MS Dhoni: ബാറ്റിങ്ങിൽ മാത്രമല്ല ബാഡ്മിന്റണിലും ധോണി പുലിയാണ്; വൈറലായി വീഡിയോ
ഒരു കോർട്ടിൽ ബാഡ്മിന്റൺ കളിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ധോണിയുടെ ഉഗ്രനൊരു സ്മാഷും വീഡിയോയിൽ കാണാം.
ചെന്നൈ: കൂൾ ക്യാപ്റ്റൻ എന്ന വിളിപ്പേരുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് ഏറെ ആരാധകരാണുള്ളത്. താരത്തിന്റെ ഓരോ വിജയങ്ങളും ആഘോഷമാക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനിടെയിലിതാ താരത്തിന്റെ ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഒരു കോർട്ടിൽ ബാഡ്മിന്റൺ കളിക്കുന്ന താരത്തിന്റെ വീഡിയോ ആണിത്. ധോണിയുടെ ഉഗ്രനൊരു സ്മാഷും വീഡിയോയിൽ കാണാം.
താരമുൾപ്പെടെ നാലുപേരാണ് കോർട്ടിൽ കളിക്കുന്നത്. ധോണിയുടെ ഉഗ്രൻ സ്മാഷിൽ എതീർ ടീം നിഷ്പ്രഭരാകുന്നതും കാണാം. എന്തായാലും താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ബാറ്റിങ്ങിൽ മാത്രമല്ല ബാഡ്മിന്റണിലും ധോണി പുലിയാണെന്നാണ് ആരാധകർ പറയുന്നത്. ഇത് കൂടാതെ താരത്തിന്റെ ഫിറ്റ്‌നസിനെ സംബന്ധിച്ചും ആരാധകര്‍ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) അടുത്ത സീസണിൽ എംഎസ് ധോണി കളിക്കുമോയെന്ന കാര്യത്തെ സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ല.
Mahi Smashing Hard in Badminton ! 🏸💥#MSDhoni #WhistlePodu #Dhoni @msdhoni
🎥 via abhishek pic.twitter.com/X2QMPi2nGj— TEAM MS DHONI #Dhoni (@imDhoni_fc) August 24, 2024
താരത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ ധോണി റാഞ്ചിയിലെ ഒരു പ്രാദേശിക ധാബയിൽ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നതിന്റെ വീഡിയോയും സൈബർ ഇടത്ത് സ്ഥാനം പിടിച്ചിരുന്നു. ധോണിയും സുഹൃത്തുക്കളും തമ്മിലുള്ള സ്നേഹബന്ധം കാണിക്കുന്ന ചിത്രം കണ്ട് ആരാധകർ കൈയ്യടിച്ചിരുന്നു.