5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India Vs England T20: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു തുടരും, ഷമി തിരിച്ചെത്തി

Team India Squad for England T20 Series :സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണാണ് മുഖ്യ വിക്കറ്റ് കീപ്പര്‍. ധ്രുവ് ജൂറലാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

India Vs England T20: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു  തുടരും, ഷമി തിരിച്ചെത്തി
Shami
sarika-kp
Sarika KP | Published: 11 Jan 2025 21:09 PM

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണാണ് മുഖ്യ വിക്കറ്റ് കീപ്പര്‍. ധ്രുവ് ജൂറലാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

ഇന്ത്യന്‍ ടീം ഇങ്ങനെ: സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷാമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറെൽ.

 

അഞ്ച് മത്സരങ്ങളുടെ പരമ്പര ജനുവരി 22ന് തുടങ്ങും. കൊല്‍ക്കത്തയിലാണ് ആദ്യ മത്സരം. 25ന് ചെന്നൈയിലും, 28ന് രാജ്‌കോട്ടിലും, 31ന് പൂനെയിലും, ഫെബ്രുവരി രണ്ടിന് മുംബൈയിലും മറ്റ് മത്സരങ്ങള്‍ നടക്കും. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാകും ചാമ്പ്യന്‍സ് ട്രോഫിക്കും നിലനിര്‍ത്തുക.

Also Read: രാഹുലിനോട് ‘വിശ്രമിക്കേണ്ടെ’ന്ന് ബിസിസിഐ; ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കും; സഞ്ജുവിന് പണിയാകുമോ?

ഇന്ത്യന്‍ പര്യടനത്തിനും, ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമിനെ ഇംഗ്ലണ്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം : ജോസ് ബട്ട്‌ലർ, റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ചാമ്പ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ട് നിലനിര്‍ത്തി. ഏകദിന പരമ്പരയ്ക്കും, ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലർ, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, ജോ റൂട്ട്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.