Virat Kohli: ‘എന്നോട് ചോദിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്’; മക്കളുടെ ചിത്രങ്ങളെടുത്ത മാധ്യമപ്രവര്‍ത്തകയോട് കോലി
Virat Kohli Get Angry With Journalist at the Melbourne Airport: ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു കോലി യാത്ര ചെയ്തിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലെത്തിയ കുടുംബത്തിന്റെ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക പകര്‍ത്തുകയായിരുന്നു.
സ്വകാര്യത കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മയുടെയും സ്ഥാനം. മക്കളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്നതില്‍ ഇരുവരും എപ്പോഴും ജാഗ്രത പുലര്‍ത്താറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയോട് ദേഷ്യപ്പെടുന്ന കോലിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നാലാം ടെസ്റ്റിനായി കോലി മെല്‍ബണിലേക്ക് പോകുംവഴിയാണ് സംഭവം നടക്കുന്നത്.
ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു കോലി യാത്ര ചെയ്തിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലെത്തിയ കുടുംബത്തിന്റെ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക പകര്‍ത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കോലി ഉടന്‍ തന്നെ അവരെ സമീപിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
Also Read: INDW vs WIW : റെക്കോർഡ് ഫിഫ്റ്റിയുമായി റിച്ച ഘോഷ്; വെസ്റ്റ് ഇൻഡീസിനെ തകർത്ത് പരമ്പര ഇന്ത്യക്ക്
‘കുട്ടികള്‍ക്കൊപ്പം പോകുമ്പോള്‍ എനിക്ക് സ്വകാര്യത ആവശ്യമാണ്. എന്നോട് അനുവദാം ചോദിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്,’ എന്നാണ് കോലി മാധ്യമപ്രവര്‍ത്തകയോട് പ്രതികരിച്ചത്. എന്നാല്‍ കോലിയുടെയും കുടുംബത്തിന്റെയും ദൃശ്യങ്ങളെടുക്കാനെത്തിയതല്ല മാധ്യമപ്രവര്‍ത്തകയെന്നും ഓസ്‌ട്രേലിയന്‍ താരം സ്‌കോട്ട് ബോളണ്ടിന്റെ പ്രതികരണം എടുക്കാനെത്തിയതാണ് അവരെന്നുമാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Indian cricket superstar Virat Kohli has been involved in a fiery confrontation at Melbourne Airport. @theodrop has the details. https://t.co/5zYfOfGqUb #AUSvIND #7NEWS pic.twitter.com/uXqGzmMAJi
— 7NEWS Melbourne (@7NewsMelbourne) December 19, 2024
ബോളണ്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അതുവഴി കടന്നുപോയ കോലി തെറ്റിധരിക്കുകയായിരുന്നുവെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കോലി വിമാനത്താവളത്തിന് പുറത്തെത്തിയ ഉടന്‍ തന്നെയാണ് ബോളണ്ട് മടങ്ങിയതെന്നും ഈ സമയം മാധ്യമങ്ങള്‍ ഇന്ത്യന്‍ താരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഡിസംബര്‍ 26നാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ നാലാം മത്സരം മെല്‍ബണില്‍ വെച്ച് നടക്കുന്നത്.
അതേസമയം, വിരാട് കോലി കുടുംബത്തോടൊപ്പം യുകെയിലേക്ക് താമസം മാറാന്‍ ആലോചിക്കുന്നതായി കോലിയുടെ ആദ്യകാല പരിശീലകനാ. രാജ്കുമാര്‍ ശര്‍മ. ലണ്ടനില്‍ വീടെടുത്ത് മാറാന്‍ കോലിക്ക് താത്പര്യമുണ്ടെന്നാണ് രാജ്കുമാര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്.
വിരാടിന് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ലണ്ടനില്‍ പോയി താമസിക്കാന്‍ താത്പര്യമുണ്ട്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കോലി ഇപ്പോള്‍ കാഴ്ച്ചവെക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ കോലി സെഞ്ചുറി നേടിയിരുന്നു. അടുത്ത മത്സരങ്ങളില്‍ കോലി രണ്ട് സെഞ്ചുറികള്‍ കൂടി നേടുമെന്നാണ് തനിക്ക് തോന്നുന്നതെന്നുമാണ് രാജ്കുമാര്‍ പറഞ്ഞത്.