IPL 2025 KKR vs MI : വീണ്ടും വിഗ്നേഷ് പുത്തൂരിന് അവസരം; കെകെആറിനെതിരെ മുംബൈ ബോളിങ് തിരഞ്ഞെടുത്തു

IPL 2025 Kolkata Knight Riders vs Mumbai Indians : ടൂർണമെൻ്റിൽ ഇത് രണ്ടാം തവണയാണ് വിഗ്നേഷ് പുത്തൂരിന് മുംബൈയ്ക്കായി പന്തെറിയാൻ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടുകയും ചെയ്തു.

IPL 2025 KKR vs MI : വീണ്ടും വിഗ്നേഷ് പുത്തൂരിന് അവസരം; കെകെആറിനെതിരെ മുംബൈ ബോളിങ് തിരഞ്ഞെടുത്തു

Vignesh Puthur

Updated On: 

31 Mar 2025 20:41 PM

മുംബൈ : കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ പ്ലേയിങ് ഇലവനിൽ ഇടം നേടി മലയാളി താരം വിഗ്നേഷ് പുത്തൂർ. കഴിഞ്ഞ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ താരത്തെ പുറത്തിരുത്തിയെങ്കിൽ ഇന്ന് കെകെആറിനെതിരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുകയായിരുന്നു മുംബൈയുടെ ടീം മാനേജ്മെൻ്റ്. മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് കൊൽക്കത്തയെ ആദ്യം ബാറ്റ് ചെയ്യാൻ അനുവദിച്ചു.

ആദ്യ ജയം തേടിയാണ് മുംബൈ ഇന്ന് കൊൽക്കത്തയ്ക്കെതിരെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയിരിക്കുന്നത്. വിഗ്നേഷ് പുത്തൂരിന് വീണ്ടും അവസരം നൽകിയതിനൊപ്പം പുതുമുഖം അശ്വനി കുമാറിന് അരങ്ങേറ്റത്തിന് ഹാർദിക് പാണ്ഡ്യ അവസരം നൽകി. ഒപ്പം ഇംഗ്ലീഷ് താരം വിൽ ജാക്സും പ്ലേയിങ് ഇലവനിൽ ഇടം നേടി.

മുംബൈയുടെ പ്ലേയിങ് ഇലവൻ – റിയാൻ റിക്കെൽട്ടൺ, വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, നമാൻ ദിർ, മിച്ചൽ സാൻ്റനെർ, ദീപക് ചഹർ, ട്രെൻ്റ് ബോൾട്ട്, അശ്വനി കുമാർ, വിഗ്നേഷ് പുത്തൂർ

ഇംപാക്ട് താരങ്ങളുടെ പട്ടിക – രോഹിത് ശർമ, കോർബിൻ ബോഷ്, രാജ് ബാവാ, റോബിൻ മിൻസ്, സത്യനാരായണ രാജു

രണ്ടാം ജയം തേടിയിറങ്ങുന്ന കൊൽക്കത്ത ഒരു മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നത്. മൊയിൻ അലിക്ക് പകരം വെസ്റ്റ് ഇൻഡീസ് താരം സുനിൽ നരെയ്ൻ ടീമിലേക്ക് തിരികെയത്തി.

കെകെആറിൻ്റെ പ്ലേയിങ് ഇലവൻ – ക്വിൻ്റൺ ഡികോക്ക്, സുനിൽ നരെയ്ൻ, വെങ്കടേഷ് അയ്യർ, അജിങ്ക്യ രഹാനെ, റിങ്കു സിങ്, അങ്കൃഷ് രഘുവൻഷി, ആന്ദ്ര റസ്സൽ, രമൻദീപ് സിങ്, സ്പെൻസർ ജോൺസൺ, ഹർഷിത് റാണ, വരുൺ ചക്രവർത്തി

ഇംപാക്ട് താരങ്ങളുടെ പട്ടിക – അൻറിച്ച് നോർക്കിയ, അങ്കുൾ റോയി, മനിഷ് പാണ്ഡെ, വൈഭവ് അറോറ, ലവ്നീത് സിസോദിയ

Related Stories
IPL 2025: ‘300 അവിടെ നിക്കട്ടെ, ആദ്യം 200 അടിയ്ക്ക്’; വീണ്ടും മുട്ടിടിച്ച് വീണ് ഹൈദരാബാദ്; ഗുജറാത്തിന് 153 റൺസ് വിജയലക്ഷ്യം
IPL 2025: “അങ്കദ്, ഞാനൊരു കഥ പറയാം”; ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് അവതരിപ്പിച്ചത് ഭാര്യ സഞ്ജന: വൈറൽ വിഡിയോ
IPL 2025: ക്യാപ്റ്റൻസിയിൽ ഷെയിൻ വോണിനെയും പിന്നിലാക്കി നമ്മുടെ സ്വന്തം സഞ്ജു; രാജസ്ഥാൻ്റെ ഏറ്റവും മികച്ച ക്യാപ്റ്റൻ
IPL 2025: തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ​ഗുജറാത്ത്
Dhruv Jurel: ‘സർക്കാർ ജോലി കിട്ടണമെന്നായിരുന്നു അച്ഛന്റെ ആ​ഗ്രഹം, ഒരു ഘട്ടത്തിൽ ക്രിക്കറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു’
IPL 2025: പഞ്ചാബിന്റെ അപരാജിതക്കുതിപ്പ് രാജസ്ഥാന്‍ അവസാനിപ്പിച്ചു, റോയല്‍സിന്റെ ‘സക്‌സസ്ഫുള്‍’ ക്യാപ്റ്റനായി സഞ്ജു
പിയർ പഴം കണ്ടാൽ വാങ്ങാൻ മടിക്കരത്! ​ഗുണങ്ങൾ ഏറെ
ഭര്‍ത്താവിനോടൊപ്പം വെള്ളമടിച്ചാല്‍ ഗുണങ്ങള്‍ ഏറെ!
ഇനി ഓറഞ്ച് ജ്യൂസ് കയ്ക്കില്ല; ഇങ്ങനെ ചെയ്‌തോളൂ
കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ കരിമ്പ് ചവച്ച് തന്നെ കഴിക്കൂ.