5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gautam Gambhir Salary : ഡെയ്ലി അലവൻസ് 21,000 രൂപ; കോച്ചായാൽ ഗംഭീറിന് ലഭിക്കുന്ന ശമ്പളം ഇത്ര?

Gautam Gambhir Indian Team Coach Salary : മൂന്ന് വർഷത്തെ കരാറാണ് ബിസിസിഐക്കും ഗൗതം ഗംഭീറിനും തമ്മിലുള്ളത്. ഈ മൂന്ന് വർഷത്തെ കരാറിൽ അഞ്ച് ഐസിസി ടൂർണമെൻ്റുകളിലാണ് ഗംഭീറിന് ഇന്ത്യയെ നയിക്കേണ്ടത്.

Gautam Gambhir Salary : ഡെയ്ലി അലവൻസ് 21,000 രൂപ; കോച്ചായാൽ ഗംഭീറിന് ലഭിക്കുന്ന ശമ്പളം ഇത്ര?
Gautam Gambhir (Image Courtesy : Gautam Gambhir Facebook)
jenish-thomas
Jenish Thomas | Published: 12 Jul 2024 19:26 PM

ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിസിസിഐ (BCCI) സെക്രട്ടറി ജെയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലകനായി മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിൻ്റെ (Gautam Gambhir) പേര് പ്രഖ്യാപിച്ചത്. ടി20 ലോകകപ്പ് ജയത്തോടെ രാഹുൽ ദ്രാവിഡിൻ്റെ കാലാവധി പൂർത്തിയായതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഗൗതം ഗംഭീറിനെ പരിശീലനം നൽകാനുള്ള ചുമതല നൽകിയത്. ജൂലൈ 27-ാം തീയതി ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്ക പര്യടനത്തിലൂടെയാണ് ഗംഭീറിൻ്റെ പരിശീലന കാലാവധി ഔദ്യോഗികമായി ആരംഭിക്കുന്നത്. മൂന്ന് വീതം ഏകദിനവും ടി20യുമാണ് ലങ്ക പര്യടനത്തിൽ ഇന്ത്യക്കുള്ളത്.

ഗംഭീറിനായി കാത്തിരിക്കുന്നത് അഞ്ച് ഐസിസി ടൂർണമെൻ്റുകൾ

മൂന്ന് വർഷത്തെ കരാറാണ് ബിസിസിഐക്കും ഗൗതം ഗംഭീറിന് തമ്മിലുള്ളത്. ഈ പരിശീലന കാലയളവിൽ ഗംഭീറിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പങ്കെടുക്കേണ്ടത് അഞ്ച് ഐസിസി ടൂർണമെൻ്റുകളാണ്. അതിൽ ആദ്യം വരുന്നത് 2025 ഫെബ്രുവരിയിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ്. ഇതെ വർഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നടക്കുന്നുണ്ട്. ടീം യോഗ്യത നേടിയാൽ മാത്രമെ ഫൈനൽ കയറൂ. 2026 ടി20 ലോകകപ്പ്, 2027 ഏകദിന ലോകകപ്പ്, അതേവർഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഐസിസി സംഘടിപ്പിക്കും. ഇതെല്ലാം ഗംഭീറിൻ്റെ നേതൃത്വത്തിലാകും ഇന്ത്യൻ ടീമിൽ പോരാട്ടത്തിന് ഇറങ്ങുക.

ALSO READ : Gautam Gambhir Wife : ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിറും ഭാര്യ നടാഷ ജെയ്നും തമ്മിലുള്ള പ്രണയത്തെപ്പറ്റി അറിയേണ്ടത്

ഗംഭീറിന് ലഭിക്കുന്ന ശമ്പളം

ബിസിസിഐയുമായി ശമ്പളത്തിൽ ധാരണയാകാത്തതിനാലാണ് ഗംഭീറിനെ ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകനാക്കികൊണ്ടുള്ള പ്രഖ്യാപനം വൈകിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അതേസമയം ഇന്ത്യ കോച്ചിൻ്റെ സ്ഥാനത്തേക്കെത്തുന്ന ഗംഭീറിന് എത്രയാണ് ബിസിസിഐ ശമ്പളം നൽകുക എന്നതിൽ വ്യക്തതയില്ല. ചില റിപ്പോർട്ടുകൾ പ്രകാരം രാഹുൽ ദ്രാവിഡിന് നൽകിയതിലും കുറച്ചധികം ശമ്പളം ബിസിസിഐ ഗംഭീറിന് നൽകുമെന്നാണ്. ടൈംസ് നൗവിൻ്റെ റിപ്പോർട്ട് പ്രകാരം ബിസിസിഐ പ്രതിവർഷം 12 കോടിയോളം രൂപയാണ് ഗംഭീറിന് നൽകുകയെന്നാണ്.

പ്രതിദിനം അലവൻസും മറ്റ് ബെനിഫിറ്റുകളും

ശമ്പളത്തിന് പുറമെ ഗംഭീറിന് വിദേശ പര്യടനങ്ങൾക്ക് ബിസിസിഐ 21,000 രൂപ പ്രതിദിനം അലവൻസ് നൽകുമെന്നാണ് എകണോമിക് ടൈംസിൻ്റെ റിപ്പോർട്ട്. ടീമിനൊപ്പം ബിസിനെസ് ക്ലാസിലാകും ഗംഭീറിന് അനുവദിക്കുന്ന വിമാനയാത്ര. ഒപ്പം ഏറ്റവും കുറഞ്ഞത് ഫൈവ് സ്റ്റാർ താമസസൗകര്യവും ഗംഭീറിന് ലഭിക്കും.

58 ടെസ്റ്റ്, 147 ഏകദിനം, 27 ടി20 മത്സരങ്ങൾ ഇന്ത്യക്കായി പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് ഗംഭീർ ഇന്ത്യൻ ടീമിൻ്റെ കോച്ചായി ചുമതലയേൽക്കുന്നത്. 2007, 2011 ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിൽ ഗംഭീർ നിർണായക പങ്ക് വഹിച്ചിരുന്നു. ഇവയ്ക്ക് പുറമെ ഗംഭീറിൻ്റെ നേതൃത്വത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് തവണ ഐപിഎൽ കിരീടം ഉയർത്തിട്ടുണ്ട്. കെകെആർ മൂന്നാം തവണ കപ്പ് ഉയർത്തിയപ്പോൾ ടീമിൻ്റെ മെൻ്റർ ഗംഭീറായിരുന്നു. തുടർന്നാണ് ഗംഭീർ ഇന്ത്യൻ ടീമിൻ്റെ കോച്ചായി എത്തുന്നത്.