെടുത്ത മലയാളി താരം ദേവ്‍ദത്ത് പടിക്കല്‍ അണ്‍സോള്‍ഡായി. 2 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച താരത്തെ ടീമിലെത്തിക്കാൻ ആരും തയ്യാറായില്ല. വിൽക്കപ്പെടാത്ത താരങ്ങളെ വീണ്ടും ലേലത്തിനെടുക്കും. ഓസ്ട്രേലിയക്കെതിരായ ബോർഡർ ​ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനൊപ്പമാണ് പടിക്കൽ ഉള്ളത്. പെർത്ത് ടെസ്റ്റിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത് എന്നാണ് വിലയിരുത്തൽ. ആദ്യ ഇന്നിം​ഗ്സിൽ 23 പന്ത് നേരിട്ട പടിക്കല്‍ ഡക്കായി മടങ്ങി. രണ്ടാം ഇന്നിം​ഗ്സില്‍ നേരിട്ട 71 പന്തുകളിൽ നിന്ന് 25 റൺസ് മാത്രമാണ് പടിക്കലിന് നേടാനായത്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ