Vijay Hazare Trophy : ജയിച്ച് തുടങ്ങിയപ്പോൾ ലീഗ് തീർന്നു; ബീഹാറിനെ തോല്പിച്ച് വിജയ് ഹസാരെയിൽ നിന്ന് കേരളം പുറത്ത്

Kerala Failes To Qualify For VHT Knockout Round: വിജയ് ഹസാരെ ട്രോഫിയിൽ നോക്കൗട്ട് ഘട്ടം കടക്കാതെ കേരളം. അവസാന മത്സരത്തിൽ ബീഹാറിനെ 133 റൺസിന് തോല്പിച്ചെങ്കിലും ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ് കേരളം. ആകെ രണ്ട് മത്സരങ്ങളേ കേരളം വിജയിച്ചുള്ളൂ.

Vijay Hazare Trophy : ജയിച്ച് തുടങ്ങിയപ്പോൾ ലീഗ് തീർന്നു; ബീഹാറിനെ തോല്പിച്ച് വിജയ് ഹസാരെയിൽ നിന്ന് കേരളം പുറത്ത്

മുഹമ്മദ് അസ്ഹറുദ്ദീൻ

Updated On: 

05 Jan 2025 18:15 PM

വിജയ് ഹസാരെ ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് വമ്പൻ ജയം. ബീഹാറിനെ 133 റൺസിന് തോല്പിച്ച കേരളം തുടരെ രണ്ട് മത്സരങ്ങൾ വിജയിച്ച് ലീഗ് അവസാനിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ബീഹാർ 133 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീൻ, അഖിൽ സ്കറിയ, സൽമാൻ നിസാർ, അബ്ദുൽ ബാസിത്ത് ആദിത്യ സർവാറ്റെ എന്നിവർ തിളങ്ങി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് വേഗം തന്നെ ടോപ്പ് ഓർഡറിനെ നഷ്ടമായി. 33 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ കേരളം അവിടെനിന്നാണ് കയകയറുന്നത്. നാലാം നമ്പരിലെത്തിയ മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പൻ കളി കാഴ്ചവച്ചു. ആദിത്യ സർവാറ്റെ (17) മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ അബ്ദുൽ ബാസിത്ത് അസ്ഹറുദ്ദീനുമായിച്ചേർന്നാണ് കേരളത്തെ രക്ഷിച്ചെടുത്തത്. അഞ്ചാം വിക്കറ്റിൽ 57 റൺസാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 35 റൺസ് നേടി ബാസിത്ത് പുറത്തായതോടെ സൽമാൻ നിസാർ ക്രീസിലെത്തി. ആക്രമിച്ചുകളിച്ച അസ്ഹർ ഏറെ വൈകാതെ വീണു. 88 റൺസ് നേടിയാണ് താരം മടങ്ങിയത്. പിന്നാലെ ഷറഫുദ്ദീൻ (0) വേഗം പുറത്തായെങ്കിലും എട്ടാം വിക്കറ്റിൽ സൽമാനും അഖിൽ സ്കറിയയും ചേർന്ന കൂട്ടുകെട്ട് കേരളത്തെ മാന്യമായ സ്കോറിലേക്ക് നയിച്ചു. 76 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. 52 റൺസ് നേടി സൽമാൻ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. അഖിൽ സ്കറിയ 54 റൺസുമായി നോട്ടൗട്ടാണ്.

Also Read : Vijay Hazare Trophy Kerala: വിജയ് ഹസാരെ ട്രോഫിയിൽ അവസാനം കേരളത്തിനൊരു ജയം; ത്രിപുരയെ വീഴ്ത്തിയത് 146 റൺസിന്

മറുപടി ബാറ്റിംഗിൽ ബീഹാറിനും മോശം തുടക്കമാണ് ലഭിച്ചത്. 13ആം വയസിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ കുട്ടിത്താരം വൈഭവ് സൂര്യവൻശി 18 റൺസിൽ മടങ്ങി. കൃത്യമായ ഇടവേളകളിൽ ബീഹാറിൻ്റെ വിക്കറ്റ് വീഴ്ത്തിയ കേരളം ഒരിക്കൽ പോലും അവർക്ക് കളിയിൽ മേൽക്കൈ നൽകിയില്ല. 31 റൺസ് നേടിയ ക്യാപ്റ്റൻ സാകിബുൽ ഗനിയാണ് ബീഹാറിൻ്റെ ടോപ്പ് സ്കോറർ. കേരളത്തിനായി ആദിത്യ സർവാറ്റെയും അബ്ദുൽ ബാസിത്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അസ്ഹറുദ്ദീനാണ് കളിയിലെ താരം.

ഗ്രൂപ്പ് ഇയിൽ അഞ്ചാം സ്ഥാനത്താണ് കേരളം അവസാനിപ്പിച്ചത്. ആറ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമേ കേരളത്തിന് വിജയിക്കാനായുള്ളൂ. സഞ്ജു സാംസണിൻ്റെ അഭാവത്തിൽ സൽമാൻ നിസാർ ആണ് കേരളത്തെ നയിച്ചത്. ബറോഡയ്ക്കെതിരെയാണ് കേരളം ആദ്യം കളിച്ചത്. മത്സരത്തിൽ 62 റൺസിന് കേരളം തോറ്റു. മധ്യപ്രദേശിനെതിരായ മത്സരം മഴ കാരണം മുടങ്ങി. ഡൽഹിയ്ക്കെതിരെരായ മൂന്നാമത്തെ മത്സരത്തിൽ 29 റൺസിന് കേരളം പരാജയപ്പെട്ടു. ബംഗാളിനെതിരെ 24 റൺസിനായിരുന്നു തോൽവി. കഴിഞ്ഞ കളിയിൽ ത്രിപുരയ്ക്കെതിരെയായിരുന്നു ഗ്രൂപ്പിൽ കേരളത്തിൻ്റെ ആദ്യ ജയം. 146 റൺസിനാണ് കേരളം ത്രിപുരയെ വീഴ്ത്തിയത്.

Related Stories
India Vs England : രോഹിതും കോഹ്ലിയും ഇംഗ്ലണ്ട് പര്യടനത്തിലും കളിച്ചേക്കും, ഗംഭീര്‍ തുടരും; സൂചനകള്‍ ഇങ്ങനെ
Champions Trophy 2025 : ‘താലിബാൻ സ്ത്രീകളെ അടിച്ചമർത്തുന്നു’; അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണമെന്ന് രാഷ്ട്രീയ നേതാക്കൾ
Virat Kohli: കഴിഞ്ഞ 40 ടെസ്റ്റുകളിൽ കോലിയുടെ ബാറ്റിംഗ് ശരാശരി വളരെ മോശം; കണക്കുകൾ നിരത്തി സോഷ്യൽ മീഡിയ
Two Tier Test System : ടെസ്റ്റ് ക്രിക്കറ്റില്‍ ‘ടയര്‍ 2’ പരീക്ഷിക്കാന്‍ ഐസിസി; പുതിയ സിസ്റ്റത്തിന്റെ പ്രേരണയും, വെല്ലുവിളികളും
Vidya Balan’s Post : വിദ്യാ ബാലന്‍ പങ്കുവച്ചത് രോഹിത് ശര്‍മയുടെ പി.ആര്‍. പോസ്‌റ്റോ ? വിവാദത്തില്‍ മറുപടി
India vs England: ഇം​ഗ്ലണ്ടിനെതിരായ പരമ്പര ജസപ്രീത് ബുമ്ര കളിക്കില്ല, ശ്രേയസ് അയ്യർ മടങ്ങിയെത്തും! കിടിലൻ മാറ്റങ്ങളുമായി സെലക്ടർമാർ
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-