5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2024: ‘എനിക്ക് ലഭിക്കേണ്ട ക്യാപ്റ്റന്‍ പദവിയാണ് ധോണിക്ക് ലഭിച്ചത്’; വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

2008ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാനേജ്‌മെന്റിന് തന്നെ ക്യാപ്റ്റനാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

IPL 2024: ‘എനിക്ക് ലഭിക്കേണ്ട ക്യാപ്റ്റന്‍ പദവിയാണ് ധോണിക്ക് ലഭിച്ചത്’; വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം
M S Dhoni Photo Credits: PTI
shiji-mk
Shiji M K | Updated On: 18 May 2024 12:25 PM

മഹേന്ദ്ര സിങ് ധോണിക്ക് ലഭിച്ച ക്യാപ്റ്റന്‍ പദവിയില്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. അക്കാലത്തെ പൊളി ബാറ്റര്‍ ആയിരുന്ന വിരേന്ദ്രന്‍ സെവാഗ് ആണ് ആ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഫീവര്‍ എഫ്എമ്മിനോട്‌ സംസാരിക്കുകയായിരുന്നു സെവാഗ്.

2008ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാനേജ്‌മെന്റിന് തന്നെ ക്യാപ്റ്റനാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് ചെന്നൈയുടെ കോര്‍ ടീം രൂപീകരിക്കുന്നതില്‍ പ്രധാനിയായിരുന്ന ഒരാളായിരുന്നു വി ബി ചന്ദ്രശേഖര്‍. അദ്ദേഹം ലേലത്തിന് മുമ്പ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ നിന്നും ഓഫര്‍ സ്വീകരിക്കരുതെന്ന് തന്നെ വിളിച്ചുപറഞ്ഞിരുന്നതായും സെവാഗ് പറഞ്ഞു.

‘വിബി ചന്ദ്രശേഖര്‍ ചെന്നൈക്കായുള്ള പ്ലെയേഴ്‌സിനെ തെരഞ്ഞെടുക്കുന്ന സമയമായിരുന്നു. അങ്ങനെ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചിട്ട് പറഞ്ഞു, നിങ്ങള്‍ ചെന്നൈക്ക് വേണ്ടി കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നിങ്ങളെ അവരുടെ ഐക്കണ്‍ പ്ലെയര്‍ ആക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ നിങ്ങള്‍ അവരുടെ ഓഫര്‍ ഒരിക്കലും സ്വീകരിക്കരുത്,’ സെവാഗ് പറയുന്നു.

അദ്ദേഹം പറഞ്ഞതുപോലെ തന്നെ ഡല്‍ഹി ഡെയര്‍ തന്നെ അവരുടെ ഐക്കണ്‍ താരമാക്കാന്‍ വേണ്ടി സമീപിച്ചു. അതുകൊണ്ട് ആ ലേലത്തില്‍ താന്‍ പങ്കെടുത്തില്ല. ലേലത്തിന്റെ ഭാഗമാകാതിരുന്നത് കൊണ്ട് തന്നെ ചെന്നൈ എംഎസ് ധോണിയെ ക്യാപ്റ്റനാക്കി. താന്‍ ലേലത്തില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ ക്യാപ്റ്റനാവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഐപിഎല്ലിലെ ഏറ്റവും നിര്‍ണായക പോരാട്ടമാണ് ഇന്ന് നടക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് മത്സരം. ഈ മത്സരം ഇരുടീമുകള്‍ക്കും നോക്കൗട്ട് കൂടിയാണ്, അതിന് കാരണം ജയിക്കുന്നവര്‍ പ്ലേഓഫിലേക്ക് കടക്കും, തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്യും.

സിഎസ്‌കെ തോറ്റാല്‍ ധോണിയുടെ അവസാന മത്സരം കൂടിയാകും ഇത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ധോണി മത്സരിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. അങ്ങനെ കളിക്കാതിരുന്നാല്‍ ധോണിക്ക് ഒരു വിരമിക്കല്‍ മത്സരം പോലും കിട്ടില്ലെന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.

ഈ സീസണ്‍ കഴിഞ്ഞാല്‍ ധോണിക്ക് വിരമിക്കാനുള്ള സാധ്യതയും ശക്തമാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ധോണി ക്യാപ്റ്റന്‍ സ്ഥാനം റുതുരാജ് ഗെയ്ക്വാദിന് നല്‍കിയതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്.