7 Rupees Coin : ധോണിക്ക് ആദരവായി ആർബിഐ ഏഴ് രൂപ നാണയം ഇറക്കുന്നു? വാസ്തവമെന്ത്?
MS Dhoni 7 Rupees Coin : ആർബിഐയുടെ നാണയം, നോട്ടുകളുടെ പട്ടികയിൽ ഇല്ലാത്ത ഏഴ് എന്ന സംഖ്യയാണ് താരത്തെ ആദരിക്കാൻ ആർബിഐ ഇറക്കുന്നതെന്നാണ് പ്രചാരം. ഇതിൽ സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് പ്രെസ് ഇൻഫോർമേഷൻ ബ്യൂറോ
എണ്ണിയാൽ തീരാത്ത വ്യാജ വാർത്തകളാണ് സോഷ്യൽ മീഡയയിലൂടെ പ്രചരിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്ന വ്യാജ വാർത്തയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിയെ (MS Dhoni) ചുറ്റിപ്പറ്റിയാണ്. എം എസ് ധോണിക്ക് ആദരവായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏഴ് രൂപ നാണയത്തുട്ട് ഇറക്കുന്നുയെന്ന്. വാർത്തയ്ക്കൊപ്പം നാണയത്തിൻ്റെ ചിത്രം വൈറലായിട്ടുണ്ട്. എന്നാൽ ഇതിൻ്റെ വാസ്തവമെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രെസ് ഇൻഫോർമേഷൻ ബ്യൂറോ (PIB).
ഈ ചിത്രത്തിൽ അവകാശപ്പെടുന്ന ക്യാരങ്ങൾ വാസ്തവിരുദ്ധമാണ്. രാജ്യത്തിൻ്റെ ധനകാര്യ വിഭാഗം ഇത്തരത്തിൽ ഒരു വിവരം ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ലയെന്ന് പിഐബി എക്സിൽ കുറിച്ചു. ഐപിഎൽ, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ഈ വ്യാജ വാർത്തയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചിരുന്നു. നിരവധി സോഷ്യൽ മീഡിയ ഹാൻഡലുകളാണ് വാസ്തവം മനസ്സിലാക്കാതെ ഈ വ്യാജ വാർത്ത പങ്കുവെച്ചത്.
ALSO READ : IPL Auction 2025: താരലേലം തൊട്ടരികിൽ, ആരാധകർ ആവേശത്തിൽ; താരങ്ങൾക്കായി വള്ളവും വലയുമായി ടീമുകൾ
An image circulating on social media claims that a new ₹7 coin will be released to honor Mahendra Singh Dhoni for his contributions to Indian Cricket.#PIBFactCheck
✔️ The claim made in the image is #fake.
✔️ The Department of Economic Affairs has made NO such announcement. pic.twitter.com/rgFwmVUPbL
— PIB Fact Check (@PIBFactCheck) November 14, 2024
ധോണിയുടെ അവസാന ഐപിഎൽ
ഐപിഎൽ 2025 സീസണിനുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഈ നവംബർ 24, 25 തീയതികളിൽ 2025 ഐപിഎൽ സീസണിന് മുന്നോടിയായിട്ടുള്ള താരലേലം നടക്കുകയാണ്. ഇത്തവണ മെഗാ താരലേലമാണ് നടക്കുക. സൗദി അറേബ്യയാണ് താരലേലത്തിനുള്ള വേദി. അതേസമയം 2025 സീസൺ ധോണിയുടെ അവസാനത്തെ ഐപിഎൽ ആയിരിക്കുമെന്നാണ് ആരാധകർ കരുതുന്നത്. ഇത്തവണയും ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് തങ്ങൾ നിലനിർത്തിയ ആറ് പേരുടെ പട്ടികയിൽ ഉൾപ്പെടുത്തിട്ടുണ്ട്. എന്നാൽ അൺക്യാപ്ഡ് താരമായിട്ടാണ് സിഎസ്കെ ധോണിയെ നിലനിർത്തിട്ടുള്ളത്. ധോണി ഉൾപ്പെടെ അഞ്ച് താരങ്ങളെയാണ് ചെന്നൈ നിലനിർത്തിയത്.
ചെന്നൈ നിലനിർത്തിട്ടുള്ള താരങ്ങൾ
- റുതുരാജ് ഗെയ്ക്വാദ് – 18 കോടി രൂപ
- മതീഷ പതിരണ – 13 കോടി രൂപ
- ശിവം ദൂബെ – 12 കോടി രൂപ
- രവീന്ദ്ര ജഡേജ – 18 കോടി രൂപ
- എം എസ് ധോണി – നാല് കോടി രൂപ
55 കോടിയാണ് ചെന്നൈയുടെ പഴ്സിലുള്ളത്. 20 താരങ്ങൾക്കുള്ള സ്ലോട്ടാണ് ഇനി സിഎസ്കെയ്ക്ക് ബാക്കിയുള്ളത്. 2024ൽ പ്ലേ ഓഫിൽ പ്രവേശിക്കാതെ അഞ്ചാം സ്ഥാനത്തായിട്ടാണ് ചെന്നൈ സൂപ്പർ കിങ്സ് സീസൺ അവസാനിപ്പിച്ചത്.