5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli : വിരാട് കോലിയ്ക്ക് അവിശ്വസനീയ പതനം; ഐസിസി റാങ്കിംഗിൻ്റെ ആദ്യ 20ൽ നിന്ന് പുറത്ത്

Virat Kohli Drops to 22nd Place : ഐസിസി ടെസ്റ്റ് റാങ്കിംഗിൽ അവിശ്വസനീയ പതനവുമായി വിരാട് കോലി. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ വിരാട് കോലി ആദ്യ 20ൽ നിന്ന് പുറത്തായി. 2014 ഡിസംബറിന് ശേഷം ഇതാദ്യമായാണ് കോലിയുടെ റാങ്കിംഗ് ഇത്ര മോശമാവുന്നത്.

Virat Kohli : വിരാട് കോലിയ്ക്ക് അവിശ്വസനീയ പതനം; ഐസിസി റാങ്കിംഗിൻ്റെ ആദ്യ 20ൽ നിന്ന് പുറത്ത്
വിരാട് കോലി (Image Credits – PTI)
abdul-basithtv9-com
Abdul Basith | Published: 06 Nov 2024 15:26 PM

ഐസിസി റാങ്കിംഗിൽ അവിശ്വസനീയ വീഴ്ചയുമായി വിരാട് കോലി. ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ 20ൽ നിന്ന് കോലി പുറത്തായി. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനങ്ങളാണ് താരത്തിൻ്റെ റാങ്കിംഗിൽ പ്രതിഫലിച്ചത്. പരമ്പരയിൽ ആകെ 93 റൺസ് മാത്രമേ കോലിക്ക് നേടാൻ കഴിഞ്ഞിരുന്നുള്ളൂ. 2014 ഡിസംബറിന് ശേഷം ഇതാദ്യമായാണ് കോലിയുടെ റാങ്കിംഗ് ഇത്ര മോശമാവുന്നത്.

കിവീസിനെതിരായ പരമ്പരയോടെ 8 സ്ഥാനങ്ങൾ പിന്നിലേക്കിറങ്ങി നിലവിൽ 22ആം സ്ഥാനത്താണ് കോലി. 655 ആണ് കോലിയുടെ റേറ്റിംഗ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 26ആം സ്ഥാനത്താണ്. രണ്ട് സ്ഥാനങ്ങൾ പിന്നിലേക്കിറങ്ങിയ രോഹിതിൻ്റെ റേറ്റിംഗ് 629 ആണ്. 903 റേറ്റിംഗുമായി ഇംഗ്ലണ്ട് താരം ജോ റൂട്ട് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണ് രണ്ടാമത്. 80 ആണ് വില്ല്യംസണിൻ്റെ റേറ്റിംഗ്. ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിനെ മറികടന്ന് ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക് മൂന്നാം സ്ഥാനത്തെത്തി. ബ്രൂക്കിന് 778ഉം ജയ്സ്വാളിന് 777ഉമാണ് റേറ്റിംഗ്.

Also Read : Virat Kohli: ഇൻസ്റ്റഗ്രാം പോസ്റ്റിന് 11 കോടി, ക്രിക്കറ്റിൽ നിന്ന് 7 കോടി; തീരുന്നില്ല കോഹ്ലിയുടെ ആസ്തി

ഇന്ത്യൻ ടീമിൽ ഋഷഭ് പന്താണ് റാങ്കിംഗിൽ ഏറെ നേട്ടമുണ്ടാക്കിയത്. മൂന്നാം ടെസ്റ്റിലെ രണ്ട് അർധസെഞ്ചുറികളുടെ കരുത്തിൽ പന്ത് ആറാം സ്ഥാനത്തെത്തി. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പന്തിൻ്റെ നേട്ടം. ന്യൂസീലൻഡ് ഓൾറൗണ്ടർ ഡാരിൽ മിച്ചൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്താണ്. ശുഭ്മൻ ഗിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 20ആം റാങ്കിൽ നിന്ന് 16ആം റാങ്കിലെത്തി. വില്ല്യംസണ് പകരം ടീമിലെത്തി മാൻ ഓഫ് ദി സീരീസായ ന്യൂസീലൻഡ് താരം വിൽ യങ് 29 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 44ആം സ്ഥാനത്തെത്തി.

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0നാണ് തകർന്നത്. മൂന്ന് മത്സരങ്ങളിലും ആധികാരികമായി വിജയിച്ച ന്യൂസീലൻഡ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകളും താറുമാറിലാക്കി. ഇതോടൊപ്പം പല റെക്കോർഡുകളും ന്യൂസീലൻഡ് സ്ഥാപിച്ചു. ഇന്ത്യയാവട്ടെ പല നാണം റെക്കോർഡുകളിലും ഭാഗമാവുകയും ചെയ്തു. വരുന്ന ബോർഡർ – ഗവാസ്കർ ട്രോഫിയിലെ പ്രകടനങ്ങളനുസരിച്ച് ഇന്ത്യൻ ടീമിൽ പല മാറ്റങ്ങളുമുണ്ടാവുമെന്നാണ് സൂചനകൾ.

Latest News