5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Team India: വിജയകിരീടവുമായി ഇന്ത്യന്‍ ടീം തിരിച്ചെത്തി; വൈകീട്ട് റോഡ് ഷോ

T20 World Cup Champs Arrive in Delhi: അവിശ്വസനീയ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചുകൊണ്ടാണ് ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ആവേശകരമായ മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

Team India: വിജയകിരീടവുമായി ഇന്ത്യന്‍ ടീം തിരിച്ചെത്തി; വൈകീട്ട് റോഡ് ഷോ
Team India Image: BCCI
shiji-mk
Shiji M K | Published: 04 Jul 2024 11:01 AM

ടി20 ലോകകപ്പ് വിജയകിരീടവുമായി ഇന്ത്യന്‍ ടീം തിരിച്ചെത്തി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടീമിനെ പ്രൗഢഗംഭീരമായാണ് സ്വീകരിച്ചത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെത്തിയ താരങ്ങള്‍ അദ്ദേഹത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. താരങ്ങളെ മോദി നേരിട്ട് അഭിനന്ദിച്ചു. ഉച്ചയോടെ ടീം മുംബൈയിലോക്ക് പോകും. വൈകീട്ട് നരിമാന്‍ പോയിന്റ് മുതല്‍ വാംഖഡെ സ്‌റ്റേഡിയം വരെ തുറന്ന ബസില്‍ റോഡ് ഷോ നടക്കും.

ബിസിസിഐ പ്രഖ്യാപിച്ച 125 കോടി പാരിതോഷികം ഈ ചടങ്ങില്‍ വെച്ചാണ് കൈമാറുന്നത്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കാരണം ബാര്‍ബഡോസിലെ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് ടീമിന്റെ മടക്കയാത്ര വൈകിയത്. സര്‍ക്കാര്‍ അതിതീവ്ര ചുഴലിക്കാറ്റിനുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍ കുടുങ്ങിയത്. കാറ്റഗറി നാലില്‍ പെടുന്ന ബെറില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ തിരികെ വരാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ തീരുമാനം. എന്നാല്‍, ഞായറാഴ്ച വൈകുന്നേരം വിമാനത്താവളം അടച്ചു. ഹില്‍ട്ടണ്‍ ഹോട്ടലിലാണ് ടീം ഇന്ത്യ താമസിച്ചിരുന്നത്. പിറ്റേന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ അന്നും കൊടുങ്കാറ്റ് മുന്നറിയിപ്പുണ്ടായി. ഇതോടെയാണ് ടീം ഇന്ത്യയുടെ യാത്ര നീണ്ടത്.

Also Read: Hardik Pandya : ഓൾറൗണ്ടർമാരുടെ ഐസിസി റാങ്കിംഗിൽ ഹാർദിക് പാണ്ഡ്യ ഒന്നാമത്; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരം

അവിശ്വസനീയ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചുകൊണ്ടാണ് ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ആവേശകരമായ മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു.

അതേസമയം, ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രോഹിത്ത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. 59 പന്തില്‍ 79 റണ്‍സാണ് കോലി മത്സരത്തില്‍ നേടിയത്. ഫൈനലിലെ താരവും കോലിയായിരുന്നു. ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് കോലി വ്യക്തമാക്കുകയായിരുന്നു.

Also Read:Olympics 2024 : ഒളിമ്പിക്സ് ദീപശിഖയ്ക്കും പറയാനുണ്ട് ഒരു കഥ 

വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് രോഹിതും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ടി20 ലോകകപ്പ് ഫൈനലില്‍ കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് രോഹിത്ത് തന്റെ തീരുമാനം വ്യക്തമാക്കിയത്. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം.

രോഹിത് ശര്‍മയും വിരാട് കോലിക്കും പിന്നാലെ ടി20യില്‍ നിന്ന് രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആണ് പടിയിറങ്ങിയത്.