Vidya Balan’s Post : വിദ്യാ ബാലന്‍ പങ്കുവച്ചത് രോഹിത് ശര്‍മയുടെ പി.ആര്‍. പോസ്‌റ്റോ ? വിവാദത്തില്‍ മറുപടി
Vidya Balan's Team Reacts To PR Allegations : ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഫോമില്ലായ്മ മൂലം രോഹിത് ശര്‍മ കളിച്ചിരുന്നില്ല. പകരം ശുഭ്മന്‍ ഗില്‍ ടീമിലെത്തി. സ്പ്രീത് ബുംറയായിരുന്നു ക്യാപ്റ്റന്‍. മോശം ഫോം പുറത്തെടുക്കുന്ന രോഹിതിനെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ ഫോമിലല്ലെന്ന വസ്തുത മനസിലാക്കി മത്സരത്തില്‍ നിന്ന് വിട്ടുനിന്നതില്‍ താരത്തെ പ്രശംസിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു അഭിനന്ദന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വെട്ടിലായിരിക്കുകയാണ് വിദ്യാ ബാലന്‍
സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയെയും, വിരാട് കോഹ്ലിയെയും ചുറ്റിപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്തെ പല ചര്‍ച്ചകളും. തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് ഇരുവരും പുറത്തെടുക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഫോമില്ലായ്മ മൂലം ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിച്ചതുമില്ല. ശുഭ്മന്‍ ഗില്‍ പകരം ടീമിലെത്തി. രോഹിതിന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറയായിരുന്നു ക്യാപ്റ്റന്‍. മോശം ഫോം പുറത്തെടുക്കുന്ന രോഹിതിനെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ ഫോമിലല്ലെന്ന വസ്തുത മനസിലാക്കി മത്സരത്തില്‍ നിന്ന് വിട്ടുനിന്നതില്‍ താരത്തെ പ്രശംസിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു അഭിനന്ദന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വെട്ടിലായിരിക്കുകയാണ് നടി വിദ്യാ ബാലന്‍.
“രോഹിത് ശർമ്മ, സൂപ്പർസ്റ്റാർ. ഒരു ഇടവേളയെടുക്കാനും, നിശ്വാസമെടുക്കാനും ധൈര്യം വേണം. കൂടുതല്‍ കരുത്ത് ലഭിക്കട്ടെ. ബഹുമാനം”-എന്നായിരുന്നു വിദ്യാ ബാലന്റെ പോസ്റ്റ്. എന്നാല്‍ വിദ്യാ ബാലന്‍ പങ്കുവച്ചത് പിആര്‍ പോസ്റ്റാണെന്ന് ആരോപണമുയര്‍ന്നു.
എക്‌സിലെ കമ്മ്യൂണിറ്റി നോട്ട്‌സിലും ഇത് സ്‌പോണ്‍സേര്‍ഡ് പോസ്റ്റാണെന്ന തരത്തിലാണ് വന്നത്. എന്നാല്‍ കമ്മ്യൂണിറ്റി നോട്ട്‌സ് പിന്നീട് നീക്കം ചെയ്തു. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി വിദ്യാ ബാലന്റെ ടീം രംഗത്തെത്തി. നടി പങ്കുവച്ചത് പി.ആര്‍. കുറിപ്പല്ലെന്നാണ് വിശദീകരണം.
“കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ നിന്ന് കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും വിട്ടുനിന്ന രോഹിത് ശര്‍മ്മയുടെ തീരുമാനത്തെ പ്രശംസിച്ച് വിദ്യാ ബാലൻ ഇന്നലെ നടത്തിയ ട്വീറ്റിനെക്കുറിച്ച് ചില ഊഹാപോഹങ്ങൾ പ്രചരിച്ചു. രോഹിതിന്റെ പിആര്‍ ടീമിന്റെ അഭ്യര്‍ത്ഥന മൂലമല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് വിദ്യാ ബാലന്‍ പോസ്റ്റ് ചെയ്തത്. രോഹിതിന്റെ നിസ്വാർത്ഥ പ്രവൃത്തി ഇഷ്ടപ്പെട്ടതുകൊണ്ടാണ് അങ്ങനെ ചെയ്തത്. വിദ്യാ ബാലന്‍ കടുത്ത കായിക പ്രേമിയൊന്നുമല്ല. പക്ഷേ കഠിനമായ സാഹചര്യങ്ങളിൽ മാന്യതയും ക്ലാസും കാണിക്കുന്നവരെ ആരാധിക്കും. പ്രശംസനീയമെന്ന് തോന്നിയ ഒന്നിനോട് സ്വതസിദ്ധമായ പ്രതികരണമാണ് നടത്തിയത്. മറിച്ചുള്ള ആരോപണങ്ങള്‍ അസംബന്ധമാണ്”-എന്നായിരുന്നു വിദ്യാ ബാലന്റെ ടീമിന്റെ വിശദീകരണം.
വിരമിക്കില്ലെന്ന് രോഹിത്
അതിനിടെ, താന്‍ വിരമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. മോശം ഫോം മൂലം താരം വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു രോഹിതിന്റെ വിശദീകരണം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിരമിക്കുന്നില്ലെന്ന് രോഹിത് വ്യക്തമാക്കിയത്. സിഡ്‌നി ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം പ്രയാസമേറിയതായിരുന്നെങ്കിലും വിവേകപൂര്‍ണ്ണമായിരുന്നുവെന്ന് രോഹിത് വ്യക്തമാക്കി.
ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും താരം പറഞ്ഞു. ജീവിതം ഓരോ സെക്കന്‍ഡിലും മാറുന്നു. കാര്യങ്ങള്‍ മാറുമെന്ന് വിശ്വാസമുണ്ടെന്നും യാഥാര്‍ത്ഥ്യബോധമുണ്ടാകണമെന്ന് അറിയാമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ഫോം നഷ്ടപ്പെട്ടതിനാലാണ് മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. എപ്പോള്‍ കളിയില്‍ നിന്ന് മാറണമെന്ന് പുറത്തുനിന്നുള്ള ആര്‍ക്കും നിര്‍ദ്ദേശിക്കാനാകില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിഡ്‌നിയില്‍ എത്തിയതിന് ശേഷമാണ് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും രോഹിത് വെളിപ്പെടുത്തിയിരുന്നു.