5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024 : 56 റൺസെടുക്കുന്നതിനിടെ അഫ്ഗാനിസ്ഥാൻ ഓൾ ഔട്ട്; അനായാസ ജയത്തോടെ ദക്ഷിണാഫ്രിക്ക കലാശപ്പോരിൽ

South Africa Won Against Afghanistan : അഫ്ഗാനിസ്ഥാനെതിരായ സെമിഫൈനലിൽ അനായാസ ജയത്തോടെ ദക്ഷിണാഫ്രിക്ക ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 56 റൺസിന് എറിഞ്ഞുവീഴ്ത്തിയ ദക്ഷിണാഫ്രിക്ക 9ആം ഓവറിൽ 9 വിക്കറ്റ് ബാക്കിനിർത്തി ലക്ഷ്യം കണ്ടു.

T20 World Cup 2024 : 56 റൺസെടുക്കുന്നതിനിടെ അഫ്ഗാനിസ്ഥാൻ ഓൾ ഔട്ട്; അനായാസ ജയത്തോടെ ദക്ഷിണാഫ്രിക്ക കലാശപ്പോരിൽ
South Africa Won Against Afghanistan (Image Courtesy – Getty Images)
abdul-basith
Abdul Basith | Updated On: 27 Jun 2024 10:42 AM

ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ്റെ സ്വപ്ന കുതിപ്പിന് അവസാനം. ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പ് സെമി കളിച്ച അഫ്ഗാനെ ആധികാരികമായി വീഴ്ത്തി ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തു. വെറും 56 റൺസിന് അഫ്ഗാനിസ്ഥാനെ (Afghanistan Won Against Bangladesh) എറിഞ്ഞിട്ട പ്രോട്ടീസ് 9ആം ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ടി20 ലോകകപ്പ് സെമിഫൈനലുകളിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് 56. ലോകകപ്പ് ചരിത്രത്തിൽ ഇത് ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ പ്രവേശിക്കുന്നത്. 98ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി ടൂർണമെൻ്റിൻ്റെ ഫൈനലിലെത്തുന്നത്.

ഓസ്ട്രേലിയയെ അട്ടിമറിച്ച്, ബംഗ്ലാദേശിനെതിരെ കുറഞ്ഞ വിജയലക്ഷ്യം പ്രതിരോധിച്ച് ചരിത്രനേട്ടവുമായി സെമിയിലെത്തിയ അഫ്ഗാന് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ന്. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ റഹ്മാനുള്ള ഗുർബാസ് റൺസൊന്നുമെടുക്കാതെ മടങ്ങിയതോടെ വിക്കറ്റ് പെയ്ത്ത്ന് ആരംഭിച്ചു. അഫ്ഗാൻ നിരയിൽ ഒരേയൊരാൾ മാത്രമാണ് ഇരട്ടയക്കം കുറിച്ചത്. 10 റൺസ് നേടിയ അസ്മതുള്ള ഒമർസായ് ആണ് അവരുടെ ടോപ്പ് സ്കോറർ. ദക്ഷിണാഫ്രിക്കൻ നിരയിൽ മാർക്കോ യാൻസനും തബ്രൈസ് ഷംസിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ കഗീസോ റബാഡയും ആൻറിച് നോർക്കിയയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിംഗിൽ ക്വിൻ്റൺ ഡികോക്കിനെ (5) വേഗം നഷ്ടമായെങ്കിലും റീസ ഹെൻറിക്സും (25 പന്തിൽ 29) ക്യാപ്റ്റൻ എയ്ഡൻ മാർക്രവും (21 പന്തിൽ 23) ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചു. ഫൈനലിൽ ഇന്ത്യ – ഇംഗ്ലണ്ട് സെമി ജേതാക്കളെയാവും ദക്ഷിണാഫ്രിക്ക നേരിടുക.

Also Read: Afganistan Cricket Team : ഡിവിഷൻ ഫൈവിൽ നിന്ന് ലോകകപ്പ് സെമി വരെ; അഫ്ഗാനിസ്ഥാൻ്റെ യാത്ര മുഹമ്മദ് നബിയുടെ കൈപിടിച്ച്

മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഡക്ക്വെർത്ത് ലൂയിസ് നിയമപ്രകാരം എട്ട് റൺസിനായിരുന്നു അഫ്ഗാൻ്റെ ജയം. നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്യാപ്റ്റൻ റാഷിദ് ഖാനും നവീൻ ഉൾ-ഹഖുമാണ് അഫ്ഗാൻ്റെ വിജയശിൽപ്പികൾ. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുക്കാനെ സാധിച്ചിരുന്നുള്ളൂ. മറുപടി ബാറ്റിംഗിനിടെ ഇടയ്ക്ക് മഴ പെയ്തതിനെ തുടർന്ന് ബംഗ്ലാദേശിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസാക്കി ചുരുക്കി. എന്നാൽ, ഏഴ് പന്തുകൾ ബാക്കി നിർത്തി അഫ്ഗാനിസ്ഥാൻ ബൗളർമാർ ബംഗ്ലാദേശിനെ 105 റൺസിന് പുറത്താക്കി. ഓപ്പണർ ലിറ്റൺ ദാസ് 54 റൺസുമായി ക്രീസിൽ തുടർന്നെങ്കിലും അദ്ദേഹത്തിനു പിന്തുണ നൽകാൻ മറ്റുള്ളവർക്ക് സാധിച്ചില്ല.

അഫ്ഗാൻ നായകൻ റാഷിദ് ഖാനും നവീൻ-ഉൾ-ഹഖും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. ഫസൽഹഖ് ഫറൂഖിയും ഗുൽബാദിൻ നെയ്ബുമാണ് ബാക്കി വിക്കറ്റുകൾ വീഴ്ത്തിയത്.

Latest News