5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vinod Kambli : സച്ചിന് നന്ദി, മോശം ആരോഗ്യാവസ്ഥയിലും വിനോദ് കാംബ്ലി പറയുന്നു

Vinod Kambli Health Updates : തലച്ചോറില്‍ രക്തം കട്ടിപിടിച്ചതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ആരോഗ്യനില മോശമായിരുന്നെങ്കിലും ഇപ്പോള്‍ മെച്ചപ്പെട്ടു. മൂത്രാശയ ബാധയും കാംബ്ലിയെ അലട്ടുന്നുണ്ട്. അകൃതി ആശുപത്രിയിലാണ് മുന്‍ ക്രിക്കറ്റ് താരം ചികിത്സയില്‍ കഴിയുന്നത്

Vinod Kambli : സച്ചിന് നന്ദി, മോശം ആരോഗ്യാവസ്ഥയിലും വിനോദ് കാംബ്ലി പറയുന്നു
വിനോദ് കാംബ്ലി Image Credit source: social media
jayadevan-am
Jayadevan AM | Published: 24 Dec 2024 23:44 PM

ന്റെ ബാല്യകാല സുഹൃത്ത് സച്ചിന്‍ തെണ്ടുല്‍ക്കറിന് നന്ദി പറഞ്ഞ് വിനോദ് കാംബ്ലി. ‘സച്ചിന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി’യെന്നാണ് കാംബ്ലി പറഞ്ഞത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടിപിടിച്ചതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ആരോഗ്യനില മോശമായിരുന്നെങ്കിലും ഇപ്പോള്‍ മെച്ചപ്പെട്ടു. മൂത്രാശയ ബാധയും കാംബ്ലിയെ അലട്ടുന്നുണ്ട്. അകൃതി ആശുപത്രിയിലാണ് മുന്‍ ക്രിക്കറ്റ് താരം ചികിത്സയില്‍ കഴിയുന്നത്.

“ഞാന്‍ സുഖം പ്രാപിച്ച് വരികയാണ്. ഞാൻ ക്രിക്കറ്റ് ഉപേക്ഷിക്കില്ല. ഞാൻ അടിച്ച സെഞ്ചുറികളുടെയും ഡബിൾ സെഞ്ചുറികളുടെയും എണ്ണം ഞാൻ ഓർക്കുന്നു. ഞങ്ങള്‍ മൂന്ന് ഇടംകൈയ്യന്മാരാണ് കുടുംബത്തിലുണ്ടായിരുന്നത്. സച്ചിൻ ടെണ്ടുൽക്കറുടെ അനുഗ്രഹം എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തോട് നന്ദിയുണ്ട്,” വിനോദ് കാംബ്ലി എഎൻഐയോട് പറഞ്ഞു.

നിരവധി മെഡിക്കല്‍ പരിശോധനയ്ക്ക് താരത്തെ വിധേയനാക്കിയിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് കാംബ്ലിയെ ചികിത്സിക്കുന്ന ഡോക്ടര്‍ വിവേക് ത്രിവേദിയാണ് അറിയിച്ചത്. അദ്ദേഹത്തിന്‌ ആജീവനാന്ത സൗജന്യ ചികിത്സ നൽകാൻ ആശുപത്രി ഇൻചാർജ് എസ് സിംഗ് തീരുമാനിച്ചതായും വിവേക് ത്രിവേദി വെളിപ്പെടുത്തി. കാംബ്ലിയുടെ ആരാധകനായ ആശുപത്രി ഉടമയാണ്‌ താരത്തെ ആശുപത്രിയില്‍ എത്തിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇദ്ദേഹത്തെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. 2013ല്‍ രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു അന്ന് ചികിത്സയ്ക്ക് സഹായിച്ചത്. ഈ മാസം ആദ്യം കാംബ്ലിയും സച്ചിനും മുംബൈയില്‍ ഒരു പൊതുപരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. പരിശീലകന്‍ രമാകാന്ത് അച്രേക്കറുടെ സ്മാരകം ശിവാജി പാർക്കിൽ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. ഏറെ ക്ഷീണിതനായാണ് അന്ന് കാംബ്ലിയെ കാണപ്പെട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് അന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read Also : പൊരുതാന്‍ പോലുമാകാതെ വെസ്റ്റ് ഇന്‍ഡീസ് കീഴടങ്ങി, വനിതാ ഏകദിന പരമ്പര ഇന്ത്യയ്ക്ക്‌

വേദിയില്‍ ഇരിക്കുന്ന വിനോദ് കാംബ്ലിയുടെ അരികിലേക്ക് സച്ചിനെത്തി കൈകൊടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങി നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ കാംബ്ലിയുടെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ചിരുന്നു. 1983 ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങള്‍ കാംബ്ലിയെ സഹായിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു.

കാംബ്ലിയെ ഒരു മാസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂത്രാശയ സംബന്ധമായ രോഗമാണ് തന്നെ അലട്ടുന്നതെന്ന് കാംബ്ലി പിന്നീട്‌ വിക്കി ലാൽവാനിയുടെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഭാര്യയും മക്കളും തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണെന്നും കാംബ്ലി വെളിപ്പെടുത്തി. 1993-2000 കാലയളവിൽ ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കാംബ്ലി കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന താരമാകുമെന്ന് കരുതിയിടത്ത് നിന്ന് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ പതനം. മദ്യപാനം അടക്കമുള്ള ദുശീലങ്ങളും താരത്തിന്റെ കരിയര്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.