IPL 2025: മുന്നില്‍ കത്തിച്ച മെഴുകുതിരികള്‍, ധ്യാനനിരതനായി വിരാട് കോഹ്ലി; മെഡിറ്റേഷന്‍ വീഡിയോ വൈറല്‍

Virat Kohli: സോഷ്യൽ മീഡിയയുമായുള്ള തന്റെ ബന്ധം ഇപ്പോൾ അൽപ്പം സങ്കീർണ്ണമാണെന്ന് നാഗ്‌സിനോട് കോഹ്ലി പറഞ്ഞു. സമീപകാലത്ത് സോഷ്യൽ മീഡിയയുമായുള്ള ഇടപെടൽ ഗണ്യമായി കുറച്ചെന്നും താരം വെളിപ്പെടുത്തി

IPL 2025: മുന്നില്‍ കത്തിച്ച മെഴുകുതിരികള്‍, ധ്യാനനിരതനായി വിരാട് കോഹ്ലി; മെഡിറ്റേഷന്‍ വീഡിയോ വൈറല്‍

വിരാട് കോഹ്ലി

jayadevan-am
Published: 

15 Apr 2025 17:06 PM

പിഎല്‍ 2025 സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് വിരാട് കോഹ്ലി. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ താരം നിലവില്‍ അഞ്ചാമതുണ്ട്. ആറു മത്സരങ്ങളില്‍ നിന്ന് 248 റണ്‍സാണ് കോഹ്ലി നേടിയത്. ഒടുവില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ താരം പുറത്താകാതെ 45 പന്തില്‍ 62 റണ്‍സെടുത്തിരുന്നു. ബാറ്റ് ചെയ്യുന്നതിനിടെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാന്‍ കോഹ്ലി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സഞ്ജു ഹൃദയമിടിപ്പ് പരിശോധിക്കുകയും കുഴപ്പമില്ലെന്ന് പറയുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് ബാറ്റിങ് പുനഃരാരംഭിച്ച താരം ആര്‍സിബിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

ഇപ്പോഴിതാ, കോഹ്ലിയുടെ മറ്റൊരു വീഡിയോ വൈറലാവുകയാണ്. ആര്‍സിബിയോടൊപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഡാനിഷ് സെയ്തിനൊപ്പം കോഹ്ലി മെഡിറ്റേഷന്‍ ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ‘മിസ്റ്റര്‍ നാഗ്‌സ്’ എന്ന പേരിലാണ് ഡാനിഷ് അറിയപ്പെടുന്നത്. കത്തിച്ചുവച്ച മെഴുകുതിരികള്‍ക്ക് മുന്നില്‍ കോഹ്ലി നാഗ്‌സിനെ മെഡിറ്റേഷന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

സോഷ്യൽ മീഡിയയുമായുള്ള ബന്ധം

സോഷ്യൽ മീഡിയയുമായുള്ള തന്റെ ബന്ധം ഇപ്പോൾ അൽപ്പം സങ്കീർണ്ണമാണെന്ന് നാഗ്‌സിനോട് കോഹ്ലി പറഞ്ഞു. സമീപകാലത്ത് സോഷ്യൽ മീഡിയയുമായുള്ള ഇടപെടൽ ഗണ്യമായി കുറച്ചെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഭാവിയിൽ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ ഇടപഴകാൻ സാധ്യതയുണ്ടെന്നും കോഹ്‌ലി പറഞ്ഞു.

Read Also : Rishabh Pant : പന്തിന് 28 വയസ്സിൽ ആസ്തി 100 കോടി, ഐപില്ലിന് 27 കോടി, കൈനിറയെ സമ്പത്ത്

പ്രതീക്ഷയില്‍ ആര്‍സിബി

ഇതുവരെ ഐപിഎല്‍ കിരീടം നേടാനാകാത്തതിന്റെ നാണക്കേട് ഇത്തവണ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി. സീസണില്‍ ഇതുവരെ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. ആറു മത്സരങ്ങളില്‍ നാലും ജയിച്ചു. രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്.

എന്നാലും ഓംലെറ്റ് എങ്ങനെ ഓംലെറ്റായി?
ഉപ്പിലിട്ടത് കഴിച്ചാൽ ഗുണങ്ങൾ പലത്
കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ
താരനെ അകറ്റാൻ ഇത്ര എളുപ്പമോ?