5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vinod Kambli: പണം നൽകിയില്ല, കാംബ്ലിയുടെ ഐഫോൺ കടയുടമ കൊണ്ടുപോയി; വീടും നഷ്ടമാകുമെന്ന് ഭാര്യ

Vinod Kambli Faces Financial Crisis: നേരത്തേ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വെെദ്യസഹായത്തിനടക്കം കാംബ്ലി ബുദ്ധിമുട്ട് നേരിട്ടിരുന്നു. ചികിത്സയ്ക്കായി മുൻ ക്രിക്കറ്റ് താരങ്ങളടക്കം നിരവധിയാളുകൾ അദ്ദേഹത്തിന് സമ്പാത്തിക സഹായവുമായി എത്തിയിരുന്നു.

Vinod Kambli: പണം നൽകിയില്ല, കാംബ്ലിയുടെ ഐഫോൺ കടയുടമ കൊണ്ടുപോയി; വീടും നഷ്ടമാകുമെന്ന് ഭാര്യ
Vinod KambliImage Credit source: PTI
athira-ajithkumar
Athira CA | Published: 02 Jan 2025 14:03 PM

മുംബൈ: മദ്യപാനത്തെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകൾ മൂലം നട്ടം തിരിഞ്ഞ് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. കഴിഞ്ഞ ആറ് മാസമായി വിനോദ് കാംബ്ലി ഫോണില്ലാതെയാണ് ജീവിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. പണം നൽകാത്തതിനെ തുടർന്ന് വിനോദ് കാംബ്ലിയുടെ ഐഫോൺ ക‌ടയുടമകൾ കൊണ്ടുപോയി. കേടുവന്ന ഐഫോണിന്റെ തകരാർ പരിഹരിച്ചതിന്റെ ഭാ​ഗമായി 15,000 രൂപ മുൻതാരം കടക്കാർക്ക് നൽകാനുണ്ടായിരുന്നു. ഇത് നൽകാത്തനിനെ തുടർന്നാണ് കടക്കാരൻ ഐഫോണുമായി മടങ്ങിയത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് താനെയിലെ ആക്രിതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാംബ്ലി, കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

താരത്തിന് മൂത്രനാളിൽ അണുബാധയുണ്ടായതായും തലച്ചോറിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയിരുന്നു. ക്ലാംബ്ലിയുടെ ഓർമ്മശക്തി കുറയുന്നതായും ഡോക്ടർമാർ കണ്ടെത്തി. വിനോദ് കാംബ്ലിയുടെ ചികിത്സക്കായി ആശുപത്രിയിൽ മറ്റ് പലരുമാണ് പണം അടച്ചതെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഒരു കാലത്ത് 13 കോടി രൂപയുടെ ആസ്തി‌ ഉണ്ടായിരുന്ന കാംബ്ലി, ഇപ്പോൾ കുടുംബത്തിൻ്റെ ദെെനംദിന ചെലവുകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) പെൻഷനെയാണ് ആശ്രയിക്കുന്നത്. പ്രതിമാസം 30,000 രൂപയാണ് 52-കാരനായ താരത്തിന് ലഭിക്കുന്നത്. അടുത്തിടെ താരത്തിന് രാഷ്ട്രീയ കക്ഷികൾ സാമ്പത്തിക സഹായവും നൽകുന്നുണ്ട്.

ഉടൻ തന്നെ കുടുംബം താമസിക്കുന്ന വീട് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് ന്യൂസ് 18-നോട് പ്രതികരിച്ചു. ഹൗസിം​ഗ് സൊസെെറ്റിയിലേക്ക് ഏകദേശം 18 ലക്ഷത്തോളം രൂപ മെയിന്റനൻസ് ഫീസായി നൽകാനുണ്ട്. ഈ തുക തിരികെ ലഭിക്കാനായി ഹൗസിം​ഗ് സൊസൈറ്റി കേസ് നടത്തുകയാണെന്നും, പണം തിരിച്ച് നൽകാൻ സാധിച്ചില്ലെങ്കിൽ അടുത്ത് തന്നെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവരുമെന്നും കാംബ്ലിയുടെ ഭാര്യ പ്രതികരിച്ചു. ഒരു രാഷ്ട്രീയ പാർട്ടി മെയിന്റനൻസ് ഫീസായി നൽകാനാൻ 5 ലക്ഷം രൂപ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഈ തുക കൊണ്ട് കുടിശ്ശിക തീർക്കൽ അപപര്യാപ്തമാണെന്നും ആൻഡ്രിയ ഹെവിറ്റ് വ്യക്തമാക്കി.

നേരത്തേ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വെെദ്യസഹായത്തിനടക്കം കാംബ്ലി ബുദ്ധിമുട്ട് നേരിട്ടിരുന്നു. ചികിത്സയ്ക്കായി മുൻ ക്രിക്കറ്റ് താരങ്ങളടക്കം നിരവധിയാളുകൾ അദ്ദേഹത്തിന് സമ്പാത്തിക സഹായവുമായി എത്തിയിരുന്നു. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന കാംബ്ലിയെ ബുധനാഴ്ച ഉച്ചയോടെയാണ് ഡിസ്ചാർജ് ചെയ്തത്. മദ്യപാനിയായ താരം ആളുകൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകരുതെന്നും, ജീവിതം നശിപ്പിക്കാൻ അതു മതിയെന്നും, താൻ ആ ദുശീലം അവസാനിപ്പിക്കുകയാണെന്നും പുതുവത്സരത്തിൽ പ്രതികരിച്ചു. താരത്തിന്റെ ആരോ​ഗ്യം മെച്ചപ്പെട്ടെങ്കിലും തുടർ ചികിത്സ ആവശ്യമാണെന്ന് ഡോ ദ്വിവേദി പറഞ്ഞു.