5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vijay Hazare Trophy: വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് ഘട്ടം നാളെ മുതൽ; കേരള താരങ്ങൾക്ക് വീട്ടിലിരുന്ന് മത്സരം കാണാം

When Were And How To Watch Vijay Hazare Trophy : വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് മത്സരങ്ങൾ ഈ മാസം 9 മുതൽ ആരംഭിക്കുകയാണ്. പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ 18ന് നോക്കൗട്ട് ഘട്ടം അവസാനിക്കും. ഈ മത്സരങ്ങളൊക്കെ തത്സമയ സംപ്രേഷണം നടത്തുന്നുണ്ട്.

Vijay Hazare Trophy: വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് ഘട്ടം നാളെ മുതൽ; കേരള താരങ്ങൾക്ക് വീട്ടിലിരുന്ന് മത്സരം കാണാം
മായങ്ക് അഗർവാൾImage Credit source: Social Media
abdul-basith
Abdul Basith | Published: 08 Jan 2025 15:47 PM

വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് ഘട്ടം നാളെ മുതൽ ആരംഭിക്കും. ജനുവരി 9ന് പ്രീ ക്വാർട്ടർ മത്സരങ്ങളാണ് നടക്കുക. ജനുവരി 11നും 12ന് രണ്ട് വീതം ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. 15നും 16നുമാണ് സെമി മത്സരങ്ങൾ. 18ന് ഫൈനൽ. ഈ ഫൈനൽ മത്സരങ്ങളെല്ലാം തത്സമയം സംപ്രേഷണം ചെയ്യും. വിജയ് ഹസാരെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളൊന്നും തത്സമയ സംപ്രേഷണം ചെയ്തിരുന്നില്ല.

മത്സരങ്ങൾ ആരൊക്കെ തമ്മിൽ?
ആദ്യ പ്രീ ക്വാർട്ടറിൽ ഹരിയാന ബംഗാളിനെ നേരിടും. രാജസ്ഥാനും തമിഴ്നാടും തമ്മിലാണ് രണ്ടാമത്തെ പ്രീക്വാർട്ടർ. ആദ്യ ക്വാർട്ടറിൽ ഗുജറാത്ത് ആദ്യ പ്രീക്വാർട്ടർ വിജയിയെയും രണ്ടാം ക്വാർട്ടറിൽ വിദർഭ രണ്ടാം പ്രീക്വാർട്ടർ വിജയിയെയും നേരിടും. മഹാരാഷ്ട്ര – പഞ്ചാബ്, കർണാടക – ബറോഡ എന്നിവരാണ് അടുത്ത രണ്ട് ക്വാർട്ടർ മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടുക.

മത്സരങ്ങൾ എപ്പോൾ?
സെമിയും ഫൈനലും ഒഴികെ ബാക്കിയെല്ലാ മത്സരങ്ങളും രാവിലെ 9 മണിയ്ക്കാണ് ആരംഭിക്കുക. രണ്ട് സെമി ഫൈനൽ മത്സരങ്ങളും ഫൈനലും ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും.

മത്സരങ്ങൾ എവിടെ?
മത്സരങ്ങളെല്ലാം വഡോദരയിലാണ് നടക്കുക. വഡോദരയിലെ രണ്ട് സ്റ്റേഡിയങ്ങളിലായി മത്സരങ്ങൾ നടക്കും. സെമിഫൈനലുകളും ഫൈനലും വഡോദര കോടംബി സ്റ്റേഡിയത്തിലും മറ്റ് മത്സരങ്ങൾ കോടംബിയിലും മോടി ബാഘ് സ്റ്റേഡിയത്തിലുമായാണ് നടക്കുക.

Also Read : Vijay Hazare Trophy : ജയിച്ച് തുടങ്ങിയപ്പോൾ ലീഗ് തീർന്നു; ബീഹാറിനെ തോല്പിച്ച് വിജയ് ഹസാരെയിൽ നിന്ന് കേരളം പുറത്ത്

എങ്ങനെ കാണാം?
ഇന്ത്യൻ ആഭ്യന്തര ടൂർണമെൻ്റുകളുടെയൊക്കെ സംപ്രേഷണാവകാശം സ്പോർട്സ് 18 നെറ്റ്‌വർക്കിനാണ്. അതുകൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്ക് സ്പോർട്സ് 18 ചാനലുകളിലും ഒടിടി പ്രേക്ഷകർക്ക് ജിയോ സിനിമ ആപ്പ്, വെബ്സൈറ്റ് എന്നിവയിലും മത്സരങ്ങൾ തത്സമയം കാണാം.

വിജയ് ഹസാരെയിൽ കേരളം
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് നോക്കൗട്ടിൽ കടക്കാൻ കഴിഞ്ഞില്ല. അവസാന രണ്ട് മത്സരങ്ങളിലും വിജയിച്ചെങ്കിലും ഗ്രൂപ്പ് ഇയിൽ അഞ്ചാം സ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. ആറ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമേ കേരളത്തിന് വിജയിക്കാൻ സാധിച്ചുള്ളൂ. സൂപ്പർ താരം സഞ്ജു സാംസണിൻ്റെ അഭാവത്തിൽ സൽമാൻ നിസാർ ആണ് കേരളത്തെ നയിച്ചത്. ബറോഡയ്ക്കെതിരെയായിരുന്നു ആദ്യ മത്സരം. മത്സരത്തിൽ കേരളം 62 റൺസിന് പരാജയപ്പെട്ടു. മധ്യപ്രദേശിനെതിരായ രണ്ടാം മത്സരം മഴ കാരണം മുടങ്ങി. ഡൽഹിയ്ക്കെതിരെയായിരുന്നു അടുത്ത മത്സരം. ഈ കളിയിൽ 29 റൺസിന് കേരളം തോറ്റു. ബംഗാളിനെതിരെ നടന്ന നാലാം മത്സരത്തിൽ 24 റൺസിന് പരാജയപ്പെട്ടതോടെ കേരളം നോക്കൗട്ട് മോഹം ഉപേക്ഷിച്ചു. പിന്നീട് ത്രിപുരയ്ക്കെതിരെയായിരുന്നു ഗ്രൂപ്പിൽ കേരളം ആദ്യ ജയം നേടി. 146 റൺസിനാണ് കേരളം ത്രിപുരയെ വീഴ്ത്തിയത്. അവസാന മത്സരത്തിൽ ബീഹാറിനെ 133 റൺസിന് തോല്പിച്ചെങ്കിലും അടുത്ത ഘട്ടത്തിലെത്താൻ ഇത് മതിയാവുമായിരുന്നില്ല. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ബറോഡയും രണ്ടാം സ്ഥാനക്കാരായി ബംഗാളുമാണ് നോക്കൗട്ട് ഘട്ടത്തിലെത്തിയത്. മധ്യപ്രദേശ്, ഡൽഹി എന്നിവർ മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി.