5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പാരീസ് ഒളിമ്പിക്‌സ് സ്വപ്‌നം അവസാനിച്ചു; എം ശ്രീങ്കര്‍ മത്സരിക്കില്ല

ഡയമണ്ട് ലീഗ് മീറ്റില്‍ പങ്കെടുക്കുന്നതിനായി ഈ മാസം 24ന് ചൈനയിലെ ഷാങ്ഹായിലേക്ക് പോകാനിരിക്കെയാണ് അപകടം. മെയ് 10ന് നടക്കുന്ന ദോഹ ഡയമണ്ട് ലീഗിലും എന്‍ട്രി ലഭിച്ചിരുന്നു. ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്‌സിന് തുടക്കമാകുന്നത്.

പാരീസ് ഒളിമ്പിക്‌സ് സ്വപ്‌നം അവസാനിച്ചു; എം ശ്രീങ്കര്‍ മത്സരിക്കില്ല
M Sreeshankar
shiji-mk
Shiji M K | Published: 18 Apr 2024 15:19 PM

കോഴിക്കോട്: പാരീസ് ഒളിമ്പിക്‌സില്‍ മലയാളി അത്‌ലറ്റ് എം ശ്രീങ്കര്‍ മത്സരിക്കില്ല. കാല്‍മുട്ടിനേറ്റ പരിക്ക് കാരണമാണ് ശ്രീങ്കര്‍ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ കാരണം. ലോങ്ജംപ് താരമായ ശ്രീശങ്കറിലൂടെ ഒളിമ്പിക്‌സില്‍ ഇന്ത്യ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു.

ശ്രീശങ്കറിന്റെ പരിക്ക് പരിശോധിച്ച ഡോക്ടര്‍ ശസ്ത്രക്രിയയും ആറുമാസത്തെ വിശ്രമവും നിര്‍ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ്ക്ക് വേണ്ടി മുംബൈയിലാണ് ശ്രീശങ്കര്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന് പരിക്കേറ്റത്.

ഡയമണ്ട് ലീഗ് മീറ്റില്‍ പങ്കെടുക്കുന്നതിനായി ഈ മാസം 24ന് ചൈനയിലെ ഷാങ്ഹായിലേക്ക് പോകാനിരിക്കെയാണ് അപകടം. മെയ് 10ന് നടക്കുന്ന ദോഹ ഡയമണ്ട് ലീഗിലും എന്‍ട്രി ലഭിച്ചിരുന്നു. ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്‌സിന് തുടക്കമാകുന്നത്.

ഇനി നൂറ് ദിനങ്ങള്‍ കൂടിയേ പാരീസ് ഒളിമ്പിക്‌സിന് അവശേഷിക്കുന്നുള്ളു. 33ാം ഒളിമ്പിക്‌സ് ആണ് പാരീസിന്റെ മണ്ണില്‍ നടക്കാന്‍ പോകുന്നത്. മത്സരവേദിയില്‍ കൊളുത്താനുള്ള ദീപശിഖ ഗ്രീസിനലെ ഒളിമ്പിയയില്‍ നിന്ന് പ്രയാണം തുടങ്ങി കഴിഞ്ഞു. നാലുവര്‍ഷത്തിലൊരിക്കലാണ് ഒളിമ്പിക്‌സ് നടത്താറ്.

ഒളിമ്പിക്‌സ് വേദിയില്‍ പുതുമ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പാരീസ്. ഇരുനൂറിലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 10500 കായികതാരങ്ങള്‍ മത്സരത്തിനെത്തും. ഇത്രയും ആളുകളെയാണ് പാരീസ് വരവേല്‍ക്കാനൊരുങ്ങുന്നത്. 128 വര്‍ഷം നീണ്ട ആധുനിക ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായി, ഉദ്ഘാടനച്ചടങ്ങുകള്‍ പൊതുവേദിയില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. പാരീസ് നഗരത്തിലൂടെ ഒഴുകുന്ന സീന്‍ നദിയിലൂടെ ബോട്ടിലായിരിക്കും താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്.