Virender Sehwag Divorce: 20 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി സെവാഗ്? ഇൻസ്റ്റയിൽ അൺഫോളോ ചെയ്ത് ദമ്പതികൾ
Virender Sehwag reportedly separates from wife Aarti Ahlawat: മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിലേക്ക് നീങ്ങുകയാണെന്നും കുടുംബവൃത്തങ്ങൾ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും വേർപിരിയുന്നതായി റിപ്പോർട്ട്. 20 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഇരുവരും പരസ്പരം ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതും വാർത്തകളിൽ ഇടം പിടിച്ചത് . ഇതോടെ വാർത്തകൾ ശരിവെക്കുന്ന ചില സൂചനകൾ പുറത്തുവന്നു. മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിലേക്ക് നീങ്ങുകയാണെന്നും കുടുംബവൃത്തങ്ങൾ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2000-ത്തിന്റെ തുടക്കത്തിലാണ് സെവാഗും ആരതിയും പ്രണയത്തിലാകുന്നത്. തുടർന്ന് അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വസതിയിൽ വിവാഹിതരാകുകയായിരുന്നു. 2004-ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ആര്യവീർ, വേദാന്ത് എന്നീ രണ്ട് ആൺമക്കളുണ്ട്. കഴിഞ്ഞ് കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ സെവാഗ് പങ്കുവയ്‌ക്കുന്ന ചിത്രങ്ങളിലൊന്നും ആരതിയെ കണ്ടിരുന്നില്ല. ഇത് ആരാധകർക്കിടയിൽ സംശയങ്ങൾക്ക് വഴിവച്ചിരുന്നു. അതിനിടെയിലാണ് രണ്ടാഴ്ച മുമ്പ് പാലക്കാട്ടെ വിശ്വ നാഗയക്ഷി ക്ഷേത്രത്തില്‍ സെവാഗ് ദർശനം നടത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലായ സന്ദർശനത്തിന് താരം ഒറ്റയ്ക്കായിരുന്നു എത്തിയത്.
Also Read: താൻ ഗംഭീറിനെക്കാൾ റൺസെടുത്തത് അദ്ദേഹത്തെ അസ്വസ്ഥനാക്കി; ഭീഷണിപ്പെടുത്തി; ആരോപണവുമായി മനോജ് തിവാരി
എന്നാൽ അതേസമയം വേർപിരിയൽ സംബന്ധിച്ച് ദമ്പതികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണറായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഇതുവരെ 104 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.