5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

U19 Womens T20 World Cup: അണ്ടർ 19 വനിതാ ലോകകപ്പ് ചരിത്രത്തിൽ മലേഷ്യയുടെ ആദ്യ വിക്കറ്റ്; വിതുമ്പി 15 വയസുകാരിയായ ബൗളർ

Marsya Qistina Abdullah Malaysias First Wicket: അണ്ടർ 19 വനിതാ ലോകകപ്പിൽ മലേഷ്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയ മർസിയ അബ്ദുള്ളയുടെ വിഡിയോ വൈറൽ. വിക്കറ്റ് വീഴ്ത്തിയ ശേഷം വിതുമ്പുന്ന 15 വയസുകാരിയുടെ വിഡിയോ ഐസിസി തന്നെ പങ്കുവച്ചു.

U19 Womens T20 World Cup: അണ്ടർ 19 വനിതാ ലോകകപ്പ് ചരിത്രത്തിൽ മലേഷ്യയുടെ ആദ്യ വിക്കറ്റ്; വിതുമ്പി 15 വയസുകാരിയായ ബൗളർ
മർസിയ അബ്ദുല്ലImage Credit source: Screengrab
abdul-basith
Abdul Basith | Updated On: 21 Jan 2025 12:14 PM

അണ്ടർ 19 വനിതാ ലോകകപ്പ് ചരിത്രത്തിൽ മലേഷ്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി മർസിയ അബ്ദുല്ല. ടൂർണമെൻ്റ് ആതിഥേയരായ മലേഷ്യ ഗ്രൂപ്പ് എയിൽ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് തങ്ങളുടെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ സഞ്ജന കവിന്ദിയെ സ്വന്തം ബൗളിംഗിൽ പിടികൂടിയ മർസിയയ്ക്ക് നേട്ടത്തിൽ സന്തോഷം അടക്കാനായില്ല. സന്തോഷം കൊണ്ട് കരഞ്ഞ് കണ്ണുകൾ തുടയ്ക്കുന്ന മർസിയയുടെ വിഡിയോ ഐസിസി തന്നെ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by ICC (@icc)

2023ൽ നടന്ന ആദ്യ ലോകകപ്പിൽ മലേഷ്യ കളിച്ചിരുന്നില്ല. ഇന്ത്യയായിരുന്നു ജേതാക്കൾ. ഇത്തവണ ആതിഥേയരായതിനാൽ മലേഷ്യ ടൂർണമെൻ്റിൽ ഉൾപ്പെട്ടു. ഗ്രൂപ്പ് എയിൽ ശ്രീലങ്കയ്ക്കൊപ്പം ഇന്ത്യ, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് മത്സരിക്കുക. ലോകകപ്പിൽ മലേഷ്യയുടെ ആദ്യ മത്സരം ശ്രീലങ്കയ്ക്കെതിരെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. ആദ്യ മൂന്നോവറിൽ തന്നെ 40 റൺസ് നേടി കുതിച്ചോടുകയായിരുന്ന ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയാണ് മർസിയയും മലേഷ്യയും ചരിത്രം കുറിച്ചത്. വെറും 13 പന്തുകളിൽ 30 റൺസ് റൺസ് നേടിയ സഞ്ജന കവിന്ദിയെ സ്വന്തം ബൗളിംഗിൽ മർസിയ പിടികൂടുകയായിരുന്നു. കൂറ്റൻ ഷോട്ടിന് ശ്രമിച്ച കവിന്ദി തിരികെ ക്യാച്ച് കൊടുത്ത് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിൽ 23 റൺസിന് മലേഷ്യ ഓളൗട്ടായി. 139 റൺസിനാണ് മത്സരത്തിൽ ശ്രീലങ്ക വിജയിച്ചത്.

Also Read : Kerala Ranji Team: സച്ചിൻ ബേബി നയിയ്ക്കും; സഞ്ജു ടീമിലില്ല; കേരളത്തിൻ്റെ രഞ്ജി ടീം പ്രഖ്യാപിച്ചു

ലോകകപ്പിൽ ഇന്ത്യ ഇന്ന് മലേഷ്യക്കെതിരെ ഇറങ്ങും. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ മത്സരത്തിൽ 9 വിക്കറ്റിന് വിജയിച്ച ഇന്ത്യ തകർപ്പൻ ഫോമിലാണ്. രണ്ട് വിക്കറ്റ് വീഴ്ത്തിയ മലയാളി താരം ജോഷിത വിജെയാണ് കളിയിലെ താരമായത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനെ 44 റൺസിന് എറിഞ്ഞിട്ട ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. പരുണിക സിസോദിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും വിൻഡീസിൻ്റെ ടോപ്പ് ഓർഡറിനെ ജോഷിതയാണ് വീഴ്ത്തിയത്. മറുപടി ബാറ്റിംഗിൽ ട്രിഷ (4) വേഗം മടങ്ങിയെങ്കിലും സാനിക ചാൽകെ (18), ജി കമാലിനി (16) എന്നിവർ ചേർന്ന് ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചു. ഇരുവരും നോട്ടൗട്ടാണ്.

2023ൽ നടന്ന ആദ്യ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയാണ് ജേതാക്കളായത്. ഷഫാലി വർമ്മയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്. ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ലോക കിരീടം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ കളിച്ച ജി ട്രിഷ ഈ ലോകകപ്പിലും ടീമിലുണ്ട്. റിച്ച ഘോഷ്, ടിറ്റസ് സാധു തുടങ്ങി ഇപ്പോൾ ഇന്ത്യൻ ടീമിൽ കളിയ്ക്കുന്ന മറ്റ് താരങ്ങളും കഴിഞ്ഞ ലോകകപ്പിൽ കളിച്ചിരുന്നു. കേരള താരം നാജില സിഎംസി ടീമിലെ റിസർവ് നിരയിലായിരുന്നു.