5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hardik Pandya: ‘എന്നെയും ബുംറയെയും കണ്ടെത്തിയത് അവര്‍’; മുംബൈ ഇന്ത്യന്‍സ് സഹതാരങ്ങള്‍ക്ക് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിന്റെ സന്ദേശം

Hardik Pandya Mumbai Indians: ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് താരലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്

Hardik Pandya: ‘എന്നെയും ബുംറയെയും കണ്ടെത്തിയത് അവര്‍’; മുംബൈ ഇന്ത്യന്‍സ് സഹതാരങ്ങള്‍ക്ക് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിന്റെ സന്ദേശം
ഹാര്‍ദ്ദിക് പാണ്ഡ്യ (image credits: PTI)
jayadevan-am
Jayadevan AM | Published: 02 Dec 2024 17:29 PM

ഐപിഎല്‍ മെഗാ ലേലത്തിലൂടെ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായിട്ടുള്ള ടീമിന് 2020ന് ശേഷം കിരീടം സ്വന്തമാക്കാനായിട്ടില്ല. നാല് വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ടീമിന്റെ ശ്രമം. ഈ സാഹചര്യത്തില്‍ സഹതാരങ്ങള്‍ക്ക് സന്ദേശവുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.

താരലേലത്തിനിടെ താന്‍ ഫ്രാഞ്ചെസി മാനേജുമെന്റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പാണ്ഡ്യ വെളിപ്പെടുത്തി. മുംബൈ ഇന്ത്യന്‍സിന് അനുഭവസമ്പന്നരും, യുവത്വവും അടങ്ങുന്ന സ്‌ക്വാഡാണ് ഇത്തവണ ഉള്ളതെന്ന് ഹാര്‍ദ്ദിക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഹാര്‍ദ്ദിക്കിന്റെ പ്രതികരണം.

ഹാര്‍ദ്ദിക്കിന്റെ വാക്കുകള്‍:

“ലേലം വളരെ ആവേശകരമാണ്. ചില താരങ്ങളെ വേണമെന്ന് തോന്നും. പക്ഷേ, ചിലപ്പോള്‍ ആ താരങ്ങളെ നമുക്ക് നഷ്ടപ്പെടും. വൈകാരികമാകാതിരിക്കുന്നതാണ് വളരെ പ്രധാനം. കാരണം ഒരു മുഴുവന്‍ ടീമിനെ കെട്ടിപ്പടുക്കേണ്ടതുണ്ട്. ട്രെന്‍ഡ് ബോള്‍ട്ട് തിരിച്ചെത്തി. ദീപ് ചഹറിനെ ടീമിലെത്തിച്ചു. ഒപ്പം വില്‍ ജാക്ക്‌സ്, റോബിന്‍ മിന്‍സ്, റിക്കല്‍ട്ടണ്‍ തുടങ്ങിയ യുവനിരയും ടീമിലെത്തി. ഞങ്ങള്‍ വളരെ നന്നായി ലേലം പൂര്‍ത്തിയാക്കി.

ഇത്തവണ മുംബൈ ഇന്ത്യന്‍സിലെത്തിയ യുവനിരയ്ക്ക് നല്‍കാനുള്ള സന്ദേശമെന്നാല്‍, നിങ്ങള്‍ ഇവിടെയെത്തിയെങ്കില്‍, അത് നിങ്ങളില്‍ ആ ‘സ്പാര്‍ക്കു’ള്ളതുകൊണ്ടാണ്. സ്‌കൗട്ടുകള്‍ നിങ്ങളുടെ കഴിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അവരാണ് (മുംബൈ ഇന്ത്യന്‍സ്) എന്നെ കണ്ടെത്തിയത്. അവരാണ് ജസ്പ്രീത് ബുംറയെയും, ക്രുണാല്‍ പാണ്ഡ്യയെയും, തിലക് വര്‍മയെയും കണ്ടെത്തിയത്. അവരെല്ലാം ഒടുവില്‍ രാജ്യത്തിന് വേണ്ടിയും കളിച്ചു.നിങ്ങള്‍ പരിശീലിക്കുക, കഠിനാധ്വാനം ചെയ്യുക. നിങ്ങളെ മെച്ചപ്പെടുത്താനുള്ള സൗകര്യം മുംബൈ ഇന്ത്യന്‍സിനുണ്ട്”.

മുംബൈ ഇന്ത്യന്‍സ്

ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, തിലക് വര്‍മ എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് താരലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. ട്രെൻ്റ് ബോൾട്ട്, നമൻ ധീർ, റോബിൻ മിൻസ്, കർൺ ശർമ്മ, റയാൻ റിക്കൽടൺ, ദീപക് ചാഹർ, അള്ളാ ഗസൻഫർ, വിൽ ജാക്സ്, അശ്വനി കുമാർ, മിച്ചൽ സാൻ്റ്നർ, റീസ് ടോപ്ലി, കൃഷ്ണൻ ശ്രീജിത്ത്, രാജ് അംഗദ് ബാവ, സത്യനാരായണ രാജു, ബെവോൺ ജേക്കബ്സ്, അർജുൻ ടെണ്ടുൽക്കർ, ലിസാദ് വില്യംസ്, വിഘ്നേഷ് പുത്തൂർ എന്നിവരെ ലേലത്തില്‍ ടീം സ്വന്തമാക്കി.

Latest News