IPL Mega Auction 2025: യുഎസിന്റെ ഇന്ത്യൻ എഞ്ചിൻ സൗരഭ് നേത്രവൽക്കർ; താരലേലത്തിൽ നോട്ടമിടുന്നത് ഈ ടീമുകൾ

Saurabh Netravalkar: 32 കാരനായ നേത്രവൽക്കർ യുഎസിനായി 56 ഏകദിനങ്ങളും 36 ടി20 മത്സരവും കളിച്ചിട്ടുണ്ട്. 124 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ഇടംകയ്യൻ പേസറും വലംകയ്യൻ ബാറ്ററുമായ താരം 2019-ൽ യുഎഇക്കെതിരാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്.

IPL Mega Auction 2025: യുഎസിന്റെ ഇന്ത്യൻ എഞ്ചിൻ സൗരഭ് നേത്രവൽക്കർ; താരലേലത്തിൽ നോട്ടമിടുന്നത് ഈ ടീമുകൾ

Saurabh Netravalkar (Image Credits: (ICC)

Published: 

23 Nov 2024 09:24 AM

ലോകക്രിക്കറ്റിലെ പുതുമുഖങ്ങളാണ് അമേരിക്ക. രാജ്യത്തിന്റെ ചരിത്രത്തിൽ ഏക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന ടി20 ലോകകപ്പിലെ അട്ടിമറി ജയം സമ്മാനിച്ച നെടുംതൂൺ സൗരഭ് നേത്രവൽക്കറെന്ന ടെക്കി ഐപിഎൽ ലേലത്തിനെത്തുകയാണ്. 1.5 കോടിയാണ് അടിസ്ഥാന വില. ഇന്ത്യൻ വംശജനല്ല, ഇന്ത്യക്കാരനായ താരമെന്ന് തന്നെ സൗരഭിനെ വിശേഷിപ്പിക്കാം. ടി20 ലോകകപ്പിലെയും അണ്ടർ 19 ലോകകപ്പിലെയും പ്രകടനം വിലയിരുത്തിയാൽ താരത്തെ ഐപിഎൽ ടീമുകൾ സ്വന്തമാക്കുമെന്ന് ഉറപ്പാണ്. സൗരഭ് നേത്രവൽക്കറെ സ്വന്തമാക്കാൻ സാധ്യതയുള്ള ടീമുകൾ.

ചെന്നൈ സൂപ്പർ കിംഗ്സ്

ചെന്നൈ സൂപ്പർ കിംഗ്‌സ് ലേലത്തിലൂടെ സൗരഭ് നേത്രവൽക്കറെ സ്വന്തമാക്കിയേക്കും. ഇടംകയ്യൻ ബൗളറെ എത്തിക്കുന്നതിലൂടെ കരുത്തനായ ടീമിനെ ടൂർണമെന്റിൽ അവതരിപ്പിക്കാൻ സാധിക്കുമെന്ന വിലയിരുത്താലാണ് ക്രിക്കറ്റ് നിരീക്ഷകർ നടത്തിയിരിക്കുന്നത്.

സൺറൈസേഴ്സ് ഹൈദരാബാദ്

പേസർമാരെ ആവശ്യമുള്ളതിനാൽ സൺറൈസേഴ്‌സ് ഹൈദരാബാദ് സൗരഭിനെ ലക്ഷ്യമിട്ടേക്കാം. ടി20യിലെ സ്ഥിരത വിക്കറ്റ് നേട്ടവും റൺസ് വിട്ട് നൽകാനുള്ള പിശുകും അദ്ദേഹത്തെ ടീമിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിക്കും. താരത്തെ ടീമിലെത്തിക്കുന്നത് സൺ റെെസേഴ്സിനും നേട്ടമാണ്.

മുംബൈ ഇന്ത്യൻസ്

സൗരഭ് നേത്രവൽക്കറെ സ്വന്തമാക്കാൻ സാധ്യതയുള്ള മറ്റൊരു ഫ്രാഞ്ചെെസി മുംബെെ ഇന്ത്യൻസാണ്. മുംബെെയിൽ ജനിച്ച് വളർന്നതും ആഭ്യന്തര ക്രിക്കറ്റിൽ ടീമിനായി തിളങ്ങിയതുമെല്ലാം പ്ലസ് പോയിന്റായാണ് ഫ്രാഞ്ചെെസി കാണുന്നത്.

 

ആരാണ് സൗരഭ് നേത്രവൽക്കർ

1991 ഒക്ടോബർ 16-ന് മുംബെെയിൽ ജനിച്ച സൗരഭ് നേത്രവൽക്കർ ഇന്ത്യൻ അണ്ടർ 19 താരമായിരുന്നു. 2010-ലെ അണ്ടർ 19 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിലെ അം​ഗമായിരുന്നു താരം. കെ. എൽ രാഹുൽ, ജയദേവ് ഉനദ്ഘട്ട്, മായങ്ക് അഗർവാൾ എന്നിവർക്കൊപ്പം ആ ലോകകപ്പിൽ കളിച്ച നേത്രവൽക്കർ ടൂർണമെന്റിൽ അധികം വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു. പക്ഷേ ആ ലോകകപ്പിന്റെ ക്വാർട്ടർ ഫെെനലിൽ ഇന്ത്യ പാകിസ്താനോട് തോൽവി സമ്മതിച്ചു. രഞ്ജി ട്രോഫി ടൂർണമെന്റ് മുംബെെയെ പ്രതിനിധീകരിച്ചാണ് സൗരഭ് കളിക്കാനിറങ്ങിയത്. ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാനായി കടുത്ത മത്സരം നടക്കുന്ന സമയം. അക്കാലത്തായിരുന്നു സൗരഭിന്റെ നിർണായക തീരുമാനം. ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറുക. അങ്ങനെ കോർണൽ സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കുകയും ടെക്ക് കമ്പനിയായ ഓറാക്കിളിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ജോലിക്കിടയിലും ക്ലബ്ബ് ക്രിക്കറ്റ് കളിക്കുമായിരുന്ന താരത്തിന്റെ ജീവിതത്തിലെ രണ്ടാമത്തെ ഇന്നിം​ഗ്സായിരുന്നു യുഎസ് ദേശീയ ക്രിക്കറ്റ് ടീമിലേക്കുള്ള വിളി. ആ സമയം അമേരിക്കൻ ദേശീയ ടീമിന്റെ നായകനുമായി താരം.

ടി20 ലോകകപ്പിന്റെ ആതിഥേയത്വത്തിലൂടെയാണ് അമേരിക്ക ലോകകപ്പ് കളിക്കാനിറങ്ങിയത്. ക്രിക്കറ്റ് ലോകം യാതൊരു സാധ്യതയും കൽപ്പിക്കാതിരുന്ന അമേരിക്ക, പാകിസ്താനെ അട്ടിമറിച്ചു കൊണ്ടാണ് എല്ലാവരെയും ഞെട്ടിച്ചത്. തന്റെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് റിസ്വാനെ പുറത്താക്കി നേത്രവൽക്കർ തുടക്കമിട്ട തീപ്പൊരി സൂപ്പർ ഓവറിലും തുടർന്നു. പാകിസ്താൻ അമേരിക്കയോട് തോറ്റ് തുന്നം പാടി. തുടർന്ന് ഇന്ത്യക്കെതിരായ മത്സരത്തിലും നേത്രവൽക്കറിന്റെ പ്രകടനം ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങി. ആ മത്സരത്തിൽ തന്റെ രണ്ടാം പന്തിൽ തന്നെ സൂപ്പർ താരം വിരാട് കോലിയെ ​ഗോൾഡൻ ഡക്കാക്കി മടക്കുമ്പോൾ ഐസിസി ടൂർണമെന്റുകളിൽ വിരാട് കോലിയെ ​ഗോൾഡൻ ഡക്കാക്കുന്ന താരമെന്ന നേട്ടവും സൗരഭിന് സ്വന്തമായി. 33 കാരനായ നേത്രവൽക്കർ യുഎസിനായി 56 ഏകദിനങ്ങളും 36 ടി20 മത്സരവും കളിച്ചിട്ടുണ്ട്. 124 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ഇടംകയ്യൻ പേസറും വലംകയ്യൻ ബാറ്ററുമായ താരം 2019-ൽ യുഎഇക്കെതിരാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?