5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pakistan T20 World Cup: യുഎസ്എ – അയർലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചു; പാകിസ്താൻ ലോകകപ്പിൽ നിന്ന് പുറത്ത്

Pakistan T20 World Cup: യുഎസ്എയും അയർലൻഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ടി20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്ത്. ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി യുഎസ്എ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി.

Pakistan T20 World Cup: യുഎസ്എ – അയർലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചു; പാകിസ്താൻ ലോകകപ്പിൽ നിന്ന് പുറത്ത്
Pakistan T20 World Cup (Getty Images)
abdul-basith
Abdul Basith | Published: 15 Jun 2024 06:42 AM

ടി20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്ത്. ഇന്നലെ യുഎസ്എയും അയർലൻഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് പാകിസ്താൻ സൂപ്പർ 8ൽ കടക്കാനാവാനാതെ പുറത്തായത്. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി യുഎസ്എ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

ഇന്നലെ നടന്ന മത്സരത്തിൽ യുഎസ്എ പരാജയപ്പെട്ടെങ്കിൽ മാത്രമേ പാകിസ്താൻ അടുത്ത റൗണ്ടിൽ കയറുമായിരുന്നുള്ളൂ. അമേരിക്കയ്ക്ക് നാല് പോയിൻ്റും പാകിസ്താന് 2 പോയിൻ്റുമാണ് ഉണ്ടായിരുന്നത്. ഇരു ടീമിനും അവശേഷിക്കുന്നത് ഓരോ മത്സരങ്ങളും. യുഎസ്എ അയർലൻഡിനെതിരെ തോറ്റ് പാകിസ്താൻ അയർലൻഡിനെതിരായ തങ്ങളുടെ അവസാന മത്സരം വിജയിച്ചെങ്കിൽ നെറ്റ് റൺ റേറ്റ് കൂടി പരിഗണിച്ച് പാകിസ്താന് സാധ്യതയുണ്ടായിരുന്നു. എന്നാൽ, മഴയിൽ അയർലൻഡുമായി പോയിൻ്റ് പങ്കുവച്ചതോടെ യുഎസ്എയ്ക്ക് 5 പോയിൻ്റായി. അയർലൻഡിനെതിരെ കളി ജയിച്ചാലും പാകിസ്താന് 4 പോയിൻ്റേ നേടാനാവൂ. ഇതോടെ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.

Read Also: Cricket In America : അമേരിക്കൻ മനം കവരുന്ന ക്രിക്കറ്റ്; ലോക ഭൂപടത്തിലേക്ക് മറ്റൊരു ശക്തി കൂടി

ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനത്തിലേക്ക് കടക്കുമ്പോൾ ഗ്രൂപ്പ് എയിലും സിയിലും സൂപ്പർ എട്ട് ടീമുകൾ തീരുമാനിക്കപ്പെട്ട് കഴിഞ്ഞു. ഗ്രൂപ്പ് എയിൽ ഇന്ത്യയും യുഎസ്എയും യോഗ്യത നേടിയപ്പോൾ ഗ്രൂപ്പ് സിയിൽ അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇൻഡീസും അടുത്ത റൗണ്ടിലെത്തി. ഈ ഗ്രൂപ്പിൽ നിന്ന് ന്യൂസീലൻഡ് പുറത്തായി. ഗ്രൂപ്പ് ബിയിലും ഗ്രൂപ്പ് ഡിയിലും മത്സരം കടുക്കുകയാണ്. ഗ്രൂപ്പ് ബിയിൽ 6 പോയിൻ്റുമായി ഓസ്ട്രേലിയ ഒന്നാമതും അഞ്ച് പോയിൻ്റുമായി സ്കോട്ട്ലൻഡ് രണ്ടാമതുമാണ്. ഓസ്ട്രേലിയ യോഗ്യത നേടിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് മൂന്ന് പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ്. മൂന്ന് ടീമുകൾക്കും ബാക്കിയുള്ളത് ഓരോ മത്സരങ്ങൾ. ഓസ്ട്രേലിയക്കെതിരെ വിജയിക്കാനായാൽ സ്കോട്ട്ലൻഡ് ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. കളി ഉപേക്ഷിച്ചാലും ഇംഗ്ലണ്ട് പുറത്തായി സ്കോട്ട്ലൻഡ് സൂപ്പർ 8ൽ പ്രവേശിക്കും. ഈ കളി സ്കോട്ട്ലൻഡ് പരാജയപ്പെടുകയും നമീബിയക്കെതിരായ കളി ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്താൽ ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായി സൂപ്പർ എട്ടിലേക്ക് യോഗ്യത നേടും.

ഗ്രൂപ്പ് ഡിയിൽ ദക്ഷിണാഫ്രിക്ക യോഗ്യത നേടി. ബംഗ്ലാദേശ് (4), അയർലൻഡ് (2) എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങളിലുള്ള ടീമുകളുടെ പോയിൻ്റ്. ഒരു കളി വീതം ബാക്കിയുണ്ട്. ഈ ഗ്രൂപ്പിൽ നിന്ന് ബംഗ്ലാദേശും അയർലൻഡും അടുത്ത റൗണ്ടിലെത്താനാണ് സാധ്യത. ദക്ഷിണാഫ്രിക്ക നേപ്പാളിനെതിരെ പരാജയപ്പെട്ടാൽ ബംഗ്ലാദേശിന് ഒന്നാം സ്ഥാനക്കാരാവാനുള്ള അവസരമുണ്ട്. അവസാന മത്സരത്തിൽ അവർ നേപ്പാളിനെയാണ് നേരിടുക. അയർലൻഡിൻ്റെ അവസാന മത്സരം ശ്രീലങ്കക്കെതിരെയാണ്.