വെള്ളി മെഡല്‍ നല്‍കുമോ? കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ച് വിനേഷ്‌ | vinesh phogat disqualification updates she approached sports dispute resolution court for silver medal Malayalam news - Malayalam Tv9

Vinesh Phogat: വെള്ളി മെഡല്‍ നല്‍കുമോ? കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ച് വിനേഷ്‌

Published: 

08 Aug 2024 06:07 AM

Vinesh Phogat Disqualification Updates: വിനേഷിനെ അയോഗ്യയാക്കിയതില്‍ ഗുസ്തി ഫെഡറേഷന്‍ നേരത്തെ അപ്പീല്‍ നല്‍കിയിരുന്നു. യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങിനാണ് അവര്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഗുസ്തി ഫെഡറേഷന്‍ സ്വീകരിച്ചത്.

Vinesh Phogat: വെള്ളി മെഡല്‍ നല്‍കുമോ? കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ച് വിനേഷ്‌

Vinesh Phogat PTI Image

Follow Us On

ഒളിമ്പിക്‌സ് ഗുസ്തി ഫൈനല്‍ മത്സരത്തിന് മുമ്പ് നടത്തിയ ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ സംഭവത്തില്‍ വിനേഷ് ഫോഗട്ട് അപ്പീല്‍ നല്‍കി. കായിക തര്‍ക്ക പരിഹാര കോടതിയിലാണ് വിനേഷ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് വിനേഷിന്റെ നീക്കം. കായിക തര്‍ക്ക പരിഹാര കോടതി വിനേഷിന് അനുകൂലമായ വിധി പുറപ്പെടുവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡല്‍ രണ്ടുപേര്‍ക്കായി നല്‍കേണ്ടതായി വരും.

വിനേഷിനെ അയോഗ്യയാക്കിയതില്‍ ഗുസ്തി ഫെഡറേഷന്‍ നേരത്തെ അപ്പീല്‍ നല്‍കിയിരുന്നു. യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങിനാണ് അവര്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഗുസ്തി ഫെഡറേഷന്‍ സ്വീകരിച്ചത്.

Also Read: Vinesh Phogat: വിനേഷിനോട് രാജ്യം മാപ്പ് പറയുമോ? സമരവീഥിയിലെ പോരാട്ടവീര്യം ലോകത്തിന് മുന്നില്‍ പടര്‍ത്തി ഫോഗട്ട്‌

വനിതകളുടെ 50 കിലോ ഗുസ്തി മത്സരത്തിന്റെ ഫൈനലിലേക്കായിരുന്നു വിനേഷ് പ്രവേശിച്ചിരുന്നത്. 29കാരിയായ താരത്തിന് അമിതഭാരം കണ്ടെത്തിയ സാഹചര്യത്തിലാണ് സംഘാടകര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയത്. നിശ്ചിത ഭാരത്തില്‍ നിന്നും 100 ഗ്രാം വര്‍ധിച്ചതാണ് അയോഗ്യതയ്ക്ക് കാരണം.

വനിത ഗുസ്തി മത്സരത്തില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാര്‍ത്ത വളരെ ഖേദത്തോടെയാണ് ഇന്ത്യന്‍ ജനത പങ്കുവെക്കുന്നത്. രാത്രി മുഴുവന്‍ പരമാവധി ശ്രമിച്ചിട്ടും താരത്തിന്റെ ഭാരം 50 കിലോയില്‍ താഴെയെത്തിക്കാനായില്ല. നിലവില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറയാനാകില്ല. വിനേഷിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോഗട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന അയോഗ്യതയ്‌ക്കെതിരെ അപ്പീല്‍ പോയാലും പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് സൂചന. ലോക റെസെലിങ് അസോസിയേഷന്‍ നിയമപ്രകാരം നിശ്ചിത ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കാതിരുന്നാല്‍ ആ താരത്തെ മത്സരത്തിന്റെ അവസാന സ്ഥാനക്കാരായെ പരിഗണിക്കൂ. കൂടാതെ മത്സരത്തിന്റെ രണ്ടാം ദിവസം വരെ താരങ്ങള്‍ അതേ ഭാരം നിലനിര്‍ത്തുകയും ചെയ്യണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ ശരീരഭാരം 52 കിലോ വരെ ഉയര്‍ന്നിരുന്നു. അര്‍ധരാത്രിയില്‍ കഠിന പരിശ്രമം ഫോഗട്ട് നടത്തിയെങ്കിലും നിശ്ചിതഭാരത്തിലേക്ക് സൂക്ഷമായ നിരക്കിന്റെ വ്യത്യാസത്തില്‍ അയോഗ്യത നേരിടേണ്ടി വരികയായിരുന്നു.

Also Read: Olympics 2024 : ‘വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി ഞെട്ടിക്കുന്നത്’; ഭാരം കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്തെന്ന് പിടി ഉഷ

ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിനേഷ് ഫോഗട്ട്. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അവസാന നിമിഷം മലര്‍ത്തിയടിച്ചുകൊണ്ടാണ് വിനേഷ് ശ്രദ്ധേയയായത്. ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരത്തെയും സെമിഫൈനലില്‍ ക്യൂബ താരത്തെയും തോല്‍പ്പിച്ചാണ് ഫോഗട്ട് ചരിത്രം കുറിച്ചത്. എന്നാല്‍ ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ രാജ്യത്തിന്റെ സ്വര്‍ണ പ്രതീക്ഷ ഇല്ലാതായി. ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡെബ്രാന്‍ഡിറ്റായിരുന്നു ഫോഗട്ടിന്റെ എതിരാളി.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version