Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ

Virat Kohli Watch Collection : കാഷ്വൽ വസ്ത്രധാരണത്തിലാണ് കൂടുതൽ സമയം വിരാട് കോലിയെ കാണപ്പെടാറുള്ളത്. എന്നാൽ താരം ധരിക്കുന്ന വാച്ചുകൾ ഒരിക്കലും കാഷ്വൽ അല്ല ക്ലാസിക്കാണെന്ന് തന്നെ പറയേണ്ടി വരും.

Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ

Virat Kohli

Published: 

17 Jan 2025 23:59 PM

പൊതുവെ ക്രിക്കറ്റ് സിനിമ താരങ്ങൾക്ക് ഏറെ കമ്പം ആഢംബര വാഹനങ്ങൾ സ്വന്തമാക്കുക എന്നാണ്. ചിലർക്ക് വിലയേറിയ ബൈക്കുകൾ വാങ്ങി സൂക്ഷിക്കുക എന്ന സ്വഭാവമുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണിയുടെ ഭവനത്തിൽ സൂപ്പർ ബൈക്കുകളുടെ വലിയ കളക്ഷൻ തന്നെ ഉണ്ട്. എന്നാൽ ഇന്ത്യയുടെ വെറ്ററൻ ക്രിക്കറ്റ് താരം ഇതിൽ നിന്നുമെല്ലാം വ്യത്യസ്തനാണ്. ആഢംബര വാച്ചുകളോടാണ് വിരാട് കോലിക്ക് ഭ്രമമുള്ളത്.

അവയുടെ വില കേട്ടാൽ ചിലപ്പോൾ ഞെട്ടി പോകും. 45 ലക്ഷം രൂപ വരെ വില വരും. അതായത് ഒരു ബെൻസ് എ ക്ലാസ് ലിമോസിൻ കാറിൻ്റെ വില വരും വിരാട് കോലിയുടെ കളക്ഷനുകളിൽ ഒരു വാച്ചുകളിൽ ഒന്നിൻ്റെ വില. മറ്റ് സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളിലാണ് അത്യാഢംബർ വാച്ചുകൾ വിരാട് കോലിയുടെ കൈയ്യിൽ കിടക്കുന്നത് കാണാൻ ഇടയായത്. തുടർന്ന് ആ വാച്ചുകളുടെ വില പരിശോധിക്കുമ്പോഴാണ് എല്ലാവരും ഞെട്ടി പോയത്. ആ വാച്ചുകളുടെ വില ഒന്ന് പരിശോധിക്കാം:

ALSO READ : Virat Kohli Restaurant: തീപിടിച്ച വിലയാണല്ലോ കോലി ഇത്; ഒരു പ്ലേറ്റ് ചോളത്തിന് 525 രൂപ

1. റോളെക്സ് കോസ്മോഗ്രാഫ് ഡയറ്റോണ

45,36,000 റോളെക്സ് കോസ്മോഗ്രാഫ് ഡയറ്റോണ എന്ന വാച്ചിൻ്റെ വില. ലോകത്തിലെ ഏറ്റവും വിലയേറിയ വാച്ചുകളിൽ ഒന്നാണിത്

2. റോളെക്സ് കോസ്മോഗ്രാഫ് ഡയറ്റോണ 116500LN

12 ലക്ഷം രൂപയാണ് റോളെക്സ് കോസ്മോഗ്രാഫ് ഡയറ്റോണ 116500LN എന്ന വാച്ചിൻ്റെ വില. ഓയ്സ്റ്റർ സ്റ്റീലിൽ നിർമിച്ചിട്ടുള്ള വാച്ചിന് 40എംഎം ഡയലാണുള്ളത്.

3. റോളെക്സ് ഒയ്സ്റ്റർ പെർപെച്വൽ 41എംഎം ഗ്രീൻ ഡയൽ

അഞ്ച് ലക്ഷം രൂപയാണ് റോളെക്സ് ഒയ്സ്റ്റർ പെർപെച്വൽ 41എംഎം ഗ്രീൻ ഡയൽ എന്ന വാച്ചിൻ്റെ വില. പച്ച നിറത്തിലുള്ള ഡയലാണ് ഈ വാച്ചിൻ്റെ പ്രത്യേകത

4. റോളെക്സ് സ്കൈ-ഡ്വെല്ലർ

12 ലക്ഷം രൂപയാണ് ഈ വാച്ചിൻ്റെയും വില. 42എംഎം ഒയ്സ്റ്റർ സ്റ്റീൽ മെറ്റീരിയലാണ് വാച്ചിനുള്ളത്.

ഇതിൽ ഒതുങ്ങില്ല വിരാട് കോലിയുടെ വാച്ച കളക്ഷൻ അത്യാഢംബര നിരവിധി വാച്ചുകൾ താരത്തിൻ്റെ പക്കലുണ്ട്.

Related Stories
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ