5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: കഴിഞ്ഞ 40 ടെസ്റ്റുകളിൽ കോലിയുടെ ബാറ്റിംഗ് ശരാശരി വളരെ മോശം; കണക്കുകൾ നിരത്തി സോഷ്യൽ മീഡിയ

Virat Kohlis Batting Average For The Last 40 Tests: അവസാന 40 ടെസ്റ്റുകളിൽ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരി വളരെ മോശമെന്ന് കണക്കുകൾ. ടെസ്റ്റ് കരിയറിൽ ഇന്ത്യയുടെ മികച്ച താരങ്ങളെ കണക്കിലെടുത്താൽ ഈ പട്ടികയിൽ ഏറ്റവും മോശമാണ് കോലിയുടെ ശരാശരി.

Virat Kohli: കഴിഞ്ഞ 40 ടെസ്റ്റുകളിൽ കോലിയുടെ ബാറ്റിംഗ് ശരാശരി വളരെ മോശം; കണക്കുകൾ നിരത്തി സോഷ്യൽ മീഡിയ
വിരാട് കോലിImage Credit source: PTI
abdul-basith
Abdul Basith | Updated On: 07 Jan 2025 17:37 PM

കഴിഞ്ഞ 40 ടെസ്റ്റുകളിൽ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരി വളരെ മോശം. ടെസ്റ്റ് കരിയറിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇന്ത്യൻ താരങ്ങളെ പരിഗണിക്കുമ്പോൾ ഏറ്റവും മോശമാണ് കോലിയുടെ (Virat Kohli) ബാറ്റിംഗ് ശരാശരി. കൊവിഡ് ഇടവേളയ്ക്ക് ശേഷം കളിച്ച ടെസ്റ്റുകളിലും കോലിയുടെ ശരാശരി വളരെ മോശമാണെന്ന് കണക്കുകൾ നിരത്തി സോഷ്യൽ മീഡിയ പറയുന്നു.

കഴിഞ്ഞ 40 ടെസ്റ്റുകളിൽ നിന്ന് കോലിയുടെ ബാറ്റിംഗ് ശരാശരി 32.29 ആണ്. ടെസ്റ്റ് കരിയറിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള ബാറ്റർമാർക്ക് ആർക്കും കരിയറിൻ്റെ ഒരു സമയത്തും ഇത്തരം ഒരു മോശം അവസ്ഥയുണ്ടായിട്ടില്ല. 40 ടെസ്റ്റുകളിൽ 33.30 ശരാശരിയുള്ള ചേതേശ്വർ പൂജാരയാണ് പട്ടികയിൽ രണ്ടാമത്. കൊവിഡ് ഇടവേളയ്ക്ക് ശേഷം കളിച്ച 37 ടെസ്റ്റുകളിൽ കോലിയുടെ ശരാശരി 32.09 ആണ്. ഇക്കാലയളവിൽ ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള ഇന്ത്യൻ ബാറ്റർമാരുടെ ശരാശരി 31.15. ഈ സമയത്ത് ആഗോളതലത്തിൽ ബാറ്റർമാരുടെ ശരാശരി ഇതിലും മോശമാണ്. 29.87 ആണ് ആദ്യ ഏഴ് സ്ഥാനക്കാരായ ബാറ്റർമാരുടെ ടെസ്റ്റ് ബാറ്റിംഗ് ശരാശരി.

ബോർഡർ – ഗവാസ്കർ ട്രോഫിയിൽ ഒരു സെഞ്ചുറിയൊഴികെ ബാക്കിയെല്ലാ ഇന്നിംഗ്സിലും കോലി പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ 9 ഇന്നിംഗ്സിൽ നിന്ന് 23.75 ശരാശരിയിൽ വെറും 190 റൺസാണ് കോലി നേടിയത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ കോലി 100 റൺസ് നേടി പുറത്താവാതെ നിന്നിരുന്നു. ഈ ഇന്നിംഗ്സ് മാറ്റിനിർത്തിയാൽ ബാക്കി എട്ട് ഇന്നിംഗ്സിൽ നിന്ന് താരത്തിൻ്റെ സമ്പാദ്യം 90 റൺസ്.

Also Read : Two Tier Test System : ടെസ്റ്റ് ക്രിക്കറ്റിൽ ‘ടയർ 2’ പരീക്ഷിക്കാൻ ഐസിസി; പുതിയ സിസ്റ്റത്തിന്റെ പ്രേരണയും, വെല്ലുവിളികളും

പെർത്തിൽ നടന്ന ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ അഞ്ച് റൺസെടുത്താണ് കോലി പുറത്തായത്. അഡലെയ്ഡിൽ നടന്ന പിങ്ക് ടെസ്റ്റിൽ 7, 11 എന്നിങ്ങനെയായിരുന്നു താരത്തിൻ്റെ സ്കോറുകൾ. ഗാബ്ബയിൽ നടന്ന അടുത്ത ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ കോലി മൂന്ന് റൺസെടുത്ത് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ താരം ബാറ്റിംഗിനിറങ്ങിയില്ല. മെൽബൺ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിലാണ് പിന്നെ കോലി രണ്ടക്കം കടന്നത്. ആദ്യ ഇന്നിംഗ്സിൽ 36 റൺസെടുത്ത് താരം പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ നേടിയത് വെറും അഞ്ച് റൺസ്. സിഡ്നിയിലെ അവസാന ടെസ്റ്റിൽ 17, 6 എന്നീ സ്കോറുകളോടെ കോലി ഓസ്ട്രേലിയൻ പര്യടനം അവസാനിച്ചു.

ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ സമാപിച്ചു. ന്യൂസീലൻഡിനെതിരെ നാട്ടിലും ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിലും പരമ്പര കൈവിട്ടതോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 20നാണ് ഈ പര്യടനം ആരംഭിക്കുക. പുതിയ സൈക്കിൾ തുടങ്ങുന്നതിനാൽ രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ തുടങ്ങിയവർക്ക് ടീമിൽ അവസരം കിട്ടുമോ എന്ന് കണ്ടറിയണം. കോലി ടീമിൽ തുടരുമെന്നും രോഹിതിനെ ഇനി പരിഗണിക്കില്ലെന്നുമാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.